Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, May 30
    Breaking:
    • മുൻ ക്രിക്കറ്റ് കോച്ചിനെ കണ്ട് പെൺകുട്ടി നിലവിളിച്ചു, തെളിഞ്ഞത് നിരവധി കേസുകൾ; പ്രതിക്ക് 16 വർഷം കഠിനതടവ്​
    • ഇത്തവണത്തെ ഹജ് പകര്‍ച്ചവ്യാധികളില്‍ നിന്ന് മുക്തമെന്ന് ആരോഗ്യ മന്ത്രാലയം
    • ട്രംപ് വഞ്ചിക്കുന്നു, ഉപരോധം അവസാനിപ്പിച്ചിട്ടില്ലെന്നും ഇറാന്‍
    • യൂറോപ്യൻ ചാമ്പ്യന്മാരെ ഇന്നറിയാം; കലാശപ്പോരാട്ടത്തിൽ ആഴ്സണലും പി.എസ്.ജിയും നേർക്കുനേർ
    • രാജ്യത്ത് വൻ ഭീകരാക്രമണ പദ്ധതി തകർത്തു; പാക് ബന്ധമുള്ള ഒമ്പത് പേർ ഡൽഹിയിൽ പിടിയിൽ​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഇത്തവണത്തെ ഹജ് പകര്‍ച്ചവ്യാധികളില്‍ നിന്ന് മുക്തമെന്ന് ആരോഗ്യ മന്ത്രാലയം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/05/2026 Saudi Arabia Gulf Haj 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക – പൊതുജനാരോഗ്യത്തെ ബാധിക്കുന്ന പകര്‍ച്ചവ്യാധികളില്‍ നിന്നും ആരോഗ്യ ഭീഷണികളില്‍ നിന്നും ഇത്തവണത്തെ ഹജ് സീസണ്‍ മുക്തമായിരുന്നെന്ന് ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഉയര്‍ന്ന തലത്തിലുള്ള നിരീക്ഷണം, തയ്യാറെടുപ്പ്, സന്നദ്ധത എന്നിവ ആവശ്യമായി വന്ന, ആഗോളതലത്തില്‍ പകര്‍ച്ചവ്യാധി വെല്ലുവിളികളും അന്താരാഷ്ട്ര ആരോഗ്യ സംഭവവികാസങ്ങളും ഉണ്ടായിരുന്നിട്ടും തീര്‍ഥാടകരുടെ മൊത്തത്തിലുള്ള ആരോഗ്യം ഹജ് സീസണിലുടനീളം ആശ്വാസകരമാണ്. ആഗോള തലത്തില്‍ ആരോഗ്യ വെല്ലുവിളികള്‍ക്കിടയിലും, ഈ ഹജ് സീസണില്‍ പകര്‍ച്ചവ്യാധികളുടെയും ആരോഗ്യ ഭീഷണികളുടെയും അഭാവം, തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നേതൃത്വത്തില്‍ രാജ്യം തീര്‍ഥാടകരുടെ ആരോഗ്യത്തിനും സുരക്ഷക്കും നല്‍കുന്ന കരുതലിനെ പ്രതിഫലിപ്പിക്കുന്നതായി ആരോഗ്യ മന്ത്രി ഫഹദ് അല്‍ജലാജില്‍ പറഞ്ഞു.

    ലോകമെമ്പാടും നിന്നുള്ള മുസ്ലിംകള്‍ വരുന്ന ഈ മഹത്തായ മനുഷ്യ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന കാര്യം കണക്കിലെടുത്ത്, രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്കുള്ളില്‍ മാത്രമല്ല, ആഗോള പൊതുജനാരോഗ്യത്തിനുള്ള സംഭാവനയായും മനുഷ്യന്റെ ആരോഗ്യം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സൗദി അറേബ്യ മനസ്സിലാക്കുന്നു. ഏതാനും രാജ്യങ്ങളില്‍ എബോള പൊട്ടിപ്പുറപ്പെടല്‍, അന്താരാഷ്ട്ര തലത്തില്‍ ഹാന്റാവൈറസ് കേസുകള്‍ കണ്ടെത്തല്‍ എന്നിവയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര ആരോഗ്യ പ്രതിസന്ധികള്‍ക്കിടെയാണ് ഇത്തവണത്തെ ഹജ് സീസണ്‍ കടന്നുവന്നതെങ്കിലും പൊതുജനാരോഗ്യത്തെ ബാധിക്കുന്ന പകര്‍ച്ചവ്യാധികളുടെ സംശയിക്കപ്പെടുന്നതോ സ്ഥിരീകരിച്ചതോ ആയ കേസുകളൊന്നും കണ്ടെത്തിയിട്ടില്ല. നേരത്തെയുള്ള തയ്യാറെടുപ്പ്, തുടര്‍ച്ചയായ പകര്‍ച്ചവ്യാധി നിരീക്ഷണം, ദേശീയ, അന്തര്‍ദേശീയ ആരോഗ്യ വകുപ്പുകളുമായുള്ള ഏകോപനം എന്നിവയെല്ലാം ഇതിന് സഹായകരമായി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സമഗ്രമായ പ്രതിരോധ, ചികിത്സ, അടിയന്തിര ആരോഗ്യ സേവനങ്ങള്‍, ബോധവല്‍ക്കരണ സേവനങ്ങള്‍, പകര്‍ച്ചവ്യാധി നിരീക്ഷണം, ദ്രുത പ്രതികരണം, ഹജ് പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളുമായുള്ള തുടര്‍ച്ചയായ ഏകോപനം എന്നിവയിലൂടെ ആരോഗ്യ മേഖല 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് തീര്‍ഥാടകരെ അവരുടെ കര്‍മ്മങ്ങള്‍ എളുപ്പത്തിലും മനസ്സമാധാനത്തോടെയും നിര്‍വഹിക്കാന്‍ പ്രാപ്തരാക്കി. തീര്‍ഥാടകരെ സേവിക്കുന്നതില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, ഹജ് സീസണുമായി ബന്ധപ്പെട്ട കര്‍ത്തവ്യങ്ങളില്‍ പങ്കെടുക്കുന്ന വകുപ്പുകളിലെ ജീവനക്കാര്‍ എന്നിവരുടെ ശ്രമങ്ങളെയും, സീസണിലുടനീളം അവരുടെ സമര്‍പ്പണം, കാര്യക്ഷമത, തടസ്സമില്ലാത്ത സഹകരണം എന്നിവയെയും ആരോഗ്യ മന്ത്രാലയം പ്രശംസിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിലും തീര്‍ഥാടകര്‍ക്ക് ആരോഗ്യ സംരക്ഷണം നല്‍കുന്നതിലും രാജ്യത്തിന്റെ പ്രധാന പങ്ക് ഈ ശ്രമങ്ങള്‍ പ്രതിഫലിപ്പിക്കുന്നതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Epidemic Health ministry
    Latest News
    മുൻ ക്രിക്കറ്റ് കോച്ചിനെ കണ്ട് പെൺകുട്ടി നിലവിളിച്ചു, തെളിഞ്ഞത് നിരവധി കേസുകൾ; പ്രതിക്ക് 16 വർഷം കഠിനതടവ്​
    30/05/2026
    ഇത്തവണത്തെ ഹജ് പകര്‍ച്ചവ്യാധികളില്‍ നിന്ന് മുക്തമെന്ന് ആരോഗ്യ മന്ത്രാലയം
    30/05/2026
    ട്രംപ് വഞ്ചിക്കുന്നു, ഉപരോധം അവസാനിപ്പിച്ചിട്ടില്ലെന്നും ഇറാന്‍
    30/05/2026
    യൂറോപ്യൻ ചാമ്പ്യന്മാരെ ഇന്നറിയാം; കലാശപ്പോരാട്ടത്തിൽ ആഴ്സണലും പി.എസ്.ജിയും നേർക്കുനേർ
    30/05/2026
    രാജ്യത്ത് വൻ ഭീകരാക്രമണ പദ്ധതി തകർത്തു; പാക് ബന്ധമുള്ള ഒമ്പത് പേർ ഡൽഹിയിൽ പിടിയിൽ​
    30/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.