Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, November 6
    Breaking:
    • അനധികൃത നഴ്‌സറികള്‍: ദുബായില്‍ 34 പേര്‍ അറസ്റ്റില്‍
    • സന്ദീപ് വാര്യർ എം എൽ എയ്ക്ക് സ്വീകരണം നൽകി
    • പിതാവിനെ സ്‌മരിക്കുന്ന സ്നേഹാക്ഷരക്കൂട്ട്, പിതൃദർപ്പണം പ്രകാശിതമായി
    • യു.എ.ഇയില്‍ അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘം പിടിയില്‍; 20 പേര്‍ അറസ്റ്റില്‍
    • മക്കയില്‍ ഡ്രോണ്‍ ആക്രമണ ശ്രമം,നജ്‌റാനില്‍ രണ്ട് മിസൈലുകള്‍ തകര്‍ത്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    പിതാവിനെ സ്‌മരിക്കുന്ന സ്നേഹാക്ഷരക്കൂട്ട്, പിതൃദർപ്പണം പ്രകാശിതമായി

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ06/11/2026 UAE 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    കെ എം സി സി തൂലിക ഫോറം പ്രസിദ്ധീകരിച്ച പിതൃദർപ്പണം പുസ്തകത്തിന്റെ പ്രകാശനം ഷാർജ പുസ്‌തകോത്സവത്തിൽ വെച്ച് മുൻ എം.പി, ടി.എൻ പ്രതാപൻ അൽമദീന ഗ്രൂപ്പ് ചെയർമാൻ പൊയിൽ അബ്ദുല്ലക്ക് നൽകി നിർവ്വഹിക്കുന്നു. ഡോ.പുത്തൂർ റഹ്‌മാൻ, പി.കെ അൻവർ നഹ, അഡ്വ.വൈ.എ റഹീം, എഡിറ്റർമാരായ ഇസ്മായിൽ ഏറാമല, അഷ്‌റഫ് കൊടുങ്ങല്ലൂർ തുടങ്ങിയവർ സമീപം
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഷാർജ- പിതാവിനെ സ്‌മരിക്കുന്ന സ്നേഹാക്ഷരക്കൂട്ട് ‘പിതൃദർപ്പണം’ പ്രകാശിതമായി.
    ദുബൈ കെ എം സി സി സാഹിത്യ വിഭാഗമായ തൂലിക ഫോറം പ്രസിദ്ധീകരിച്ച പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നടന്ന ചടങ്ങിൽ ഗ്രന്ഥകാരനും മുൻ പാർലമെന്റംഗവുമായ ടി.എൻ പ്രതാപനാണ് പ്രകാശനം ചെയ്തത്. അൽമദീന ഗ്രൂപ്പ് ചെയർമാൻ പൊയിൽ അബ്ദുല്ല പുസ്തകം ഏറ്റുവാങ്ങി.

    മാതാവും പിതാവും മനുഷ്യകുലത്തിന് വിസ്‌മരിക്കാനാവാത്ത വികാരവായ്പാണ്. പ്രവാചകന്മാരും ഋഷിവര്യന്മാരും പഠിപ്പിക്കുകയും പകർന്നുനൽകുകയും ചെയ്ത സ്നേഹവും കടപ്പാടും സമർപ്പിക്കേണ്ടത് അമ്മയുടെയും അച്‌ഛന്റെയും മുമ്പിലാണ്. അവരെ കുറിച്ചുള്ള ഓർമ്മകൾ ജീവിതത്തിലുടനീളം നിലനിർത്തിയാൽ മനസ്സമാധാനവും ജീവിതവിജയവും കരസ്ഥമാക്കാനാവുമെന്ന് ടി.എൻ പ്രതാപൻ പറഞ്ഞു. പിതൃദർപ്പണം പുസ്തകത്തിലൂടെ കെ എം സി സി തൂലിക ഫോറം നിർവ്വഹിച്ചിരിക്കുന്നത് തലമുറകൾക്ക് മാതൃകയേകുന്ന പ്രവർത്തനമാണെന്ന് അദ്ദേഹം പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    68പേർ പിതാവിനെ കുറിച്ചുള്ള ഓർമ്മക്കുറിപ്പുകൾ എഴുതിയിട്ടുണ്ട്. ഡോ.എം.കെ. മുനീറാണ് അവതാരിക എഴുതിയത്. ലിപി പബ്ലിക്കേഷൻസ് കോഴിക്കോട് ആണ് പ്രസാധകർ. പ്രാദേശിക ചരിത്രം, സംസ്കാരം, ആചാരങ്ങൾ, പ്രകൃതി സൗന്ദര്യം, വ്യത്യസ്ത കാലത്തെ കൃഷി, കച്ചവടം, രാഷ്ട്രീയം എന്നിങ്ങനെ വിവിധ തലസ്പർശിയായ ഒരു ചരിത്രരേഖയാണ് പിതൃദർപ്പണമെന്ന് എഡിറ്റർ ഇസ്മായിൽ ഏറാമലയും അഷ്‌റഫ് കൊടുങ്ങല്ലൂരും പുസ്തക പരിചയം നടത്തി പറഞ്ഞു.

    ഡോ.പുത്തൂർ റഹ്‌മാൻ, പി.കെ അൻവർ നഹ, അഡ്വ.വൈ.എ റഹീം, പൊയിൽ അബ്ദുല്ല. എ.പി റാഷിദ് അസ്‌ലം, പി.കെ ഇസ്മായിൽ, കരീം വെങ്കിടങ്ങ്, ലിപി അക്ബർ, പോൾ ടി ജോസഫ്, എന്നിവർ പ്രസംഗിച്ചു. ഇബ്രാഹിം മുറിച്ചാണ്ടി, റഈസ് തലശ്ശേരി, മുഹമ്മദ് പട്ടാമ്പി, കെ.പി.എ സലാം, ഹംസ തൊട്ടിയിൽ, മൊയ്‌ദു ചപ്പാരപ്പടവ്, നാസർ മുല്ലക്കൽ, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, അഹമ്മദ് ബിച്ചി, ഷഫീക് സലാഹുദീൻ, ഗീത മോഹൻ, എം.സി.എ നാസർ, സദാശിവൻ അമ്പലമേട്, കെ.എം അബ്ബാസ്, ഷീല പോൾ, അബ്ദുൽ ഗഫൂർ ഫൈൻടൂൾസ്, അനിൽ കുമാർ സി.പി, പുന്നക്കൻ മുഹമ്മദലി, മച്ചിങ്ങൽ രാധാകൃഷ്ണൻ, എം.സി നവാസ്,ഫെബിൻ ജോൺ, സലീം അയ്യനത്ത്, ഡോ.സുലൈമാൻ മതിലകം, ഷാജി ഹനീഫ്, എ.പി സഫിയ മൊയ്തീൻ, റീന സലീം, സറീന ഇസ്മായിൽ, സജ്‌ന അബ്ദുല്ല, ഡോ.കെ.എം മഞ്ജുള സന്നിഹിതരായി.

    തൂലിക ഫോറം ഭാരവാഹികളായ, ടി.എം.എ സിദ്ദീഖ്, സലാം കന്യപ്പാടി, വി.കെ.കെ റിയാസ്, ബഷീർ കാട്ടൂർ, മൂസ കൊയമ്പ്രം, നബീൽ നാരങ്ങോളി, എസ്.നിസാമുദ്ദീൻ, മുജീബ് കോട്ടക്കൽ, മുഹമ്മദ് ഹനീഫ് തളിക്കുളം പരിപാടിക്ക് നേതൃത്വം നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Book launch KMCC Sharjah International Book Fair
    Latest News
    അനധികൃത നഴ്‌സറികള്‍: ദുബായില്‍ 34 പേര്‍ അറസ്റ്റില്‍
    06/11/2026
    സന്ദീപ് വാര്യർ എം എൽ എയ്ക്ക് സ്വീകരണം നൽകി
    06/11/2026
    പിതാവിനെ സ്‌മരിക്കുന്ന സ്നേഹാക്ഷരക്കൂട്ട്, പിതൃദർപ്പണം പ്രകാശിതമായി
    06/11/2026
    യു.എ.ഇയില്‍ അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘം പിടിയില്‍; 20 പേര്‍ അറസ്റ്റില്‍
    06/11/2026
    മക്കയില്‍ ഡ്രോണ്‍ ആക്രമണ ശ്രമം,നജ്‌റാനില്‍ രണ്ട് മിസൈലുകള്‍ തകര്‍ത്തു
    06/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.