Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, November 8
    Breaking:
    • അച്ചടക്കത്തിന്റെ മാതൃകയായി ‘വൈറ്റ് ഗാർഡ്’; വിസ്മയമായി അണിനിരക്കലും പരേഡും
    • ഗൾഫ് റെയിൽവേ ലിങ്ക് കരാറിൽ ഗതാഗത മന്ത്രിമാർ ഒപ്പുവെച്ചു; 2,117 കി.മീ റെയിൽ ശൃംഖല 2030ഓടെ സജ്ജമാകും
    • ഷാർജ ഭരണാധികാരിയുടെ കൈകളിൽ നിന്നും പുസ്തക പ്രകാശനം; രാജ്യാന്തര പുസ്തകോത്സവത്തിൽ ചരിത്രമെഴുതി ടി എൻ പ്രതാപൻ
    • ഹൂത്തികളുടെ ഡ്രോൺ, മിസൈൽ ആക്രമണ ശ്രമങ്ങൾ വിഫലമാക്കി
    • ‘യത്തീങ്കുട്ടി’ പ്രകാശനം ചെയ്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഗൾഫ് റെയിൽവേ ലിങ്ക് കരാറിൽ ഗതാഗത മന്ത്രിമാർ ഒപ്പുവെച്ചു; 2,117 കി.മീ റെയിൽ ശൃംഖല 2030ഓടെ സജ്ജമാകും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/11/2026 Gulf Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മനാമ– ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ചരിത്രപരമായ ഗൾഫ് റെയിൽവേ പദ്ധതിയുടെ പൊതു കരാറിൽ ജി.സി.സി രാജ്യങ്ങളിലെ ഗതാഗത, വാർത്താവിനിമയ മന്ത്രിമാർ ഒപ്പുവെച്ചു. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽഖലീഫ രാജകുമാരന്റെ രക്ഷാകർതൃത്വത്തിൽ മനാമയിലാണ് ചടങ്ങുകൾ നടന്നത്.

    2,117 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽവേ ശൃംഖല 2030 ഡിസംബറോടെ പൂർണ്ണതോതിൽ പ്രവർത്തനക്ഷമമാകും. കുവൈത്ത്, സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, യു.എ.ഇ, ഒമാൻ എന്നീ ആറ് അംഗരാജ്യങ്ങളെയും പദ്ധതി വഴി ബന്ധിപ്പിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള വ്യാപാരം, നിക്ഷേപം, യാത്ര എന്നിവയ്ക്ക് പുതിയ വാതിലുകൾ തുറക്കുന്ന തന്ത്രപ്രധാനമായ നിർണ്ണായക ചുവടുവെപ്പാണിതെന്ന് ബഹ്റൈൻ ഗതാഗത മന്ത്രി അബ്ദുള്ള ബിൻ അഹ്‌മദ് അൽഖലീഫ പറഞ്ഞു.

    പദ്ധതിയുടെ നിർമ്മാണ പുരോഗതി നിലവിൽ 55.9 ശതമാനത്തിൽ എത്തിയതായി ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി വ്യക്തമാക്കി. പൂർണ്ണ ശൃംഖല സജ്ജമാകുന്നതിന് മുൻപ് തന്നെ അയൽരാജ്യങ്ങൾ തമ്മിലുള്ള കണക്ഷനുകൾ പ്രവർത്തിപ്പിക്കാനും ധാരണയുണ്ട്.

    വേഗത, ശേഷി, നിക്ഷേപം

    • ചെലവ്: അടിസ്ഥാന സൗകര്യങ്ങൾക്കായി ഏകദേശം 16 ബില്യൺ ഡോളർ (1,600 കോടി ഡോളർ).
    • വേഗത: പാസഞ്ചർ ട്രെയിനുകൾക്ക് മണിക്കൂറിൽ 200 കി.മീ വരെയും ചരക്ക് ട്രെയിനുകൾക്ക് 80 മുതൽ 120 കി.മീ വരെയും വേഗത.
    • യാത്രാ-ചരക്ക് ശേഷി: 2030-ഓടെ 60 ലക്ഷം യാത്രക്കാരെയും 20 കോടി ടൺ ചരക്കും കൈകാര്യം ചെയ്യും. 2045-ൽ ഇത് യഥാക്രമം 80 ലക്ഷത്തിലധികമായും 27.1 കോടി ടണ്ണായും ഉയരും.

    ജി.സി.സി രാജ്യങ്ങളിലെ പ്രധാന സാമ്പത്തിക-വ്യവസായ കേന്ദ്രങ്ങൾ, തുറമുഖങ്ങൾ, ലോജിസ്റ്റിക്സ് ഹബ്ബുകൾ എന്നിവയെ ബന്ധിപ്പിച്ചാണ് പാത കടന്നുപോകുന്നത്. ഇത് മേഖലയിൽ വൻതോതിലുള്ള തൊഴിലവസരങ്ങളും പുതിയ നിക്ഷേപ സാധ്യതകളും സൃഷ്ടിക്കും.

    2009 ഡിസംബറിലാണ് ജി.സി.സി സുപ്രീം കൗൺസിൽ പദ്ധതിക്ക് അംഗീകാരം നൽകിയത്. തുടർന്ന് പദ്ധതി ഏകോപനത്തിനായി 2021 ഡിസംബറിൽ ‘ഗൾഫ് റെയിൽവേ അതോറിറ്റി’യും രൂപീകരിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    gcc rail
    Latest News
    അച്ചടക്കത്തിന്റെ മാതൃകയായി ‘വൈറ്റ് ഗാർഡ്’; വിസ്മയമായി അണിനിരക്കലും പരേഡും
    08/11/2026
    ഗൾഫ് റെയിൽവേ ലിങ്ക് കരാറിൽ ഗതാഗത മന്ത്രിമാർ ഒപ്പുവെച്ചു; 2,117 കി.മീ റെയിൽ ശൃംഖല 2030ഓടെ സജ്ജമാകും
    08/11/2026
    ഷാർജ ഭരണാധികാരിയുടെ കൈകളിൽ നിന്നും പുസ്തക പ്രകാശനം; രാജ്യാന്തര പുസ്തകോത്സവത്തിൽ ചരിത്രമെഴുതി ടി എൻ പ്രതാപൻ
    08/11/2026
    ഹൂത്തികളുടെ ഡ്രോൺ, മിസൈൽ ആക്രമണ ശ്രമങ്ങൾ വിഫലമാക്കി
    08/11/2026
    ‘യത്തീങ്കുട്ടി’ പ്രകാശനം ചെയ്തു
    08/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.