മക്ക – പ്രത്യേക പെര്‍മിറ്റില്ലാത്ത വാഹനങ്ങള്‍ പുണ്യസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് ഇന്ന് പുലര്‍ച്ചെ 12 മുതല്‍ നിലവില്‍വന്നു. ദുല്‍ഹജ് 13 അര്‍ധരാത്രി വരെ വിലക്ക് പ്രാബല്യത്തിലുണ്ടാകുമെന്ന് ട്രാഫിക് കാര്യങ്ങള്‍ക്കുള്ള ഹജ് സുരക്ഷാ സേന അറിയിച്ചു. പുണ്യസ്ഥലങ്ങളിലെ സുഗമമായ ഗതാഗതം ഉറപ്പാക്കാനും തീര്‍ഥാടകരുടെ സഞ്ചാരം സുഗമമാക്കാനും ഹജ് സീസണില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പ്രത്യേക പെര്‍മിറ്റില്ലാത്ത വാഹനങ്ങള്‍ പുണ്യസ്ഥലങ്ങളില്‍ വിലക്കുന്നത്.