അബുദാബി- ഹൃസ്വ സന്നർശനാർത്ഥം യു എ ഇയിൽ എത്തിയ തൃക്കരിപ്പൂർ എം എൽ എ സന്ദീപ് വാര്യർക്ക് അബുദാബി മലയാളി സമാജത്തിൽ സ്വീകരണം നൽകി. ഇൻകാസ് യു.എ.ഇ നാഷണൽ കമ്മിറ്റി. ജനറൽ സെക്രട്ടറി ( സംഘടനാ ചുമതല) യേശുശീലൻ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ മലയാളി സമാജം പ്രസിഡൻ്റും ഇൻകാസ് അബുദാബി കമ്മിറ്റി പ്രസിഡൻ്റുമായ എ എം അൻസാർ അധ്യക്ഷത വഹിച്ചു.

ഇൻകാസ് കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി ബഷീർ ദർഗാസ് കളനാട് എം എൽ എ യെ ഷാൾ അണിയിച്ചു സ്വീകരിച്ചു. ഇൻകാസ് അബുദാബി വിവിധ ജില്ലാ ഭാരവാഹികൾ അടക്കമുള്ള നേതാക്കൾ ആശംസകൾ അറിയിച്ചു. ജനറൽ സെക്രട്ടറി – പി.ടി. റഫീഖ്, ട്രഷറർ അനീഷ് മോൻ, അനീഷ്, വനിത വിംഗ് അടക്കമുള്ള മാനേജിങ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. ഇൻകാസ് അബുദാബി ജനറൽ സെക്രട്ടറി എം യു ഇർഷാദ് സ്വാഗതവും ട്രഷറർ സാബു അഗസ്റ്റിൻ നന്ദിയും പറഞ്ഞു.



