Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, July 27
    Breaking:
    • വിദ്യാഭ്യാസ മേഖലയിൽ അടിമുടി പരിഷ്കാരത്തിന് മോഡിയുടെ ടാസ്ക് ഫോഴ്സ്
    • അടരുവാൻ വയ്യ, ക്യാമറമാനെ വിവാഹം ചെയ്ത് മൂന്നു സഹോദരിമാർ, വിമർശനവുമായി ഹൈന്ദവ സംഘടനകൾ
    • കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റ് ജനപ്രതിനിധികൾക്ക് ആദരവും ഉന്നത വിജയം നേടിയവർക്ക് ബഹുമതിയും സമ്മാനിച്ചു
    • ഹദീസ് പഠന വഴിയിൽ സൗദി അറേബ്യയുടെ സേവനം മഹത്തരം: ഫൈസൽ മൗലവി
    • ഇതാണ് സഖ്യത്തിനുള്ള സമയം, പിന്നീട് കരഞ്ഞിട്ട് കാര്യമില്ല-യു.പിയിൽ എസ്.പിയെ സഖ്യത്തിന് ക്ഷണിച്ച് ഒവൈസി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ആവേശം നിറച്ച് ടി.എം.ഡബ്ല്യു.എ ജിദ്ദ സോക്കർ ഫെസ്റ്റിവൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/09/2025 Saudi Arabia Football Gulf Latest Pravasam Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ– ടി.എം.ഡബ്ല്യു.എ ജിദ്ദ (തലശ്ശേരി മാഹി വെൽഫെയർ അസോസിയേഷൻ) ഒരുക്കിയ സോക്കർ ഫെസ്റ്റിവൽ 2025 സെപ്റ്റംബർ 19 വെള്ളിയാഴ്ച ബവാദി മഹർ അക്കാദമി ഗ്രൗണ്ടിൽ ആവേശോജ്ജ്വലമായി നടന്നു. അംഗങ്ങളുടെയും കുടുംബങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ നടന്ന മേളയിൽ മുതിർന്നവർക്കുള്ള ടൂർണമെന്റിനൊപ്പം കുട്ടികൾക്കായുള്ള സൗഹൃദ മത്സരവും അരങ്ങേറി.

    പറാൽ റിപ്പിൾസ്, ധർമ്മടം സെയിലേഴ്സ്, പുന്നോൽ ടൈഗേഴ്സ്, നെട്ടൂർ റോയൽസ് എന്നീ നാല് ടീമുകൾ റൗണ്ട് റോബിൻ ലീഗ് മച്ചുകളിൽ ഏറ്റുമുട്ടി. ആവേശകരമായ ഫൈനലിൽ ധർമ്മടം സെയിലേഴ്സിനെ തോൽപ്പിച്ച് പറാൽ റിപ്പിൾസ് കിരീടം സ്വന്തമാക്കി. ടൂർണമെന്റിലെ മികച്ച കളിക്കാരനായി പി.ആർ.സഹീറും മികച്ച ഗോൾകീപ്പറായി മുഹമ്മദ് സഫറുല്ലയും തിരഞ്ഞെടുക്കപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അംഗങ്ങളുടെ കുട്ടികൾക്കായി നടന്ന സൗഹൃദ മത്സരവും വലിയ ആവേശം സൃഷ്ടിച്ചു. എവർട്ടൺ ഫൈസലിയ്യ, വെസ്റ്റ്ഹാം അസീസിയ്യ, വൂൾവ്സ് ബഗ്ദാദിയ്യ, ഫുൽഹാം ശറഫിയ്യ എന്നീ ടീമുകൾ തമ്മിലായിരുന്നു പോരാട്ടം. ഫൈനലിൽ വെസ്റ്റ്ഹാം അസീസിയ്യയെ പരാജയപ്പെടുത്തി എവർട്ടൺ ഫൈസലിയ കിരീടം നേടി. ഐസാൻ അനസ് ടൂർണമെന്റിലെ മികച്ച കളിക്കാരനായപ്പോൾ, ആദം അമീർ മികച്ച ഫോർവേഡായും തെരഞ്ഞെടുക്കപ്പെട്ടു.

    ടി.എം.ഡബ്ല്യു.എ. ജിദ്ദ പ്രസിഡൻറ് അർഷദ് അച്ചാരത്ത് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. സ്വാഗതപ്രഭാഷണം ജനറൽ സെക്രട്ടറി മഖ്ബൂൽ നിർവഹിച്ചു. പരിപാടിയുടെ രൂപകൽപനയും നടത്തിപ്പും എക്സിക്യൂട്ടീവ് അംഗങ്ങൾ മികച്ച രീതിയിൽ നിർവഹിക്കുകയും, സമ്മാനദാനച്ചടങ്ങ് ഇവന്റ്‌സ് ഹെഡ് ഷംസീർ.കെ.എം.ൻ്റെ നന്ദിപ്രകാശനത്തോടെ സമാപിക്കുകയും ചെയ്തു.

    ഫ്യൂഷൻ ഫോർ ട്രേഡിംഗ്, അഷ്യൂറെക്സ് അസോസിയേറ്റ്സ്, ഗ്ലോബൽ സോഴ്സ് ട്രേഡിംഗ്, മിലൻ ട്രേഡിംഗ്, യു.ടി.എസ്.സി. എന്നിവരുടെ സഹകരണം ഫെസ്റ്റിവലിന് കൂടുതൽ നിറം പകർന്നു. കായിക മികവിനൊപ്പം സൗഹൃദവും ഐക്യവും നിറഞ്ഞ ഓർമ്മകൾ സമ്മാനിച്ച് ടി.എം.ഡബ്ല്യു.എ. ജിദ്ദ സോക്കർ ഫെസ്റ്റിവൽ 2025 കളിക്കാരും, കാണികളും ഉൾപ്പടെ പങ്കെടുത്ത എല്ലാവർക്കും ഹൃദ്യമായ അനുഭവമായി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gulf news Jiddah Malayalam Pravasi Saudi Soccer soccer festival soudi arabia TMWA
    Latest News
    വിദ്യാഭ്യാസ മേഖലയിൽ അടിമുടി പരിഷ്കാരത്തിന് മോഡിയുടെ ടാസ്ക് ഫോഴ്സ്
    26/07/2026
    അടരുവാൻ വയ്യ, ക്യാമറമാനെ വിവാഹം ചെയ്ത് മൂന്നു സഹോദരിമാർ, വിമർശനവുമായി ഹൈന്ദവ സംഘടനകൾ
    26/07/2026
    കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റ് ജനപ്രതിനിധികൾക്ക് ആദരവും ഉന്നത വിജയം നേടിയവർക്ക് ബഹുമതിയും സമ്മാനിച്ചു
    26/07/2026
    ഹദീസ് പഠന വഴിയിൽ സൗദി അറേബ്യയുടെ സേവനം മഹത്തരം: ഫൈസൽ മൗലവി
    26/07/2026
    ഇതാണ് സഖ്യത്തിനുള്ള സമയം, പിന്നീട് കരഞ്ഞിട്ട് കാര്യമില്ല-യു.പിയിൽ എസ്.പിയെ സഖ്യത്തിന് ക്ഷണിച്ച് ഒവൈസി
    26/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.