Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, October 5
    Breaking:
    • ഇന്ത്യൻ അംബാസഡർ ഹജ്ജ് സഹ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
    • ബുറൈദയിൽ മരിച്ച സാവിൻ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
    • സൗദിയിൽ വെച്ച് ഭാര്യയെ അതിക്രൂരമായി മർദ്ദിച്ചു, ഭർത്താവിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാൻ കേരള പോലീസ്
    • റിയാദ് ഇന്ത്യൻ മീഡിയ ഫോറം ജേണലിസം ട്രെയിനിങ് പ്രോഗ്രാം പൂർത്തിയായി
    • കുദുകേളി സഫാ മക്കാ കപ്പ് ക്രിക്കറ്റ്: നാലാം വാരത്തിൽ നാല് മത്സരങ്ങൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയിൽ വെച്ച് ഭാര്യയെ അതിക്രൂരമായി മർദ്ദിച്ചു, ഭർത്താവിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാൻ കേരള പോലീസ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/10/2026 Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്/കൊല്ലം- സൗദിയിൽ വെച്ച് ഭാര്യയെ അതിക്രൂരമായി മർദ്ദിച്ച കേസിൽ ഭർത്താവിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിക്കാനൊരുങ്ങി ചവറ പോലീസ്. കൊല്ലം നീണ്ടകര മണ്ണാത്തറ സ്വദേശിനിയെ സ്ത്രീധനത്തിന്‍റെ പേരില്‍ ക്രൂരമായി മർദിച്ച സംഭവത്തില്‍ ഭർത്താവ് നന്ദുവിനായാണ് ലുക്കൗട്ട് സർക്കുലർ ഇറക്കുന്നത്. നിലവില്‍ നന്ദു സൗദിയിലാണ്. സ്‌ത്രീധനത്തിന്‍റെയും സംശയത്തിന്‍റെയും പേരിലായിരുന്നു ക്രൂര പീഡനം എന്നാണ് ഭാര്യയുടെ പരാതി. ചവറ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നന്ദുവിന്‍റെമാതാപിതാക്കളും കേസില്‍ പ്രതിയാണ്. വിവാഹം കഴിഞ്ഞ് ഓഴ്ചയ്ക്ക് ശേഷം സ്‌ത്രീധനത്തിന്‍റെ പേരിൽ ഭർതൃവീട്ടുകാരും ഭർത്താവും ചേർന്ന് പീഡനം തുടങ്ങിയെന്നാണ് പരാതി.

    സൗദിയിലെ വീട്ടിൽ വെച്ച് ലാപ്ടോപ് ചാർജർ, ബെൽറ്റ്, കുക്കർ, മറ്റ് അടുക്കള ഉപകരണങ്ങൾ തുടങ്ങിയവ ഉപയോ​ഗിച്ച് നിരന്തരം മർദിക്കുമായിരുന്നെന്നും കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി ഇല്ലാത്ത കാര്യങ്ങൾ പറയിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. ഭീഷണിപ്പെടുത്തി റെക്കോർഡ് ചെയ്ത ശബ്ദരേഖ ഭർത്താവ് പ്രചരിപ്പിച്ചെന്നും പറയുന്നു. യുവതിയുടെ പരാതിയിൽ ചവറ പൊലീസ് പരിമണം സ്വദേശിയായ ഭർത്താവ് നന്ദു, അച്ഛൻ ദിനേശ്, അമ്മ ജഗദമ്മ എന്നിവർക്കെതിരെയാണ് കേസെടുത്തത്. സെപ്റ്റംബർ 30ന് നാട്ടിൽ മടങ്ങിയെത്തിയ യുവതിയുടെ ശരീരമാസകലം മർദനമേറ്റ പാടുകളും മുറിവുകളുമാണ്. യുവതി കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Nandu Saudi arabia നന്ദു
    Latest News
    ഇന്ത്യൻ അംബാസഡർ ഹജ്ജ് സഹ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
    05/10/2026
    ബുറൈദയിൽ മരിച്ച സാവിൻ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
    05/10/2026
    സൗദിയിൽ വെച്ച് ഭാര്യയെ അതിക്രൂരമായി മർദ്ദിച്ചു, ഭർത്താവിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാൻ കേരള പോലീസ്
    05/10/2026
    റിയാദ് ഇന്ത്യൻ മീഡിയ ഫോറം ജേണലിസം ട്രെയിനിങ് പ്രോഗ്രാം പൂർത്തിയായി
    04/10/2026
    കുദുകേളി സഫാ മക്കാ കപ്പ് ക്രിക്കറ്റ്: നാലാം വാരത്തിൽ നാല് മത്സരങ്ങൾ
    04/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.