ജിദ്ദ- ആലാപന സൗകുമാര്യത്തിലൂടെയും രചനാവൈഭവത്തിലൂടെയും യാത്രാവിവരണങ്ങളിലൂടെയും ജിദ്ദ പ്രവാസലോകത്തെ കലാ- സാംസ്‌കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായി മാറിയ വിജേഷ് വിജയന് (ചന്ദ്രു) തിരുവനന്തപുരം സ്വദേശി സംഗമം (ടി.എസ്.എസ്) ജിദ്ദ ഉപഹാരം നൽകി ആദരിച്ചു.
കലാ- സാഹിത്യ മേഖലകളിൽ അദ്ദേഹം നൽകിയ ശ്രദ്ധേയമായ സംഭാവനകളെയും സർഗ്ഗാത്മക പ്രവർത്തനങ്ങളെയും ചൂണ്ടിക്കാട്ടിയാണ് സംഘടന ഉപഹാരം നൽകിയത്.
കലാ രംഗങ്ങളിൽ ഇനിയും ഒരുപാട് മുന്നേറാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ചടങ്ങിൽ പങ്കെടുത്തവർ ആശംസിച്ചു. ടി.എസ്.എസ് ഭാരവാഹികളും പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







