അബുദാബി – വ്യോമ പ്രതിരോധ സേനയുടെ വിജയകരമായ ഇടപെടലിനെ തുടര്‍ന്ന് അബുദാബിയിലെ അജ്ബാന്‍ പ്രദേശത്ത് മിസൈല്‍ ഭാഗങ്ങള്‍ പതിച്ച് അഞ്ചു ഇന്ത്യക്കാര്‍ അടക്കം 12 പ്രവാസികള്‍ക്ക് പരിക്കേറ്റതായി അബുദാബി ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു. സംഭവത്തില്‍ ആറ് നേപ്പാളി പൗരന്മാര്‍ക്കും അഞ്ച് ഇന്ത്യക്കാര്‍ക്കും നിസ്സാരമോ മിതമായതോ ആയ പരിക്കുകള്‍ നേരിട്ടു. ഒരു നേപ്പാളി പൗരന് ഗുരുതരമായി പരിക്കേറ്റതായും ഓഫീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



