അബൂദാബി- സുഡാനിൽ സൈന്യവും അർധ സൈനിക വിഭാഗവും തമ്മിലുള്ള ആഭ്യന്തര സംഘർഷത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കി യു.എ.ഇ ഭരണകൂടം. ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര ഫാക്ട് ഫൈൻഡിംഗ് മിഷന്റെ റിപോർട്ടിലെ ആരോപണങ്ങൾ തള്ളിയാണ് യു.എ.ഇയുടെ വിശദീകരണം.
അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നതിലും അന്താരാഷ്ട്ര മനുഷ്യാവകാശ- മാനുഷിക നിയമങ്ങളുടെ ഗുരുതര ലംഘനങ്ങൾ അന്വേഷിക്കുന്ന ഐക്യരാഷ്ട്രസഭയുടെ സംവിധാനങ്ങളോടും തുറന്ന സഹകരണമാണ് യു.എ.ഇയുടേതെന്ന് ഐക്യരാഷ്ട്രസഭയിലെ യു.എ.ഇ സ്ഥിരാംഗം വ്യക്തമാക്കി.
2023 ഏപ്രിലിൽ സുഡാനിൽ ആഭ്യന്തരയുദ്ധം ആരംഭിച്ചത് മുതൽ സൈന്യത്തിനോ അർധ സൈനിക വിഭാഗത്തിനോ തങ്ങൾ ആയുധങ്ങളോ സൈനിക സാമഗ്രികളോ നൽകിയിട്ടില്ലെന്ന് യു.എ.ഇ വ്യക്തമാക്കിയത്. സുഡാനിലേക്ക് മാനുഷിക സഹായം തുടരുന്നതിലെ പ്രതിജ്ഞാബദ്ധതയും യു.എ.ഇ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







