Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, July 1
    Breaking:
    • റൗണ്ട് ഓഫ് 32; എംബപ്പെക്ക് ഡബ്ൾ, ഫ്രാൻസ് പ്രീ ക്വാർട്ടറിലേക്ക്​
    • ധാരണാപത്രം പ്രകാരമുള്ള ബാധ്യതകൾ അമേരിക്ക നിറവേറ്റുന്നില്ലെങ്കിൽ ഇറാൻ യുദ്ധത്തിന് തയ്യാറാണെന്ന് ഖാലിബാഫ്
    • ഐവറി കോസ്റ്റിന്റെ പോരാട്ടവീര്യം തകർന്നു, നോർവെ പ്രീ-ക്വാർട്ടറിൽ, എതിരാളികൾ ഇനി ബ്രസീൽ
    • ഒടുവിൽ ആർ. രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കാൻ അനുമതി; നടപടി ബംഗാൾ പൊലീസിന്റെ പുതിയ റിപ്പോർട്ടിന് പിന്നാലെ
    • സൗദിയിൽ എഞ്ചിനീയറിംഗ് മേഖലയിലെ സ്വദേശിവൽക്കരണം 30 ശതമാനമാക്കി; തീരുമാനം പ്രാബല്യത്തിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയിൽ സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി പ്രഖ്യാപിച്ച പുതിയ ഫീസിളവുകള്‍ നാളെ മുതല്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/10/2024 Saudi Arabia Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – സൗദിയില്‍ ചരക്കുകളും ഉല്‍പന്നങ്ങളും വിദേശങ്ങളിലേക്ക് കയറ്റിഅയക്കുന്നവര്‍ക്കും വിദേശങ്ങളില്‍ നിന്ന് രാജ്യത്തേക്ക് ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നവര്‍ക്കും പ്രോത്സാഹനമെന്നോണം സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി പ്രഖ്യാപിച്ച പുതിയ ഫീസിളവുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍വരും. കയറ്റുമതിയുമായി ബന്ധപ്പെട്ട കസ്റ്റംസ് സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ ഇന്നു മുതല്‍ പൂര്‍ണമായും ഇല്ലാതാകും. കസ്റ്റംസ് ഡാറ്റ പ്രോസസ്സിംഗ്, ഈയം ഉപയോഗിച്ചുള്ള സീല്‍പതിക്കല്‍, കരാതിര്‍ത്തി പോസ്റ്റുകളിലെ പോര്‍ട്ടര്‍ സേവനങ്ങള്‍, എക്‌സ്‌റേ പരിശോധന, കസ്റ്റംസ് ഡാറ്റാ വിവരങ്ങളുടെ കൈമാറ്റം, സ്വകാര്യ ലബോറട്ടറികളിലെ സാമ്പിള്‍ പരിശോധനാ ഫലങ്ങളുടെ കൈമാറ്റം എന്നീ സേവനങ്ങള്‍ക്കുള്ള ഫീസുകളെല്ലാം ഇല്ലാതാകും.

    ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെ മൂല്യത്തിന്റെ 0.15 ശതമാനം കസ്റ്റംസ് ഡിക്ലറേഷന്‍ പ്രോസസ്സിംഗ് സേവന ഫീസ് ആയി ഈടാക്കുന്ന പുതിയ രീതി നടപ്പാക്കി ഇറക്കുമതിയുമായി ബന്ധപ്പെട്ട കസ്റ്റംസ് സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ കുറക്കാനും തീരുമാനിച്ചിട്ടുണ്ട്. വിദേശത്തെ ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ വഴി വ്യക്തികള്‍ ഇറക്കുമതി ചെയ്യുന്ന 1,000 റിയാലില്‍ കവിയാത്ത വിലയുള്ള ഉല്‍പന്നങ്ങള്‍ അടങ്ങിയ ഷിപ്പ്‌മെന്റുകള്‍ക്ക് കസ്റ്റംസ് ഡാറ്റ പ്രോസസ്സിംഗ് സേവന ഫീസ് ആയി 15 റിയാലാണ് നാളെ മുതല്‍ ഈടാക്കുക. നേരത്തെ ഇറക്കുമതി ചെയ്യുന്ന ഓരോ കണ്ടെയ്‌നറും എക്‌സ്‌റേ പരിശോധനക്ക് വിധേയമാക്കാന്‍ 100 റിയാല്‍ തോതില്‍ ഫീസ് ഈടാക്കിയിരുന്നു. കസ്റ്റംസ് ഡാറ്റാ വിവര കൈമാറ്റത്തിന് 100 റിയാലും കസ്റ്റംസ് ഡാറ്റാ പ്രോസസ്സിംഗ് സേവനത്തിന് 20 റിയാലും ഈടാക്കിയിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നാളെ നിലവില്‍ വരുന്ന പുതിയ രീതി അനുസരിച്ച് ഇറക്കുമതി ചെയ്യുന്ന ചരക്കിന്റെ മൂല്യത്തിന്റെ 0.15 ശതമാനം പരമാവധി 500 റിയാല്‍ വരെയും മിനിമം 15 റിയാലുമാണ് ഇന്‍ഷുറന്‍സും ഷിപ്പിംഗും അടക്കം കസ്റ്റംസ് സേവന ഫീസ് ആയി ഈടാക്കുക. കസ്റ്റംസ് തീരുവയില്‍ നിന്നും നികുതികളില്‍ നിന്നും ഒഴിവാക്കപ്പെട്ട ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ കസ്റ്റംസ് സേവന ഫീസ് ആയി പരമാവധി 130 റിയാലാണ് ഈടാക്കുക.

    കയറ്റുമതിക്കുള്ള കസ്റ്റംസ് സേവന ഫീസുകള്‍ റദ്ദാക്കുന്നത് കയറ്റുമതിക്കാരെ, വിശിഷ്യാ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും അവരുടെ സാമ്പത്തിക ഭാരം കുറക്കുമെന്നും സൗദി കയറ്റുമതിയുടെ കാര്യക്ഷമതയും മത്സരക്ഷമതയും ഉയര്‍ത്തുമെന്നും സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി പറഞ്ഞു. ഇറക്കുമതിക്കുയുമായി ബന്ധപ്പെട്ട കസ്റ്റംസ് സേവനങ്ങള്‍ക്കുള്ള ഫീസ് നിര്‍ണയിക്കുന്നതില്‍ പുതിയ രീതി അംഗീകരിച്ചത് ഇറക്കുമതിക്കാരുടെ ചെലവുകള്‍ കുറക്കുമെന്നും കസ്റ്റംസ് സേവനങ്ങള്‍ക്കുള്ള ഫീസ് മുന്‍കൂട്ടി കണക്കാക്കാനുള്ള ഇറക്കുമതിക്കാരുടെ ശേഷി വര്‍ധിപ്പിക്കുമെന്നും അതോറിറ്റി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    റൗണ്ട് ഓഫ് 32; എംബപ്പെക്ക് ഡബ്ൾ, ഫ്രാൻസ് പ്രീ ക്വാർട്ടറിലേക്ക്​
    01/07/2026
    ധാരണാപത്രം പ്രകാരമുള്ള ബാധ്യതകൾ അമേരിക്ക നിറവേറ്റുന്നില്ലെങ്കിൽ ഇറാൻ യുദ്ധത്തിന് തയ്യാറാണെന്ന് ഖാലിബാഫ്
    01/07/2026
    ഐവറി കോസ്റ്റിന്റെ പോരാട്ടവീര്യം തകർന്നു, നോർവെ പ്രീ-ക്വാർട്ടറിൽ, എതിരാളികൾ ഇനി ബ്രസീൽ
    01/07/2026
    ഒടുവിൽ ആർ. രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കാൻ അനുമതി; നടപടി ബംഗാൾ പൊലീസിന്റെ പുതിയ റിപ്പോർട്ടിന് പിന്നാലെ
    30/06/2026
    സൗദിയിൽ എഞ്ചിനീയറിംഗ് മേഖലയിലെ സ്വദേശിവൽക്കരണം 30 ശതമാനമാക്കി; തീരുമാനം പ്രാബല്യത്തിൽ
    30/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.