Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, January 17
    Breaking:
    • സമ്പന്നമായ വിദ്യാഭ്യാസ-സാംസ്‌കാരിക അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതില്‍ ഇന്ത്യന്‍ സ്‌കൂള്‍ സുപ്രധാന നാഴികക്കല്ലെന്ന് സാമൂഹിക വികസന മന്ത്രി
    • സുമനസ്സുകൾ കൈകോർത്തു, ശാക്കിർ ജമാൽ ചികിത്സക്കായി നാട്ടിലേക്ക്
    • യുഎഇ ഇന്ന് ഐക്യദാർഢ്യ ദിനം ആചരിക്കുന്നു; രാജ്യത്തുടനീളം വർണാഭമായ കാഴ്ചകളൊരുക്കി എയർഷോ
    • ഗാസ സമാധാന ബോർഡ് സ്ഥാപക അംഗങ്ങളായി ബ്ലെയറും റൂബിയോയും
    • ഗാസ ഭരണ ചുമതലയുള്ള ഫലസ്തീൻ കമ്മിറ്റി കയ്‌റോയിൽ ആദ്യ യോഗം ചേർന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    അര ലക്ഷം നൽകിയാലും ടിക്കറ്റില്ല: യുഎഇയിൽ സ്കൂൾ തുറന്നിട്ടും നാട്ടിൽ കുടുങ്ങി പ്രവാസി കുടുംബങ്ങൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/08/2025 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി: മധ്യവേനൽ അവധി കഴിഞ്ഞ് യുഎഇയിലെ സ്കൂളുകൾ തുറന്നെങ്കിലും, ഹാജർ നിലയിൽ 35 ശതമാനം വരെ കുറവ് രേഖപ്പെടുത്തി. ഇന്ത്യൻ സ്കൂളുകളിൽ ഹാജർ നിലയിൽ കാര്യമായ ഇടിവാണ് ഉണ്ടായിരിക്കുന്നത്, മറ്റു സ്കൂളുകളിൽ 5 മുതൽ 10 ശതമാനം വരെ മാത്രമാണ് കുറവ്. വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതാണ് പ്രവാസി കുടുംബങ്ങൾ നാട്ടിൽ കുടുങ്ങാൻ കാരണം.

    10-ഉം 12-ഉം ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വിലപ്പെട്ട ക്ലാസുകൾ നഷ്ടപ്പെടുകയാണ്. റാസൽഖൈമയിലെ ചില സ്കൂളുകൾ ഒരാഴ്ച മുമ്പ് 10, 12 ക്ലാസുകൾക്കായി ഓൺലൈൻ സ്പെഷൽ ക്ലാസുകൾ ആരംഭിച്ചിരുന്നു, ഇതിൽ നാട്ടിലുള്ള വിദ്യാർത്ഥികൾക്കും പങ്കെടുക്കാനായി. എന്നാൽ, ഈ മാസം 15 മുതൽ വിമാന ടിക്കറ്റ് നിരക്ക് നാലിരട്ടിയിലേറെ വർധിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള ഒരു വൺവേ ടിക്കറ്റിന് 50,000 രൂപയിലേറെ നൽകിയാലും സീറ്റ് ലഭിക്കുന്നില്ല. ഇതനുസരിച്ച്, ഒരു നാലംഗ കുടുംബത്തിന് യുഎഇയിലേക്ക് തിരിച്ചെത്താൻ കുറഞ്ഞത് രണ്ട് ലക്ഷം രൂപയിലേറെ വേണം. മണിക്കൂറുകൾ നീളുന്ന കണക്ഷൻ വിമാനങ്ങളിലും നിരക്ക് വളരെ ഉയർന്നാണ്.

    സാധാരണ, സെപ്റ്റംബർ ആദ്യവാരത്തോടെ ടിക്കറ്റ് നിരക്ക് കുറയാറുണ്ട്. എന്നാൽ, സെപ്റ്റംബർ 5-ന് ഓണം വരുന്നതിനാൽ, നാട്ടിലേക്ക് പോയി തിരിച്ചെത്തുന്നവരെ ലക്ഷ്യമിട്ട് വിമാന കമ്പനികൾ ഓൺലൈൻ ടിക്കറ്റ് നിരക്ക് കൂട്ടിയിരിക്കുകയാണ്. സെപ്റ്റംബർ 15-ന് ശേഷം മാത്രമേ നിരക്കിൽ കാര്യമായ കുറവുണ്ടാകൂവെന്ന് ട്രാവൽ ഏജൻസികൾ സൂചിപ്പിക്കുന്നു. അതുവരെ, ഏകദേശം മൂന്നാഴ്ചത്തെ ക്ലാസുകൾ വിദ്യാർത്ഥികൾക്ക് നഷ്ടമാകും.

    സിബിഎസ്ഇ, കേരള ബോർഡ് നിബന്ധനകൾ പ്രകാരം പരീക്ഷ എഴുതാൻ 75 ശതമാനം ഹാജർ ആവശ്യമാണ്. യുഎഇ നിയമമനുസരിച്ച് 80 ശതമാനം ഹാജർ വേണം. എന്നാൽ, നാട്ടിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് മതിയായ ഹാജർ ഉറപ്പാക്കാൻ കഴിയാത്തതിനാൽ, പരീക്ഷ എഴുതാൻ അനുവാദം ലഭിക്കുമോ എന്ന ആശങ്ക പ്രവാസി കുടുംബങ്ങൾക്കുണ്ട്.

    സ്കൂൾ അവധി സമയങ്ങളിൽ മാത്രമേ പ്രവാസികൾക്ക് നാട്ടിൽ പോകാൻ സാധിക്കൂ എന്നതിനാൽ, ഈ കാലയളവിൽ അധിക വിമാന സർവീസുകൾ ആവശ്യമാണെന്ന് പ്രവാസി കുടുംബങ്ങൾ ആവശ്യപ്പെടുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Flight ticket hike Indian schools UAE Student attendance drop UAE schools reopening
    Latest News
    സമ്പന്നമായ വിദ്യാഭ്യാസ-സാംസ്‌കാരിക അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതില്‍ ഇന്ത്യന്‍ സ്‌കൂള്‍ സുപ്രധാന നാഴികക്കല്ലെന്ന് സാമൂഹിക വികസന മന്ത്രി
    17/01/2026
    സുമനസ്സുകൾ കൈകോർത്തു, ശാക്കിർ ജമാൽ ചികിത്സക്കായി നാട്ടിലേക്ക്
    17/01/2026
    യുഎഇ ഇന്ന് ഐക്യദാർഢ്യ ദിനം ആചരിക്കുന്നു; രാജ്യത്തുടനീളം വർണാഭമായ കാഴ്ചകളൊരുക്കി എയർഷോ
    17/01/2026
    ഗാസ സമാധാന ബോർഡ് സ്ഥാപക അംഗങ്ങളായി ബ്ലെയറും റൂബിയോയും
    17/01/2026
    ഗാസ ഭരണ ചുമതലയുള്ള ഫലസ്തീൻ കമ്മിറ്റി കയ്‌റോയിൽ ആദ്യ യോഗം ചേർന്നു
    17/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.