കുവൈത്ത് സിറ്റി – പെര്‍മിറ്റില്ലാതെ ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിച്ചതിന് കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് പേരെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ നാസര്‍ ബൂസലൈബ് അറിയിച്ചു. ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍, നിര്‍ദ്ദേശങ്ങള്‍, മുമ്പ് പ്രഖ്യാപിച്ച ചട്ടങ്ങള്‍ എന്നിവ ലംഘിച്ചാണ് ഇവര്‍ ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിച്ചത്. നിയമ ലംഘകരെ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. നിലവിലെ സാഹചര്യത്തില്‍ പെര്‍മിറ്റില്ലാതെ ഏരിയല്‍ ഫോട്ടോഗ്രാഫി ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് കുവൈത്തില്‍ സമ്പൂര്‍ണ്ണ നിരോധനമുണ്ടെന്ന കാര്യം ആഭ്യന്തര മന്ത്രാലയ വക്താവ് വീണ്ടും ഉണര്‍ത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



