Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, August 18
    Breaking:
    • പുതിയ വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്, ബന്ദി മോചനം രണ്ട് ഘട്ടങ്ങളിൽ
    • ജീവൻ പണയം വെച്ച് സൗദി യുവാവിന്റെ അതിസാഹസം; തീപിടിച്ച ട്രക്ക് സുരക്ഷിത സ്ഥലത്തേക്ക് ഓടിച്ചു കയറ്റി തടഞ്ഞത് വൻ ദുരന്തം
    • ഇസ്രായിലി ബന്ദികളുടെ മോചനത്തിന് ഹമാസിനെ നശിപ്പിക്കണമെന്ന് ട്രംപ്
    • പോളിങ് ബൂത്തിലെ സിസിടിവി: സ്ത്രീകളുടെ അനുവാദം വാങ്ങിയോ? തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് പ്രകാശ് രാജ്
    • കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ ജനങ്ങൾക്ക് വിശ്വാസം കുറയുന്നതായി സർവ്വേ ഫലം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf

    ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌കിലേക്ക് സന്ദർശക പ്രവാഹം; കഴിഞ്ഞ ആറുമാസത്തിൽ 43 ലക്ഷത്തിലേറെ പേർ പള്ളി സന്ദർശിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/08/2025 Gulf Latest Travel UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌ക്- ചിത്രം; ​ഗൂ​ഗിൾ
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി– ഗൾഫിലെ ഏറ്റവും പ്രധാനപ്പെട്ട സന്ദർശകകേന്ദ്രങ്ങളിലൊന്നായ അബുദാബി ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിലെ സന്ദർശകരുടെ എണ്ണം വീണ്ടും ഉയർന്നു. ഈ വർഷത്തിന്റെ ആദ്യപകുതിയിൽ മാത്രമായി 43,46,831 ആളുകളാണ് പള്ളി സന്ദർശിച്ചത്.

    കഴിഞ്ഞ വർഷത്തെ ഇതേകാലയളവിനെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ അഞ്ചുശതമാനം വർധന രേഖപ്പെടുത്തി. സന്ദർശകരിൽ 18 ശതമാനം സ്വദേശികളും 82 ശതമാനം പേർ വിദേശികളുമാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിദേശികളിൽ കൂടുതൽപ്പേരും ഏഷ്യൻ രാജ്യക്കാരാണ്. ഇതിൽ 19,48,482 വിശ്വാസികളും, 23,55,165 സന്ദർശകരും ഉൾപ്പെടുന്നു. കൂടാതെ 43,184 പേർ പള്ളിയിലെ വ്യായാമ പാതകളും ഉപയോഗിച്ചു.

    വെള്ളിയാഴ്ചകളിലെ പ്രാർഥനകൾക്ക് 1,27,672 വിശ്വാസികളും ദിവസേനയുള്ള പ്രാർഥനകളിൽ 3,46,671 പേരും റംസാനിലും ബലിപെരുന്നാളിലുമായി 5,75,372 പേരും ഗ്രാൻഡ് മോസ്കിൽ ഒത്തുചേർന്നു. റംസാനിലെ 27-ാം രാവിൽ മാത്രമായി 72,710 വിശ്വാസികൾ മോസ്കിലെത്തി.

    പുണ്യമാസത്തിലെ ‘ഔർ ഫാസ്റ്റിങ് ഗസ്റ്റ്‌സ്’ സംരംഭത്തിന്റെ ഭാഗമായി വിവിധ പങ്കാളികളുമായി സഹകരിച്ച് 26 ലക്ഷം ഇഫ്താർ ഭക്ഷണം വിതരണംചെയ്തു. ബലിപെരുന്നാൾ അവധിദിനങ്ങളിൽ 96,497 വിശ്വാസികളെ സ്വീകരിച്ചിട്ടുമുണ്ട്. 9,88,411 വാഹനങ്ങൾ മോസ്കിന്റെ പാർക്കിങ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി. ആഗോളതലത്തിലെ പ്രശസ്തമായ മത-സാംസ്കാരിക കേന്ദ്രമെന്നനിലയിലെ മോസ്കിന്റെ പദവി ഉയർത്തുന്നതാണ് പുതിയ കണക്കുകൾ.

    വിവിധരാഷ്ട്രത്തലവന്മാർ, വൈസ് പ്രസിഡന്റുമാർ, പ്രധാനമന്ത്രിമാർ, പാർലമെന്റ് സ്പീക്കർമാർ, ഗവർണർമാർ, സ്ഥാനപതികൾ, സൈനിക ഉദ്യോഗസ്ഥർ ഉൾപ്പടെ ഒട്ടേറെ പ്രമുഖരുംആദ്യപകുതിയിൽ മോസ്ക് സന്ദർശിച്ചു.

    സന്ദർശകർക്ക് ഗ്രാൻഡ് മോസ്കിനെ പരിചയപ്പെടുത്തുന്ന സാംസ്കാരിക ടൂർ സേവനങ്ങളും ഒട്ടേറെ ആളുകൾ ഉപയോഗിച്ചു.

    ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌കിലെ സന്ദർശക കണക്കുകൾ

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abu Dhabi grand mosque sheikh zayed masjid Tourism UAE visitors
    Latest News
    പുതിയ വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്, ബന്ദി മോചനം രണ്ട് ഘട്ടങ്ങളിൽ
    18/08/2025
    ജീവൻ പണയം വെച്ച് സൗദി യുവാവിന്റെ അതിസാഹസം; തീപിടിച്ച ട്രക്ക് സുരക്ഷിത സ്ഥലത്തേക്ക് ഓടിച്ചു കയറ്റി തടഞ്ഞത് വൻ ദുരന്തം
    18/08/2025
    ഇസ്രായിലി ബന്ദികളുടെ മോചനത്തിന് ഹമാസിനെ നശിപ്പിക്കണമെന്ന് ട്രംപ്
    18/08/2025
    പോളിങ് ബൂത്തിലെ സിസിടിവി: സ്ത്രീകളുടെ അനുവാദം വാങ്ങിയോ? തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് പ്രകാശ് രാജ്
    18/08/2025
    കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ ജനങ്ങൾക്ക് വിശ്വാസം കുറയുന്നതായി സർവ്വേ ഫലം
    18/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.