Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, August 25
    Breaking:
    • വീണ്ടും കുത്തനെ ഉയർന്ന് വിമാന യാത്ര നിരക്ക്; വലഞ്ഞ് പ്രവാസികൾ
    • യു.എ.ഇയിൽ പത്തു ലക്ഷം വിദ്യാർത്ഥികൾ സ്കൂളിലേക്ക്; ശുഭാപ്തി വിശ്വാസത്തോടെയുള്ള തുടക്കമാവട്ടെയെന്ന് ശൈഖ് മുഹമ്മദ്
    • ആദ്യ ഭാര്യയെ തിരിച്ചുവിളിച്ചു; റൊട്ടിയിൽ വിഷം ചേർത്ത് ഭർത്താവിനെയും മക്കളെയും കൊലപ്പെടുത്തി, രണ്ടാനമ്മ അറസ്റ്റിൽ
    • ഒമാനിൽ ചെമ്മീൻ ‘ചാകര’ വരുന്നു; സെപ്റ്റംബർ മുതൽ മൂന്ന് മാസത്തേക്ക്
    • ഹരിയാനയിലെ രാസലഹരി കേന്ദ്രത്തിലെത്തി കേരള പൊലീസ്; മൂന്ന് നൈജീരിയന്‍ സ്വദേശികൾ പിടിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    തൃശൂര്‍ ജില്ല സൗഹൃദവേദി അംഗത്വ കാമ്പയിന് തുടക്കമായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/10/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- സൗദി അറേബ്യയിലെ തൃശ്ശൂര്‍ ജില്ലക്കാരുടെ കല സാംസ്‌കാരിക ജീവകാരുണ്യ സംഘടനയായ തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ 2025 ലെ മെമ്പര്‍ഷിപ് ക്യാമ്പയിന്തുടക്കമായി.
    തൃശൂര്‍ മുള്ളൂര്‍ക്കര സ്വദേശി അബ്ദുറസാക്കിനും ചാവക്കാട് സ്വദേശി സുബൈറിനും അംഗത്വം നല്‍കി അംഗത്വ വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം തൃശൂര്‍ ജില്ല സൗഹൃദവേദി പ്രസിഡന്റ് കൃഷ്ണകുമാര്‍ നിര്‍വ്വഹിച്ചു.

    കഴിഞ്ഞ 14 വര്‍ഷമായി സൗദിയിലും ഖത്തറിലും പ്രവര്‍ത്തിക്കുന്ന തൃശൂര്‍ ജില്ലാ സൗഹൃദവേദി ജീവകാരുണ്യ കല സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമാണ്. റിയാദിലും ജിദ്ദയിലും ദമാമിലും അല്‍ഖര്‍ജ്ജിലുമായി ഏകദേശം 800 അംഗങ്ങള്‍ ഉള്ള സംഘടനയുടെ സ്ഥാപകനേതാവ് അന്തരിച്ച പത്മശ്രീ സി. കെ മേനോന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ മകന്‍ ജെ കെ മേനോന്‍ ആണ് ഇപ്പോള്‍ സംഘടനയുടെ മുഖ്യരക്ഷാധികാരി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സംഘടനാ തലത്തില്‍ കേരളത്തില്‍ ആദ്യമായി ഒരു എന്‍ ആര്‍ ഐ കോഓപ്പറേറ്റീവ് സൊസൈറ്റി തുടങ്ങിയത് തൃശൂര്‍ ജില്ലാ സൗഹൃദവേദിയാണ്. ഇപ്പോള്‍ തൃശൂരിലും തൃശൂര്‍ ജില്ലയിലെ തളിക്കുളത്തുമായി രണ്ടു സൊസൈറ്റികള്‍ തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ അഭിമാനമായി വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. വളരെ മിതമായ നിരക്കില്‍ വായ്പകള്‍ , വാഹനവായ്പകള്‍, എന്നിവ സൊസൈറ്റി നല്‍കിവരുന്നുണ്ട്.

    പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന അംഗങ്ങള്‍ക്ക് സൗഹ്രദവേദി, 1000 രൂപ പെന്‍ഷനും, അംഗമായിരിക്കെ മരണപ്പെടുന്നവര്‍ക്ക് രണ്ടേകാല്‍ ലക്ഷം രൂപയും മക്കളുടെ വിവാഹത്തിന് ധന സഹായവും നല്‍കിവരുന്നുണ്ട്. കൂടാതെ അംഗങ്ങളുടെ മാതാപിതാക്കളുടെ മരണാനന്തര ചടങ്ങുകള്‍ക്ക് സഹായവും സംഘടന നല്‍കി വരുന്നു.

    അംഗത്വ കാമ്പയിന് പ്രസിഡന്റ് കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങിന് സുരേഷ് ശങ്കര്‍ സ്വാഗതവും ഗിരിജന്‍ നായര്‍ നന്ദിയും പറഞ്ഞു. ട്രഷറര്‍ ഷാഹിദ് അറക്കല്‍, വൈസ് പ്രസിഡന്റ് നമസ്‌തേ സന്തോഷ്, ശരത് ജോഷി, സുരേഷ് തിരുവില്ലാമല, ധനജ്ഞയ കുമാര്‍, സൂരജ് കുമാര്‍, അരുണന്‍ മുത്താട്ടു എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    വീണ്ടും കുത്തനെ ഉയർന്ന് വിമാന യാത്ര നിരക്ക്; വലഞ്ഞ് പ്രവാസികൾ
    25/08/2025
    യു.എ.ഇയിൽ പത്തു ലക്ഷം വിദ്യാർത്ഥികൾ സ്കൂളിലേക്ക്; ശുഭാപ്തി വിശ്വാസത്തോടെയുള്ള തുടക്കമാവട്ടെയെന്ന് ശൈഖ് മുഹമ്മദ്
    25/08/2025
    ആദ്യ ഭാര്യയെ തിരിച്ചുവിളിച്ചു; റൊട്ടിയിൽ വിഷം ചേർത്ത് ഭർത്താവിനെയും മക്കളെയും കൊലപ്പെടുത്തി, രണ്ടാനമ്മ അറസ്റ്റിൽ
    25/08/2025
    ഒമാനിൽ ചെമ്മീൻ ‘ചാകര’ വരുന്നു; സെപ്റ്റംബർ മുതൽ മൂന്ന് മാസത്തേക്ക്
    25/08/2025
    ഹരിയാനയിലെ രാസലഹരി കേന്ദ്രത്തിലെത്തി കേരള പൊലീസ്; മൂന്ന് നൈജീരിയന്‍ സ്വദേശികൾ പിടിയിൽ
    25/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.