Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, September 13
    Breaking:
    • സ്വതന്ത്ര ഫലസ്തീനെ പിന്തുണക്കുന്ന ന്യൂയോർക്ക് പ്രഖ്യാപനം; ഐക്യരാഷ്ട്രസഭയിൽ വൻ ഭൂരിപക്ഷത്തോടെ അംഗീകാരം
    • ഖത്തറിലെ ആക്രമണം പരാജയപ്പെട്ടു; നെതന്യാഹുവിനെതിരെ ഇസ്രായിൽ മാധ്യമം
    • സൗദി സമ്മർ 2025- വൻ വിജയം; ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 26 ശതമാനം വളർച്ച
    • ജിസാൻ ഫുറസാൻ ദ്വീപിൽ വാഹാനാപകടം: മൂന്ന് ഇന്ത്യക്കാർ മരിച്ചു, 2 പേർക്ക് ഗുരുതര പരിക്ക്
    • യൂറോപ്പിൽ സമുദ്രോൽപാദന കയറ്റുമതിയിൽ കുതിക്കാൻ ഇന്ത്യ; 102 പുതിയ ഫിഷറീസ് സ്‌ഥാപനങ്ങൾക്ക് കൂടി അംഗീകാരം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    വിസാ നിയമലംഘനം: മക്കയിൽ 16,000-ലേറെ പേർക്ക് പിഴ, കർശന നടപടികൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/06/2025 Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    hajj security
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക – ഹജ് നിര്‍വഹിക്കുകയെന്ന ലക്ഷ്യത്തോടെ അനധികൃതമായി രാജ്യത്ത് തങ്ങിയ വിസിറ്റ് വിസക്കാര്‍ക്ക് ആതിഥേയത്വം നല്‍കിയവര്‍ അടക്കം 16,190 വിസാ നിയമ ലംഘകര്‍ക്ക് ഓട്ടോമാറ്റിക് ആയി പിഴകള്‍ ചുമത്തിയതായി പൊതുസുരക്ഷാ വകുപ്പ് മേധാവിയും ഹജ് സുരക്ഷാ കമ്മിറ്റി ചെയര്‍മാനുമായ ലെഫ്. ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി അറിയിച്ചു. ഹജ് ഒരുക്കങ്ങള്‍ അറിയിക്കാന്‍ ഹജ് സുരക്ഷാ സേനയില്‍ പങ്കാളിത്തം വഹിക്കുന്ന സുരക്ഷാ വകുപ്പ് മേധാവികള്‍ പങ്കെടുത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പൊതുസുരക്ഷാ വകുപ്പ് മേധാവി. പെര്‍മിറ്റ് ഇല്ലാതെ ഹജ് നിര്‍വഹിക്കാന്‍ ശ്രമിച്ചതിന് 2,05,000 ലേറെ പേരെ സുരക്ഷാ വകുപ്പുകള്‍ മക്കയില്‍ നിന്ന് നീക്കം ചെയ്തു.


    ഹജ് സീസണില്‍ നിയമ ലംഘകരെ നേരിടാന്‍ നിയമനിര്‍മാണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 75,000 ലേറെ ഹജ് നിയമ ലംഘകര്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. അനധികൃത തീര്‍ഥാടകരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച 1,239 പേരെ സുരക്ഷാ സംഘങ്ങള്‍ അറസ്റ്റ് ചെയ്തു. അനധികൃത തീര്‍ഥാടകരെ കയറ്റിയതിന് മക്കയിയുടെ പ്രവേശന കവാടങ്ങളില്‍ വെച്ച് പൊതു സുരക്ഷാ വകുപ്പ് 1,10,000 ഓളം വാഹനങ്ങള്‍ തിരിച്ചുവിട്ടു. പെര്‍മിറ്റില്ലാത്ത തീര്‍ഥാടകരെ കടത്താന്‍ ശ്രമിച്ച 5,000 ലേറെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. നിയമലംഘകരെ പിടികൂടാനായി മക്കയയുടെ പ്രവേശന കവാടങ്ങളില്‍ പൊതുസുരക്ഷാ വകുപ്പ് സ്ഥിരം സുരക്ഷാ ചെക്ക്പോസ്റ്റുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും പൊതുസുരക്ഷാ വകുപ്പ് മേധാവി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ആശുപത്രികളിലും റിഹാബിലിറ്റേഷന്‍ സെന്ററുകളിലും മറ്റും കഴിയുന്ന തിരിച്ചറിയാത്ത തീര്‍ഥാടകരെ വിരലടയാള പരിശോധനയിലൂടെ തിരിച്ചറിയാന്‍ ഫീല്‍ഡ് ടീമുകളെ ജവാസാത്ത് ഡയറക്ടറേറ്റ് പുണ്യസ്ഥലങ്ങളിലുടനീളം വിന്യസിച്ചിട്ടുണ്ടെന്ന് സൗദി ജവാസാത്ത് ആക്ടിംഗ് മേധാവി മേജര്‍ ജനറല്‍ സ്വാലിഹ് അല്‍മുറബ്ബ പറഞ്ഞു. വിരലടയാള പരിശോധനക്കുള്ള ഉപകരണങ്ങള്‍ അടങ്ങിയ മൊബൈല്‍ കിറ്റുകള്‍ ഫീല്‍ഡ് സംഘങ്ങളുടെ പക്കലുണ്ടെന്നും ജവാസാത്ത് മേധാവി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj 2025
    Latest News
    സ്വതന്ത്ര ഫലസ്തീനെ പിന്തുണക്കുന്ന ന്യൂയോർക്ക് പ്രഖ്യാപനം; ഐക്യരാഷ്ട്രസഭയിൽ വൻ ഭൂരിപക്ഷത്തോടെ അംഗീകാരം
    12/09/2025
    ഖത്തറിലെ ആക്രമണം പരാജയപ്പെട്ടു; നെതന്യാഹുവിനെതിരെ ഇസ്രായിൽ മാധ്യമം
    12/09/2025
    സൗദി സമ്മർ 2025- വൻ വിജയം; ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 26 ശതമാനം വളർച്ച
    12/09/2025
    ജിസാൻ ഫുറസാൻ ദ്വീപിൽ വാഹാനാപകടം: മൂന്ന് ഇന്ത്യക്കാർ മരിച്ചു, 2 പേർക്ക് ഗുരുതര പരിക്ക്
    12/09/2025
    യൂറോപ്പിൽ സമുദ്രോൽപാദന കയറ്റുമതിയിൽ കുതിക്കാൻ ഇന്ത്യ; 102 പുതിയ ഫിഷറീസ് സ്‌ഥാപനങ്ങൾക്ക് കൂടി അംഗീകാരം
    12/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.