റിയാദ് – കാറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്ത് ഡ്രൈവറെ ആക്രമിക്കാന്‍ ശ്രമിച്ച രണ്ടു പേരെ അറസ്റ്റ് ചെയ്ത് റിയാദ് പോലീസ് . ഇരു വിഭാഗത്തിനുമിടയിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇരുവരും ഡ്രൈവറെ ആക്രമിക്കാന്‍ ശ്രമിച്ചത്. ഈ സമയത്ത് ഒരാളുടെ കൈയില്‍ തോക്കുമുണ്ടായിരുന്നു. കളിത്തോക്കാണെന്ന് അന്വേഷണത്തില്‍ നിന്ന് പിന്നീട് വ്യക്തമായി. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് ഡ്രൈവറെ ആക്രമിക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group