ഷാർജ: കോഴിക്കോട് ചെലവൂർ പള്ളിത്താഴം സ്വദേശി ഖോർഫക്കാനിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പള്ളിത്താഴം പൂക്കാട്ട് പരേതനായ അബ്ദുറഹിമാൻ കുട്ടിയുടെ മകൻ മുഹമ്മദ് (പൂക്കാട്ട് ബാവ-63) ആണ് മരിച്ചത്. സന്ദർശന വിസയിൽ എത്തിയ ഇദ്ദേഹം പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഖോർഫക്കാൻ സന്ദർശിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ഭാര്യ: സുഹറ. മക്കൾ: മുഹ്സിൻ റഹ്മാൻ (സൗദി) മുർഷിത (അജ്മാൻ). മരുമക്കൾ: ജബ്ബാർ (പുനത്തിൽ), അൽ മെഹാസ് (അജ്മാൻ), ശബാന. ഖോർഫക്കാൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് ചെലവൂർ പുളിക്കൽ പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group