സലാല– ഒമാൻ വാഹാനാപകടത്തിൽ പരുക്കേറ്റ യുഎഇ സ്വദേശികളെ യുഎഇലേക്ക് എയർലിഫ്റ്റ് ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒമാനിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പരുക്കേറ്റവരെ ഫുജൈറയിലെ ഷെയ്ഖ് ഖലീഫ ആശുപത്രിയിലേക്ക് മാറ്റിയതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വിദേശകാര്യ മന്ത്രാലയം, നാഷണൽ ഗാർഡിന്റെ നാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ സെന്റർ, വ്യോമസേന, എയർ ഡിഫൻസ് കമാൻഡ്, മസ്കത്തിലെ യുഎഇ എംബസി എന്നിവ തമ്മിലുള്ള സഹകരണത്തിന്റെ ഫലമായാണ് എയർ ആംബുലൻസ് ദൗത്യം. റോഡ് മാർഗം യാത്ര ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കാന്‍ വേഗ പരിധി കര്‍ശനമായി പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം യുഎഇ പൗരന്മാരോട് ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച യുഎഇ അധികൃതര്‍ പരുക്കേറ്റുവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
അതേസമയം, ഒമാനിൽ ഉണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചതായി പോലീസ് അറിയിച്ചിരുന്നു. ദോഫാർ ഗവർണറേറ്റിലെ സുൽത്താൻ സെയ്ദ് ബിന് തൈമൂർ റോഡിൽ കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മൂന്ന് വാഹനങ്ങളാണ് പരസ്പരം കൂട്ടിയിടിച്ചത്. രണ്ട് ഒമാനികളും മൂന്ന് യുഎഇ സ്വദേശികളുമാണ് മരിച്ചതെന്നാണ് വിവരം. രണ്ട് ഒമാനികളും ഒമ്പത് യുഎഇ സ്വദേശികളും ഉൾപ്പെടെ 11 പേർക്കായിരുന്നു പരുക്കേറ്റത്.
Read more: ഒമാൻ വാഹനാപകടം: പരുക്കേറ്റ യുഎഇ സ്വദേശികളെ യുഎഇലേക്ക് എയർലിഫ്റ്റ് ചെയ്തു