മക്ക – ഹജ് നിയമം ലംഘിച്ച് മക്കയില്‍ അനധികൃതമായി തങ്ങിയ 42 വിസിറ്റ് വിസക്കാരെ ഹജ് സുരക്ഷാ സേന പിടികൂടി. അല്‍ഹിജ്‌റ ഡിസ്ട്രിക്ടിലെ കെട്ടിടത്തിലാണ് ഇവര്‍ താമസിച്ചിരുന്നത്. ദുല്‍ഖഅദ് ഒന്നു മുതല്‍ വിസിറ്റ് വിസക്കാര്‍ മക്കയില്‍ പ്രവേശിക്കാനോ മക്കയില്‍ തങ്ങാനോ പാടില്ല എന്ന വ്യവസ്ഥ ലംഘിച്ചാണ് 42 പേര്‍ കൂട്ടത്തോടെ അല്‍ഹിജ്‌റ ഡിസ്ട്രിക്ടിലെ കെട്ടിടത്തില്‍ താമസിച്ചിരുന്നത്. ഇവര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു. നിയമ ലംഘകര്‍ക്ക് താമസസൗകര്യം ഏര്‍പ്പാടാക്കിയവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമം തുടരുകയാണ്. ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുമെന്ന് ഹജ് സുരക്ഷാ സേന അറിയിച്ചു.
പെര്‍മിറ്റല്ലാതെ ഹജ് നിര്‍വഹിക്കാന്‍ ശ്രമിച്ചും പിടിയിലാകുന്നവര്‍, ദുല്‍ഖഅ്ദ ഒന്നു മുതല്‍ ദുല്‍ഹജ് 14 വരെയുള്ള കാലത്ത് മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കാന്‍ ശ്രമിക്കുകയോ മക്കയിലും പുണ്യസ്ഥലങ്ങളിലും താമസിക്കുകയോ ചെയ്യുന്ന സന്ദര്‍ശന വിസക്കാര്‍ എന്നിവര്‍ക്ക് 20,000 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തസ്‌രീഹ് ഇല്ലാതെ ഹജ് നിര്‍വഹിക്കുകയോ നിര്‍വഹിക്കാന്‍ ശ്രമിക്കുകയോ, ദുല്‍ഖഅദ ഒന്നു മുതല്‍ ദുല്‍ഹജ് 14 വരെയുള്ള ദിവസങ്ങളില്‍ മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കുകയോ മക്കയിലും പുണ്യസ്ഥലങ്ങളിലും താമസിക്കുകയോ ചെയ്യുന്ന സന്ദര്‍ശന വിസക്കാര്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും.
വിസിറ്റ് വിസക്കാരെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കൊണ്ടുപോകുന്ന വാഹന ഡ്രൈവര്‍മാര്‍ക്കും ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും. ദുല്‍ഖഅദ ഒന്നു മുതല്‍ ദുല്‍ഹജ് 14 വരെയുള്ള കാലത്ത് മക്കയിലും പുണ്യസ്ഥലങ്ങളിലും ഹോട്ടലുകള്‍, അപ്പാര്‍ട്ടുമെന്റുകള്‍, സ്വകാര്യ ഭവനങ്ങള്‍, ലോഡ്ജുകള്‍, തീര്‍ഥാടകരുടെ താമസ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കാന്‍ വിസിറ്റ് വിസക്കാരെ സഹായിക്കുന്നവര്‍ക്കും ഇതിന് ശ്രമിക്കുന്നവര്‍ക്കും ഇതേ പിഴ ലഭിക്കും. അനധികൃതമായി താമസസൗകര്യം നല്‍കുന്ന വിസിറ്റ് വിസക്കാരുടെ എണ്ണത്തിനനുസരിച്ച് നിയമ ലംഘകര്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും.
തസ്‌രീഹ് ഇല്ലാതെ ഹജ് നിര്‍വഹിക്കാന്‍ ശ്രമിച്ച് പുണ്യസ്ഥലങ്ങളില്‍ നുഴഞ്ഞുകയറുന്ന, സൗദിയില്‍ നിയമാനുസൃത ഇഖാമയില്‍ കഴിയുന്ന വിദേശികളെയും മറ്റു നിയമ ലംഘകരെയും രാജ്യത്തു നിന്ന് നാടുകടത്തി പത്തു വര്‍ഷത്തേക്ക് പ്രവേശന വിലക്കുമേര്‍പ്പെടുത്തും. ദുല്‍ഖഅ്ദ ഒന്നു മുതല്‍ ദുല്‍ഹജ് 14 വരെയുള്ള കാലത്ത് വിസിറ്റ് വിസക്കാരെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കടത്താന്‍ ഉപയോഗിക്കുന്നവരുടെ വാഹനങ്ങള്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.