റിയാദ്– 36 വര്‍ഷമായി റിയാദില്‍ പ്രവാസിയായ അഷ്‌റഫ് നെട്ടൂര്‍ പിലാക്കണ്ടി ലൈല ദമ്പതികളുടെ മകള്‍ ഷഫ്‌ല (37) റിയാദില്‍ നിര്യാതയായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ബത്ഹയിലെ ക്ലിനിക്കിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം ശുമൈസി ആശുപത്രിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: മുഹമ്മദ് അജ്മല്‍, മുഹമ്മദ് സഹല്‍ എന്നിവര്‍ റിയാദില്‍ ജോലി ചെയ്യുന്നു. റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടികള്‍ കെ.എം.സി.സി സാമൂഹിക പ്രവര്‍ത്തകന്‍ മെഹ്ബൂബ് ചെറിയവളപ്പിലിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



