അൽ ഐൻ– അൽഐനിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരണപ്പെട്ടു. പാലക്കാട് കൊപ്പം തിരുവേഗപ്പുറ സ്വദേശി മുഹ്സിൻ (33) ആണ് മരണപ്പെട്ടത്. അൽഐനിലെ ത്വിവിയ്യ എന്ന സ്ഥലത്ത് ഒരു സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. അൽ ഐൻ ശൈഖ് തഹ് നൂൻ ബിൻ മുഹമ്മദ് അൽ നഹ് യാൻ മെഡിക്കൽ സിറ്റി ഹോസ്പിറ്റൽ’ ( ജീമി ഹോസ്പിറ്റൽ ) മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് (വ്യാഴാഴ്ച) രാത്രി നാട്ടിലേക്ക് കൊണ്ട് പോകുമെന്നും നാളെ രാവിലെ കൊപ്പം തിരുവേഗപ്പുറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. നിര്യാണത്തിൽ അൽ ഐൻ സുന്നി സെൻ്റർ അനുശോചിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



