Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, October 1
    Breaking:
    • സൗദിയിലേക്ക് പുതിയ വിസയിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് പഴയ ഡ്രൈവിംഗ് ലൈസൻസ് ഓൺലൈൻ വഴി വീണ്ടെടുക്കാൻ അവസരം
    • ഫ്ലൈ ദുബായ് വിമാനത്തിലെ സംഭവം: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് യു.എ.ഇ
    • സൗദിയിൽ അഴിമതി കേസുകളിൽ 158 പേർ അറസ്റ്റിൽ
    • ഫ്ലൈ ദുബായ് വിമാനത്തിന്റെ വാലിന്റെ അറ്റം തകർന്നു; പൈലറ്റിനെ കുത്തിയത് എമർജൻസി കോടാലി ഉപയോഗിച്ച്
    • ഫ്‌ളൈ ദുബായ് വിമാനത്തിന്റെ വാലറ്റത്തിന് കേടുപാട്; നിർണ്ണായക വിവരങ്ങൾ പുറത്ത്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഫ്ലൈ ദുബായ് വിമാനത്തിന്റെ വാലിന്റെ അറ്റം തകർന്നു; പൈലറ്റിനെ കുത്തിയത് എമർജൻസി കോടാലി ഉപയോഗിച്ച്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/10/2026 Gulf Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- ദുബായിൽ നിന്ന് തെൽഅവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തിന്റെ കോക്പിറ്റിൽ പൈലറ്റിനെതിരായ കോ-പൈലറ്റിന്റെ ആക്രമണവും തുടർന്നുണ്ടായ അടിയന്തര ലാൻഡിംഗും വലിയ ഞെട്ടലുണ്ടാക്കുന്നു. സംഭവത്തിനിടയിൽ നിയന്ത്രണം വിട്ട് കുത്തനെ താഴേക്ക് പതിച്ച വിമാനത്തിന്റെ വാലിന്റെ ഒരു ഭാഗം തകർന്നതായി വ്യോമയാന വിദഗ്ധർ വ്യക്തമാക്കി.
    ഫ്‌ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ഫ്ളൈറ്റ് റഡാർ 24-ലെ വിവരങ്ങൾ പ്രകാരം, ഏകദേശം 34,000 അടി ഉയരത്തിൽ പറന്നുകൊണ്ടിരുന്ന വിമാനം കേവലം രണ്ട് മിനിറ്റിനുള്ളിൽ 17,000 അടിയിലും താഴേക്ക് കൂപ്പുകുത്തി. അനുവദനീയമായ പരമാവധി വേഗത പരിധിയും കവിഞ്ഞുള്ള ഈ കുത്തനെ ഇറക്കം വിമാനത്തിന്റെ ഫ്യൂസ്ലേജിനും ചിറകുകൾക്കും കടുത്ത സമ്മർദ്ദമുണ്ടാക്കി. ഇതിന്റെ ഫലമായി വിമാനത്തിന്റെ വാലിൽ ലംബ സ്റ്റെബിലൈസറിനോട് ചേർന്ന് നിൽക്കുന്ന ‘റഡ്ഡർ’ എന്ന ചലിക്കുന്ന പ്രതലത്തിന് കേടുപാടുകൾ സംഭവിക്കുകയായിരുന്നുവെന്ന് വ്യോമയാന സുരക്ഷാ വിദഗ്ധൻ ക്യാപ്റ്റൻ യൂസഫ് അൽഹംലാൻ അൽ ദഅ്ജ വിശദീകരിച്ചു. മുഴുവൻ വാൽ ഭാഗവും തകർന്നിരുന്നെങ്കിൽ വിമാനം വലിയ ദുരന്തത്തിൽ കലാശിക്കുമായിരുന്നു.

    ഫ്ലൈ ദുബായ് സംഭവം: വിമാനം തകർക്കാൻ ഭീകരാക്രമണ ശ്രമമെന്ന് ഇസ്രായേൽ

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആയിരക്കണക്കിന് അടി ഉയരം പെട്ടെന്ന് നഷ്ടപ്പെട്ടത് യാത്രക്കാരിൽ വലിയ പരിഭ്രാന്തി പരത്തി. യഥാർത്ഥ വായുപ്രക്ഷുബ്ധത ഇല്ലാതിരുന്നിട്ടും ഒരു റോളർ കോസ്റ്ററിൽ യാത്ര ചെയ്യുന്നതിന് സമാനമായ ശക്തമായ കുലുക്കമാണ് അനുഭവപ്പെട്ടതെന്ന് യാത്രക്കാർ വിവരിച്ചു. പൈലറ്റിന് കുത്തേറ്റതിനെ തുടർന്ന് വിമാനത്തിന്റെ നിയന്ത്രണം പൂർണ്ണമായി നഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്നുവെന്ന് യാത്രക്കാരിയായ മിറിയം ഷിറ ഒഹായോൺ എ.എഫ്.പിയോട് പറഞ്ഞു.
    കോക്പിറ്റിൽ സ്ഥിരമായി സൂക്ഷിക്കുന്ന എമർജൻസി കോടാലി ഉപയോഗിച്ചാണ് കോ-പൈലറ്റ് ക്യാപ്റ്റനെ ആക്രമിച്ചതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെളിപ്പെടുത്തി. ആക്രമണത്തിൽ പരിക്കേറ്റെങ്കിലും ക്യാപ്റ്റൻ കഷ്ടപ്പെട്ട് കോക്പിറ്റ് വാതിൽ തുറന്നത് മറ്റ് ജീവനക്കാരുടെ സമയബന്ധിതമായ ഇടപെടലിനും വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കുന്നതിനും സഹായകമായി. വലിയൊരു ദുരന്തമാണ് ഇതിലൂടെ ഒഴിവായതെന്നും മറ്റൊരു സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് തുല്യമായ സാഹചര്യമാണ് തടയപ്പെട്ടതെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Emergency landing fly dubai
    Latest News
    സൗദിയിലേക്ക് പുതിയ വിസയിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് പഴയ ഡ്രൈവിംഗ് ലൈസൻസ് ഓൺലൈൻ വഴി വീണ്ടെടുക്കാൻ അവസരം
    01/10/2026
    ഫ്ലൈ ദുബായ് വിമാനത്തിലെ സംഭവം: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് യു.എ.ഇ
    01/10/2026
    സൗദിയിൽ അഴിമതി കേസുകളിൽ 158 പേർ അറസ്റ്റിൽ
    01/10/2026
    ഫ്ലൈ ദുബായ് വിമാനത്തിന്റെ വാലിന്റെ അറ്റം തകർന്നു; പൈലറ്റിനെ കുത്തിയത് എമർജൻസി കോടാലി ഉപയോഗിച്ച്
    01/10/2026
    ഫ്‌ളൈ ദുബായ് വിമാനത്തിന്റെ വാലറ്റത്തിന് കേടുപാട്; നിർണ്ണായക വിവരങ്ങൾ പുറത്ത്
    01/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.