ദുബായ്- പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിൽ നിന്ന് യു.എ.ഇയിലേക്കുള്ള വിമാന സർവീസുകൾ മണിക്കൂറുകളോളം വൈകി. കൊച്ചി, ജെയ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ 12 മണിക്കൂറോളം വൈകി. ചില വിമാന സർവീസുകൾ റദ്ധാക്കുകയും ചെയ്തു. യു.എ.ഇയിൽ നിന്ന് വിവിധ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകളിലും സമയമാറ്റമുണ്ട്.
അമൃത്സർ- ദുബായ് ഐ എഎക്‌സ് 192 എയർ ഇന്ത്യ എക്‌സ്പ്രസ് 11 മണിക്കൂറും 55 മിനിറ്റും കൊച്ചി- ദുബായ് ഐ എക്‌സ് 432 എയർ ഇന്ത്യ എക്‌സ്പ്രസ് രണ്ട് മണിക്കൂറും 35 മിനിറ്റും വൈകി. ന്യൂഡൽഹി- ദുബായ് എ ഐ 4210 എയർ ഇന്ത്യ വിമാനം ഒരു മണിക്കൂറും 30 മിനിറ്റും ജെയ്പൂർ- ദുബായ് എസ് ജി 5158 സ്‌പൈസ് ജെറ്റ് വിമാനം 12 മണിക്കൂറും വൈകി.
സൗദിയുടെ ചെങ്കടൽ തീരത്തേക്ക് വിമാന സർവീസുമായി ഇത്തിഹാദ് എയർവേയ്‌സ്
ദുബായിൽ നിന്ന് ഇന്ന് വൈകുന്നേരം 3.40ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട എസ് ജി 5117 സ്‌പൈസ് ജെറ്റ് വിമാനം സെപ്റ്റംബർ 14 പുലർച്ചെ 1.45നായിരിക്കും പുറപ്പെടുക. ഇന്ന് രാത്രി 9.20ന് കൊച്ചിയിലെത്തേണ്ട വിമാനം നാളെ രാവിലെ 7.25ന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസും (ഐ എക്‌സ് 432) രണ്ട് മണിക്കൂറിലധികം വൈകിയാണ് സർവീസ് നടത്തുന്നത്.
കുവൈത്ത്, കോപ്പൻഹേഗൻ, മാഡ്രിഡ് എന്നിവിടങ്ങളിൽ നിന്ന് അബൂദാബിയിലേക്കുള്ള ഇത്തിഹാദ് സർവീസുകൾ യഥാക്രമം 24, 27, 37 മിനിറ്റുകൾ വൈകി.







