Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, November 8
    Breaking:
    • ഗൾഫ് റെയിൽവേ ലിങ്ക് കരാറിൽ ഗതാഗത മന്ത്രിമാർ ഒപ്പുവെച്ചു; 2,117 കി.മീ റെയിൽ ശൃംഖല 2030ഓടെ സജ്ജമാകും
    • ഷാർജ ഭരണാധികാരിയുടെ കൈകളിൽ നിന്നും പുസ്തക പ്രകാശനം; രാജ്യാന്തര പുസ്തകോത്സവത്തിൽ ചരിത്രമെഴുതി ടി എൻ പ്രതാപൻ
    • ഹൂത്തികളുടെ ഡ്രോൺ, മിസൈൽ ആക്രമണ ശ്രമങ്ങൾ വിഫലമാക്കി
    • ‘യത്തീങ്കുട്ടി’ പ്രകാശനം ചെയ്തു
    • താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ 11,587 പേർ അറസ്റ്റിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ഷാർജ ഭരണാധികാരിയുടെ കൈകളിൽ നിന്നും പുസ്തക പ്രകാശനം; രാജ്യാന്തര പുസ്തകോത്സവത്തിൽ ചരിത്രമെഴുതി ടി എൻ പ്രതാപൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/11/2026 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഷാർജ- ലോകത്തിലെ തന്നെ ഏറ്റവും വലിയ പുസ്തകോത്സവങ്ങളിലൊന്നായ ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ ഇത്തവണ ഒരു മലയാള പുസ്തകത്തിന് സവിശേഷമായ ഒരു ചരിത്രമുഹൂർത്തം ലഭിച്ചിരിക്കുകയാണ്. മുൻ തൃശൂർ എംപിയും കെപിസിസി വർക്കിംഗ് പ്രസിഡൻ്റുമായ ടി എൻ പ്രതാപൻ്റെ പത്താമത്തെ പുസ്തകമായ ‘അമ്മേ അനുപമ സൗന്ദര്യമേ’ എന്ന കൃതി ഷാർജ ഭരണാധികാരിയായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പ്രകാശനം ചെയ്തു.

    മലയാളത്തിൽ പ്രസിദ്ധീകരിച്ച ഒരു പുസ്തകം ആദ്യമായിട്ടായിരിക്കും ഷാർജ ഭരണാധികാരി പ്രകാശനം ചെയ്യുന്നത് എന്ന് സംഘാടകർ വ്യക്തമാക്കുന്നു. പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ പത്മശ്രീ എം എ യൂസഫലിയാണ് പ്രതാപനെ ഷാർജ ഭരണാധികാരിയുടെ സവിധത്തിലേക്ക് കൂട്ടിക്കൊണ്ടുപോയതും ഈ ചരിത്ര മുഹൂർത്തത്തിന് അവസരമൊരുക്കിയതും. അക്ഷരങ്ങളെയും സാംസ്കാരിക വൈവിധ്യങ്ങളെയും ഇത്രമേൽ ആദരിക്കുന്ന ഒരു ഭരണാധികാരിയിൽ നിന്ന് പുസ്തകം പ്രകാശനം ചെയ്യാൻ സാധിച്ചത് തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായാണ് കാണുന്നതെന്ന് പ്രതാപൻ പറഞ്ഞു. തൻ്റെ അമ്മയുടെ പ്രാർത്ഥനയാണ് ഈ വലിയ ഭാഗ്യത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഷാർജ പുസ്തകോത്സവത്തിൻ്റെ റൈറ്റേഴ്സ് ഫോറം ഹാളിൽ നടന്ന പ്രത്യേക പരിപാടിയിൽ എം എ യൂസഫലി, അഷ്റഫലി എം എ, പ്രസാധകരായ ഡിസി ബുക്സിൻ്റെ രവി ഡിസി, മോഹൻകുമാർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൻ്റെ പ്രധാന ഉള്ളടക്കം അമ്മമാരാണ്. ലോകപ്രശസ്തരായ അമ്മമാർ മുതൽ സമൂഹത്തിന് അധികം അറിയപ്പെടാത്ത അമ്മമാർ വരെ പുസ്തകത്തിൽ വിഷയമാകുന്നു. അമ്മയെന്ന കരുണയുടെയും ത്യാഗത്തിൻ്റെയും സങ്കല്പങ്ങളാണ് ഈ പുസ്തകം വായനക്കാർക്ക് മുന്നിൽ വരച്ചുകാട്ടുന്നത്.

    പുസ്തകത്തിലെ ഏറെ ശ്രദ്ധേയമായ ഒരധ്യായം എം എ യൂസഫലിയുടെയും അഷ്റഫലിയുടെയുമൊക്കെ ഉമ്മയായ ഇത്തുമ്മയെ കുറിച്ചുള്ളതാണ്. സ്നേഹത്തിൻ്റെയും സമഭാവനയുടെയും മഹത്വവും സുകൃതവുമായിരുന്നു അവരെന്നും, ആ സുകൃതത്തിൻ്റെ തുടർച്ചയാണ് എം എ യൂസഫലി എന്ന മനുഷ്യസ്നേഹി എന്നുമാണ് പ്രതാപൻ ഈ പുസ്തകത്തിൽ പറയുന്നത്.

    തൻ്റെ പുസ്തക പ്രകാശന വേളയിൽ യൂസഫലി നിർബന്ധമായും വേണമെന്ന് താൻ ആഗ്രഹിച്ചിരുന്നെന്നും അത് യാഥാർഥ്യമായതിൻ്റെ സന്തോഷത്തിലാണെന്നും പ്രതാപൻ വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    MA Yusuff Ali Sharjah International Book Fair TN Prathapan
    Latest News
    ഗൾഫ് റെയിൽവേ ലിങ്ക് കരാറിൽ ഗതാഗത മന്ത്രിമാർ ഒപ്പുവെച്ചു; 2,117 കി.മീ റെയിൽ ശൃംഖല 2030ഓടെ സജ്ജമാകും
    08/11/2026
    ഷാർജ ഭരണാധികാരിയുടെ കൈകളിൽ നിന്നും പുസ്തക പ്രകാശനം; രാജ്യാന്തര പുസ്തകോത്സവത്തിൽ ചരിത്രമെഴുതി ടി എൻ പ്രതാപൻ
    08/11/2026
    ഹൂത്തികളുടെ ഡ്രോൺ, മിസൈൽ ആക്രമണ ശ്രമങ്ങൾ വിഫലമാക്കി
    08/11/2026
    ‘യത്തീങ്കുട്ടി’ പ്രകാശനം ചെയ്തു
    08/11/2026
    താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ 11,587 പേർ അറസ്റ്റിൽ
    08/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.