Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, May 3
    Breaking:
    • അബഹ-ജിസാൻ യാത്രാസമയം പകുതിയാകും; 130 കിലോമീറ്റർ പുതിയ പാത വരുന്നു​
    • ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി പശ്ചിമ ബംഗാള്‍ ഗേള്‍സ് ക്യാമ്പസ് നാടിന് സമര്‍പ്പിച്ചു
    • പുതിയ നിയമം ഫലം ചെയ്യുന്നു, കുവൈത്തില്‍ മയക്കുമരുന്ന് കേസുകളില്‍ വന്‍ കുറവ്
    • കുടുംബങ്ങൾക്ക് സൗജന്യ പ്രവൃത്തിദിന ടിക്കറ്റുകൾ പ്രഖ്യാപിച്ച് ദുബായ് മിറക്കിൾ ഗാർഡൻ
    • ജിദ്ദയിൽ യുവതിയുടെ ശരീരത്തെ കുറിച്ച് മോശം പരാമർശം നടത്തിയ ടാക്‌സി ഡ്രൈവർക്ക് പത്തു മാസം തടവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ ഇല്ലാതാക്കി ഇസ്രായിലുമായി ബന്ധം സ്ഥാപിക്കില്ല – ഖാലിദ് രാജകുമാരന്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/06/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ബ്രിട്ടീഷ് റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് (ചാദം ഹൗസ്) സംഘടിപ്പിച്ച പരിപാടിയില്‍ ബ്രിട്ടനിലെ സൗദി അംബാസഡര്‍ ഖാലിദ് ബിന്‍ ബന്ദര്‍ രാജകുമാരന്‍ സംസാരിക്കുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ഫലസ്തീന്‍ ജനതയുടെ കണക്കിലും, സ്വയം നിര്‍ണയത്തിനും രാഷ്ട്രം സ്ഥാപിക്കാനുമുള്ള അവരുടെ അവകാശം നഷ്ടപ്പെടുത്തിയും സൗദി അറേബ്യ ഇസ്രായിലുമായി ബന്ധം സ്ഥാപിക്കില്ലെന്ന് ബ്രിട്ടനിലെ സൗദി അംബാസഡര്‍ ഖാലിദ് ബിന്‍ ബന്ദര്‍ രാജകുമാരന്‍ ആവര്‍ത്തിച്ചു. ബ്രിട്ടീഷ് റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് (ചാദം ഹൗസ്) സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സൗദി അംബാസഡര്‍. സൗദി അറേബ്യക്കായാലും വിവേകമുള്ള ഓരോ വ്യക്തിക്കും വേണ്ടിയാണെങ്കിലും മുഴുവന്‍ മേഖലയിലും സമാധാനവും സുരക്ഷിതത്വവും സ്ഥിരതയും കൊണ്ടുവരും എന്നതാണ് ഇസ്രായിലുമായുള്ള സാധാരണ ബന്ധത്തിന്റെ പ്രാധാന്യം.

    മിഡില്‍ ഈസ്റ്റ് നിരവധി മുള്ളുകളുള്ള സിംഹത്തിന്റെ നഖംപോലെയാണ്. ഇതില്‍ ഏറ്റവും വലുത് ഇസ്രായില്‍, ഫലസ്തീന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടതാണെന്നും ഖാലിദ് ബിന്‍ ബന്ദര്‍ രാജകുമാരന്‍ പറഞ്ഞു.
    ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാതെയും ഇസ്രായില്‍, ഫലസ്തീന്‍ സംഘര്‍ഷത്തിന് പരിഹാരമില്ലാതെയും ഇസ്രായിലുമായി സാധാരണബന്ധം സ്ഥാപിക്കുന്നതിന് ഒരു പ്രാധാന്യവുമില്ല. ഇത് ഒരു പ്രയോജനവുമുണ്ടാക്കില്ല. കാരണം നിലവിലെ സാഹചര്യത്തില്‍ ഇസ്രായിലുമായി സൗദി അറേബ്യ നയതന്ത്രബന്ധം സ്ഥാപിച്ചാലും പശ്ചിമേഷ്യന്‍ സംഘര്‍ഷം നിലനില്‍ക്കും. സംഘര്‍ഷമാണ് പ്രശ്‌നം, അല്ലാതെ ഇസ്രായിലുമായി സാധാരണബന്ധം സ്ഥാപിക്കലല്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇസ്രായില്‍, ഫലസ്തീന്‍ സംഘര്‍ഷം പ്രാദേശിക സംഘര്‍ഷമായി നിലനില്‍ക്കുകയാണ്. വളരെ വേഗത്തില്‍ ഇത് അന്താരാഷ്ട്ര സംഘര്‍ഷമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. ഗാസ യുദ്ധം ഉടനടി നിര്‍ത്തണമെന്നും ഫലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആവര്‍ത്തിച്ച് ആഹ്വാനം ചെയ്തിട്ടുണ്ട്. ഗാസ യുദ്ധം അവസാനിപ്പിക്കുന്നതും പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പരിഹാരമുണ്ടാക്കുന്നതും ലോകത്തു മുഴുവന്‍ സമാധാനമുണ്ടാക്കുമെന്നും ഖാലിദ് ബിന്‍ ബന്ദര്‍ രാജകുമാരന്‍ പറഞ്ഞു.

    ഫലസ്തീന്‍ പ്രശ്‌നത്തില്‍ സൗദി അറേബ്യയുടെ നിലപാട് എക്കാലവും ഉറച്ചതാണെന്നും ഫലസ്തീന്‍ ജനതക്ക് നിയമാനുസൃത അവകാശങ്ങള്‍ ലഭിക്കല്‍ നിര്‍ബന്ധമാണെന്നും സൗദി വിദേശ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. 1967 ലെ അതിര്‍ത്തിയില്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുകയും ഗാസ യുദ്ധം അവസാനിപ്പിക്കുകയും ഗാസയില്‍ നിന്ന് മുഴുവന്‍ ഇസ്രായിലി സൈനികരും പിന്‍വാങ്ങുകയും ചെയ്യാതെ ഇസ്രായിലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്ന ഉറച്ച നിലപാട് അമേരിക്കന്‍ ഭരണകൂടത്തെയും സൗദി അറേബ്യ അറിയിച്ചിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    അബഹ-ജിസാൻ യാത്രാസമയം പകുതിയാകും; 130 കിലോമീറ്റർ പുതിയ പാത വരുന്നു​
    03/05/2026
    ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി പശ്ചിമ ബംഗാള്‍ ഗേള്‍സ് ക്യാമ്പസ് നാടിന് സമര്‍പ്പിച്ചു
    03/05/2026
    പുതിയ നിയമം ഫലം ചെയ്യുന്നു, കുവൈത്തില്‍ മയക്കുമരുന്ന് കേസുകളില്‍ വന്‍ കുറവ്
    03/05/2026
    കുടുംബങ്ങൾക്ക് സൗജന്യ പ്രവൃത്തിദിന ടിക്കറ്റുകൾ പ്രഖ്യാപിച്ച് ദുബായ് മിറക്കിൾ ഗാർഡൻ
    03/05/2026
    ജിദ്ദയിൽ യുവതിയുടെ ശരീരത്തെ കുറിച്ച് മോശം പരാമർശം നടത്തിയ ടാക്‌സി ഡ്രൈവർക്ക് പത്തു മാസം തടവ്
    03/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version