Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 12
    Breaking:
    • യുഎഇ നിവാസികൾക്ക് ദുബൈ മിറക്കിൾ ഗാർഡനിൽ പ്രവേശനം സൗജന്യം
    • യുദ്ധവുമായി ബന്ധപ്പെട്ട സ്റ്റാറ്റസ്; ഹായിലിൽ ഇന്ത്യൻ സ്വദേശി അറസ്റ്റിൽ
    • സലാല തുറമുഖത്ത് ഡ്രോണ്‍ ആക്രമണം
    • സൗദിയില്‍ കുടുങ്ങിയ 7,000 ലേറെ ഇറാന്‍ തീര്‍ഥാടകര്‍ കരമാര്‍ഗം മടങ്ങി
    • ഗള്‍ഫിലെ യു.എസ് താവളങ്ങളാണ് ആക്രമിക്കുന്നതെന്ന ഇറാന്റെ അവകാശവാദങ്ങള്‍ പച്ചക്കള്ളമെന്ന് യു.എ.ഇ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    റിയാദില്‍ രണ്ടു കിലോമീറ്റര്‍ ഉയരമുള്ള കെട്ടിടം വരുന്നു, ബുർജ് ഖലീഫയേക്കാൾ മൂന്നിരട്ടി ഉയരം, ജിദ്ദ ടവറിനെയും മറികടക്കും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/06/2025 Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – നിലവില്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയെക്കാള്‍ മൂന്നു മടങ്ങോളം ഉയരമുള്ള, മാനത്ത് മുട്ടുന്ന അംബര ചുംബിയായ കെട്ടിടം റിയാദില്‍ നിര്‍മിക്കാന്‍ പദ്ധതി. റിയാദിന്റെ പ്രാന്തപ്രദേശത്തുള്ള പുതിയ സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റ് പ്രോജക്ടിന്റെ ഭാഗമായാണ് രണ്ടു കിലോമീറ്റര്‍ ഉയരമുള്ള കെട്ടിടം നിര്‍മിക്കുന്നത്. പദ്ധതി മാനേജ്‌മെന്റിനായി കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കുന്നതിന് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് അന്താരാഷ്ട്ര കമ്പനികളില്‍ നിന്ന് ഓഫറുകള്‍ ലഭിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    റിയാദിന് വടക്കുള്ള പ്രധാന വികസന പദ്ധതിയുടെ ഭാഗമായ പുതിയ പ്രൊജക്ടിന് റൈസ് എന്നാണ് പേരിട്ടിരിക്കുന്നത്. ഫണ്ടിന്റെ അനുബന്ധ സ്ഥാപനമായ ബുര്‍ജ് ഡിസ്ട്രിക്റ്റ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്മെന്റ് കമ്പനിയാണ് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ക്കുള്ള ഓഫറുകള്‍ സമര്‍പ്പിക്കാന്‍ അന്താരാഷ്ട്ര കമ്പനികളോട് ആവശ്യപ്പെട്ടത്. കണ്‍സള്‍ട്ടന്‍സി സേവനം നല്‍കാന്‍ ക്ഷണിക്കപ്പെട്ട സ്ഥാപനങ്ങളില്‍ അമേരിക്കന്‍ കമ്പനികളായ എകോം, ജേക്കബ്‌സ്, പാര്‍സണ്‍സ്, ടര്‍ണര്‍, ബ്രിട്ടീഷ് കമ്പനിയായ മേസ് എന്നിവ ഉള്‍പ്പെടുന്നു. 2022 അവസാനത്തില്‍ ഡിസൈന്‍ മത്സരത്തില്‍ വിജയിച്ച ബ്രിട്ടീഷ് കമ്പനിയായ ഫോസ്റ്റര്‍ ആന്റ് പാര്‍ട്‌ണേഴ്സ് ആണ് ടവര്‍ രൂപകല്‍പന ചെയ്യുന്നത്.

    ദുബായിലെ ബുര്‍ജ് ഖലീഫയെയും (828 മീറ്റര്‍) നിലവില്‍ നിര്‍മാണത്തിലിരിക്കുന്ന ജിദ്ദ ടവറിനെയും (1,000 മീറ്ററില്‍ കൂടുതല്‍) മറികടന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന റെക്കോര്‍ഡ് റിയാദിലെ പുതിയ ടവര്‍ സ്ഥാപിക്കും. ഇതിന്റെ നിര്‍മാണത്തിന് 500 കോടി ഡോളര്‍ ചെലവാകുമെന്നാണ് കരുതുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Riyadh Saudi arabia Saudi News
    Latest News
    യുഎഇ നിവാസികൾക്ക് ദുബൈ മിറക്കിൾ ഗാർഡനിൽ പ്രവേശനം സൗജന്യം
    11/03/2026
    യുദ്ധവുമായി ബന്ധപ്പെട്ട സ്റ്റാറ്റസ്; ഹായിലിൽ ഇന്ത്യൻ സ്വദേശി അറസ്റ്റിൽ
    11/03/2026
    സലാല തുറമുഖത്ത് ഡ്രോണ്‍ ആക്രമണം
    11/03/2026
    സൗദിയില്‍ കുടുങ്ങിയ 7,000 ലേറെ ഇറാന്‍ തീര്‍ഥാടകര്‍ കരമാര്‍ഗം മടങ്ങി
    11/03/2026
    ഗള്‍ഫിലെ യു.എസ് താവളങ്ങളാണ് ആക്രമിക്കുന്നതെന്ന ഇറാന്റെ അവകാശവാദങ്ങള്‍ പച്ചക്കള്ളമെന്ന് യു.എ.ഇ
    11/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version