Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 17
    Breaking:
    • ഷിപ്പിങ് കമ്പനികൾ ചെങ്കടലും ഹുർമുസ് കടലിടുക്കും ഒഴിവാക്കുന്നു; എണ്ണവില കുതിച്ചുയരും
    • ഇസ്രായിലിലേക്ക് വീണ്ടും ഇറാന്റെ മിസൈലാക്രമണം, ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് ട്രംപ്
    • ഇറാന്‍ വ്യോമമേഖലയില്‍ അമേരിക്കക്ക് പൂര്‍ണ നിയന്ത്രണമെന്ന് ട്രംപ്
    • ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം നിരസിച്ച് ജസ്പ്രിത് ബുംറ: ‘മുൻഗണന ജോലിഭാരം ക്രമീകരിക്കുന്നതിന്…’
    • ഹൈഫ റിഫൈനറിയിലെ നാശം; ഇസ്രായിലിൽ ഇന്ധനക്ഷാമം രൂക്ഷമാകുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    തീര്‍ഥാടകര്‍ക്ക് സുഖകരമായ താമസം നല്‍കാന്‍ മിനായില്‍ ഇരുനില തമ്പുകള്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/05/2025 Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക – ഹജ് തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സുഖകരമായ താമസസൗകര്യവും സേവനങ്ങളും നല്‍കാന്‍ മിനായില്‍ ഇരുനില തമ്പുകള്‍ സജ്ജമായി. മക്ക റോയല്‍ കമ്മീഷനു കീഴിലെ കിദാന ഡെവലപ്മെന്റ് കമ്പനി സ്വകാര്യ മേഖലയുമായി സഹകരിച്ച് ഇരുനില തമ്പുകളുടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കി. തീര്‍ഥാടകരുടെ അനുഭവം സമ്പന്നമാക്കുക, മിനായുടെ താമസ ശേഷി വര്‍ധിപ്പിക്കുക, മിനായിലെ താമസ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, തീര്‍ഥാടകര്‍ക്ക് സുഖകരവും സുരക്ഷിതവുമായ താമസ അന്തരീക്ഷം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള സമഗ്ര വികസന പദ്ധതിയുടെ ഭാഗമാണ് ഇരുനില തമ്പ് പദ്ധതി.


    ഇത്‌റാ ഹോസ്പിറ്റാലിറ്റി ഹോള്‍ഡിംഗ് കമ്പനിയുമായി സഹകരിച്ച് ഇത്‌റാ അല്‍മശാഇര്‍ ഡെവലപ്മെന്റ് കമ്പനിയാണ് പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കിയത്. 20,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 46 കെട്ടിടങ്ങളാണ് നിര്‍മിച്ചിരിക്കുന്നത്. ഇവയില്‍ 550 ലേറെ ടോയ്‌ലെറ്റുകളുണ്ട്. വിവിധ നിര്‍മാണ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഏകദേശം 100 ദിവസമെടുത്താണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. നൂതന സാങ്കേതികവിദ്യകള്‍ പദ്ധതി നടപ്പാക്കല്‍ ത്വരിതപ്പെടുത്തുകയും കാലാവസ്ഥാ വ്യതിയാനങ്ങള്‍ പരിഹരിക്കുന്നതിന് കൂടുതല്‍ വിശ്വസനീയവും വഴക്കമുള്ളതുമായ പരിഹാരങ്ങള്‍ നല്‍കുകയും ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ഈ വര്‍ഷത്തെ ഹജ് സീസണില്‍ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള 8,000 തീര്‍ഥാടകര്‍ക്ക് പുതിയ പദ്ധതിയില്‍ താമസസൗകര്യം ലഭിക്കും. പുണ്യസ്ഥലങ്ങളില്‍ വലിയ തോതില്‍ പദ്ധതി വിപുലീകരിക്കുന്നതിനെ കുറിച്ച് പഠിക്കാനായി, തീര്‍ഥാടകരുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ക്ക് പദ്ധതിയുടെ ഫലപ്രാപ്തിയും അനുയോജ്യതയും പരീക്ഷിക്കാനുള്ള അവസരം ആദ്യ ഘട്ടം നല്‍കുന്നു. അടുത്ത വര്‍ഷത്തെ ഹജ് സീസണില്‍ 20,000 തീര്‍ഥാടകരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ശേഷിയില്‍ പദ്ധതി പൂര്‍ണമായും പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നു.

    പുണ്യസ്ഥലങ്ങളിലെ താമസ സൗകര്യങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനും ഹാജിമാരുടെ അനുഭവം സമ്പന്നമാക്കാനും പുതിയ പദ്ധതി സഹായിക്കും. തീര്‍ഥാടകരുടെ സുരക്ഷയെ പിന്തുണക്കുകയും അവരുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യുന്ന വ്യവസ്ഥാപിതവും സുരക്ഷിതവുമായ താമസ അന്തരീക്ഷം നല്‍കാനും ഈ പദ്ധതി സഹായിക്കുന്നു. തമ്പുകളില്‍ കര്‍മങ്ങള്‍ സുഗമമായും ആശ്വാസകരമായും നിര്‍വഹിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാനും തീര്‍ഥാടകരുടെ സംതൃപ്തിയുടെ നിലവാരം ഉയര്‍ത്താനും പുണ്യസ്ഥലങ്ങളില്‍ ലഭ്യമായ സ്ഥലങ്ങളുടെ സുസ്ഥിരവും മാതൃകാപരവുമായ ഉപയോഗം കൈവരിക്കാനും പദ്ധതി സഹായിക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഷിപ്പിങ് കമ്പനികൾ ചെങ്കടലും ഹുർമുസ് കടലിടുക്കും ഒഴിവാക്കുന്നു; എണ്ണവില കുതിച്ചുയരും
    17/06/2025
    ഇസ്രായിലിലേക്ക് വീണ്ടും ഇറാന്റെ മിസൈലാക്രമണം, ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് ട്രംപ്
    17/06/2025
    ഇറാന്‍ വ്യോമമേഖലയില്‍ അമേരിക്കക്ക് പൂര്‍ണ നിയന്ത്രണമെന്ന് ട്രംപ്
    17/06/2025
    ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം നിരസിച്ച് ജസ്പ്രിത് ബുംറ: ‘മുൻഗണന ജോലിഭാരം ക്രമീകരിക്കുന്നതിന്…’
    17/06/2025
    ഹൈഫ റിഫൈനറിയിലെ നാശം; ഇസ്രായിലിൽ ഇന്ധനക്ഷാമം രൂക്ഷമാകുന്നു
    17/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version