മസ്‌കത്ത് – വില്‍പനക്ക് സൂക്ഷിച്ച 185 കിലോഗ്രാമില്‍ കൂടുതല്‍ ക്രിസ്റ്റല്‍ മെത്താംഫെറ്റാമൈന്‍, ഹഷീഷ്, കഞ്ചാവ്, മോര്‍ഫിന്‍ എന്നിവ സൂക്ഷിച്ച ഏഴ് ഏഷ്യന്‍ വംശജരെ റോയല്‍ ഒമാന്‍ പോലീസ് ബര്‍കയില്‍ നിന്ന് അറസ്റ്റ് ചെയ്തു. പ്രതികളില്‍ നിന്ന് 1,20,000 ലേറെ ലഹരി ഗുളികകളും പോലീസ് പിടിച്ചെടുത്തു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







