Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 5
    Breaking:
    • എട്ടാമത് എഡിഷൻ ഖുർആൻ മുസാബഖ ഗ്രാൻൻ്റ് ഫിനാലെ സമാപിച്ചു
    • യുഎഇയിലെ സ്കൂളുകളിൽ അവധി നേരത്തെയാക്കി
    • ആഭ്യന്തര ഹജ് പാക്കേജുകള്‍ക്കുള്ള ബുക്കിംഗ് ഘട്ടം ആരംഭിച്ചതായി ഹജ്, ഉംറ മന്ത്രാലയം
    • ശ്രീലങ്കക്ക് സമീപം ഇറാന്‍ കപ്പല്‍ മുങ്ങിയത് യു.എസ് ആക്രമണത്തില്‍
    • കുവൈത്തില്‍ എല്ലാത്തരം സന്ദര്‍ശന വിസകളുടെയും കാലാവധി ഫീസോ പിഴയോ ഇല്ലാതെ ഒരു മാസത്തേക്ക് നീട്ടി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    റിഷാദിന്റെ ആറാം റാങ്കിലുണ്ട് തായിഫിലെ ഈ പ്രവാസിയുടെ അധ്വാനവും അഭിമാനവും

    ഉയര്‍ന്ന വിദ്യാഭ്യാസം നേടി മക്കള്‍ ഉന്നതങ്ങളിലെത്തുന്ന കാഴ്ചയല്ലാതെ മറ്റെന്താണ് നമ്മുടെ കണ്‍കുളിര്‍പ്പിക്കുകയെന്നാണ് കരീം ചോദിക്കുന്നത്.
    എ എം സജിത്ത്By എ എം സജിത്ത്25/06/2025 Saudi Arabia Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന നീറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ ഇങ്ങകലെ തായിഫിലെ മൂടല്‍മഞ്ഞിലും വിജയത്തിന്റെ പുഞ്ചിരി പ്രകാശം പടര്‍ത്തി. നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ ആറാം റാങ്കുമായി റിഷാദ് മുന്ന എന്ന കോഴിക്കോട്ടുകാരനാണ് പ്രവാസികള്‍ക്ക് അഭിമാനമായത്. 20 വര്‍ഷമായി തായിഫില്‍ ജോലി ചെയ്യുന്ന കുന്ദമംഗലം കോണോട്ട് സ്വദേശി അമ്പലക്കണ്ടി അബ്ദുല്‍ കരീമിന്റെ മൂത്ത മകനാണ് റിഷാദ്.

    തായിഫിലെ ബ്രോസ്റ്റഡ് ചിക്കന്‍ കടയില്‍ ജോലി ചെയ്യുമ്പോഴും കരീമിന്റെ കണ്ണ് മകന്റെ പഠനത്തില്‍ എപ്പോഴും പതിഞ്ഞിരുന്നു. എട്ടാം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ മുതല്‍ പഠനത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയെന്ന് കരീം പറയുന്നു. പത്താം ക്ലാസ്സില്‍ നല്ല മാര്‍ക്ക് വാങ്ങിയപ്പോള്‍ മെഡിസിന്‍ പഠനത്തിന് ശ്രമിക്കാന്‍ ഉപദേശിച്ചു. അത് അവന്‍ അപ്പടി പാലിച്ചു- കരീമിന്റെ വാക്കുകളില്‍ അഭിമാനം തുടിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കുടുംബത്തില്‍ ഡോക്ടര്‍മാരുടെ പാരമ്പര്യമൊന്നുമില്ല, തികച്ചും സാധാരണകുടുംബമാണ് തന്റേത്. മകന്റെ കഠിനാധ്വാനവും പരിശീലനം നല്‍കിയ ഡോപ അക്കാദമിയിലെ അധ്യാപകരുടെ മികവുമാണ് ഈ വിജയത്തിന് അടിസ്ഥാനമെന്നും കരീം പറഞ്ഞു. പരീക്ഷ കഴിഞ്ഞപ്പോള്‍ തന്നെ മികച്ച വിജയം നേടുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും കരീം ദ മലയാളം ന്യൂസിനോട് പറഞ്ഞു.

    അഞ്ചാം ക്ലാസ്സ് മുതല്‍ പ്ലസ് ടു വരെ കാരന്തൂര്‍ മര്‍ക്കസ് സ്‌കൂളിലാണ് മകന്‍ പഠിച്ചത്. രണ്ടാമത്തെ ശ്രമത്തിലാണ് മകന്‍ പ്രവേശന പരീക്ഷയില്‍ മികച്ച വിജയം നേടിയത്. ആദ്യതവണ 622 മാര്‍ക്ക് വാങ്ങിയപ്പോള്‍ തന്നെ ഒന്നുകൂടി പരിശ്രമിച്ചാല്‍ എം.ബി.ബി.എസിന് പ്രവേശനം ലഭിക്കുമെന്ന് തനിക്ക് തോന്നി. ഒന്നുകൂടി ശ്രമിക്കാന്‍ താന്‍ പറഞ്ഞു. അങ്ങനെയാണ് കോഴിക്കോട്ടെ ഡോപ അക്കാദമിയില്‍ ചേര്‍ന്നത്. മറ്റ് പരിശീലന കേന്ദ്രങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമായ അന്തരീക്ഷമായിരുന്നു അവിടെയെന്ന് കരീം ഓര്‍ക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പഠിച്ച യുവ ഡോക്ടര്‍മാര്‍ ചേര്‍ന്ന് നടത്തുന്ന സംരംഭമാണ് ഡോപ. അധ്യാപകരില്‍ മിക്കവരും ഡോക്ടര്‍മാരായതും വലിയ തുണയായെന്ന് കരീമും റിഷാദും പറഞ്ഞു. സ്ഥാപനം ആരംഭിച്ച് നാലാം വര്‍ഷം തന്നെ ആറാം റാങ്കിലേക്ക് ഒരു വിദ്യാര്‍ഥി എത്തിയതും മറ്റ് നിരവധി കുട്ടികള്‍ മികച്ച വിജയം നേടിയതും അഭിമാനാര്‍ഹമാണെന്ന് ഡോപ സാരഥികളും പറയുന്നു.

    റാങ്ക് നില അനുസരിച്ച് ദല്‍ഹിയിലെ എയിംസില്‍ പ്രവേശനം കിട്ടുമെന്നാണ് റിഷാദും കുടുംബവും കരുതുന്നത്. മകന്റെ വിജയമറിയാന്‍ അബ്ദുല്‍ കരീം നേരത്തെ നാട്ടിലെത്തിയിരുന്നു. അടുത്ത മാസം അവസാനത്തോടെ തായിഫില്‍ തിരിച്ചെത്തണം. റിഷാദിനെക്കൂടാതെ രണ്ടു മക്കള്‍ കൂടിയുണ്ട് കരീമിനും പത്‌നി ജംഷീറക്കും. സ്‌കൂള്‍ വിദ്യാര്‍ഥികളായ മുഹമ്മദ് ജാഷിലും റിന്‍ഷ ജബീനും. കുടുംബത്തിലെ ആദ്യ ഡോക്ടറാകാന്‍ ഒരുങ്ങുന്ന ഇക്കാക്ക രണ്ടു പേര്‍ക്കും വലിയ പ്രചോദനമായിട്ടുണ്ടെന്ന് കരീം പറഞ്ഞു.

    പ്രവാസ ലോകത്ത് കഠിനമായി അധ്വാനിക്കുമ്പോഴും മക്കളുടെ വിദ്യാഭ്യാസ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നാണ് കരീമിന് പ്രവാസികളോട് പറയാനുള്ളത്. കുട്ടികളുടെ അഭിരുചികളും കഴിവുകളും മനസ്സിലാക്കുകയും അതനുസരിച്ച് അവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്താല്‍, നമ്മുടെ അധ്വാനവും ബുദ്ധിമുട്ടുകളും വെറുതെയാകില്ല. ഉയര്‍ന്ന വിദ്യാഭ്യാസം നേടി മക്കള്‍ ഉന്നതങ്ങളിലെത്തുന്ന കാഴ്ചയല്ലാതെ മറ്റെന്താണ് നമ്മുടെ കണ്‍കുളിര്‍പ്പിക്കുകയെന്നാണ് കരീം ചോദിക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Rishad Taif
    Latest News
    എട്ടാമത് എഡിഷൻ ഖുർആൻ മുസാബഖ ഗ്രാൻൻ്റ് ഫിനാലെ സമാപിച്ചു
    04/03/2026
    യുഎഇയിലെ സ്കൂളുകളിൽ അവധി നേരത്തെയാക്കി
    04/03/2026
    ആഭ്യന്തര ഹജ് പാക്കേജുകള്‍ക്കുള്ള ബുക്കിംഗ് ഘട്ടം ആരംഭിച്ചതായി ഹജ്, ഉംറ മന്ത്രാലയം
    04/03/2026
    ശ്രീലങ്കക്ക് സമീപം ഇറാന്‍ കപ്പല്‍ മുങ്ങിയത് യു.എസ് ആക്രമണത്തില്‍
    04/03/2026
    കുവൈത്തില്‍ എല്ലാത്തരം സന്ദര്‍ശന വിസകളുടെയും കാലാവധി ഫീസോ പിഴയോ ഇല്ലാതെ ഒരു മാസത്തേക്ക് നീട്ടി
    04/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.