അബുദാബി– യു.എ.ഇയില്‍ ഇറാന്‍ ആക്രമണങ്ങളില്‍ ഇതുവരെ മൂന്നു പേര്‍ കൊല്ലപ്പെടുകയും 68 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്‍ ഇതുവരെ വിക്ഷേപിച്ച 194 മിസൈലുകളും 812 ഡ്രോണുകളും കണ്ടെത്തി. മരണങ്ങളും പരിക്കുകളും നേരിട്ടുള്ള ലക്ഷ്യത്തിലല്ല, അവശിഷ്ടങ്ങള്‍ പതിച്ചതിലൂടെയാണെന്നും മന്ത്രാലയം അറിയിച്ചു. ഞങ്ങള്‍ 755 ഇറാന്‍ ഡ്രോണുകള്‍ തടഞ്ഞു. 57 എണ്ണം യു.എ.ഇ പ്രദേശത്തിനുള്ളില്‍ തകര്‍ന്നുവീണതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ സംരക്ഷിക്കാന്‍ സായുധ സേന പൂര്‍ണ്ണമായും സജ്ജമാണ്. മേഖലയിലുടനീളമുള്ള വ്യോമഗതാഗതം ഇപ്പോഴും തടസ്സപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും ഏതാനും യു.എ.ഇ വിമാന കമ്പനികള്‍ പരിമിതമായ തോതില്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. വികസിച്ചുകൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യം നിരീക്ഷിക്കുന്നത് തുടരുന്നതായും പ്രതിരോധ മന്ത്രാലയം പറഞ്ഞു.



