Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, July 3
    Breaking:
    • ആണവ വിഷയത്തില്‍ തങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം ഇറാന്‍ അംഗീകരിച്ചതായി ട്രംപ്
    • ഇറാനെതിരെ രൂക്ഷവിമർശനവുമായി അമേരിക്ക; ഹോർമുസ് കടലിടുക്കിലെ നടപടികൾക്കെതിരെ യു.എന്നിൽ വാക്പോര്​
    • ഓസ്ട്രിയ കടന്ന് സ്പെയിൻ അവസാന 16ൽ; പ്രീ ക്വാർട്ടറിൽ പോർച്ചുഗലുമായി മഹാപോരാട്ടം​
    • ബഹ്‌റൈനെതിരായ ഇറാന്‍ ആക്രമണത്തില്‍ രക്ഷാ സമിതി നടപടിയെടുക്കണമെന്ന് അല്‍സയ്യാനി
    • നാടകീയതയുടെ കൊടുമുടി; ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഈ വര്‍ഷം റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിച്ചത് ഒരു കോടിയിലേറെ പേര്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/10/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മസ്ജിദുന്നബവിയില്‍ പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത് നടത്തി സലാം ചൊല്ലുന്നവര്‍.
    Share
    WhatsApp Facebook Twitter Telegram LinkedIn

    മദീന – മസ്ജിദുന്നബവിയിലെ റൗദ ശരീഫില്‍ ഈ വര്‍ഷാദ്യം മുതല്‍ ഇതുവരെ ഒരു കോടിയിലേറെ പേര്‍ സിയാറത്ത് നടത്തുകയും നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്തതായി മസ്ജിദുന്നബവികാര്യ വകുപ്പ് അറിയിച്ചു. 55,83,885 പുരുഷന്മാരും 47,26,247 വനിതകളുമാണ് ഇക്കാലയളവില്‍ റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിച്ചത്. പ്രതിദിനം ശരാശരി 48,000 ലധികം പേര്‍ വീതം റൗദ ശരീഫില്‍ സന്ദര്‍ശനം നടത്തി നമസ്‌കാരം നിര്‍വഹിക്കുന്നു. റൗദ ശരീഫ് സന്ദര്‍ശകരെ 11 ഭാഷകളില്‍ ബോധവല്‍ക്കരിക്കുന്നുണ്ട്.

    ശൗദ ശരീഫില്‍ പ്രവേശിക്കുന്നതിനു മുമ്പായി ശരാശരി 20 മിനിറ്റ് നേരമാണ് സന്ദര്‍ശകര്‍ക്ക് കാത്തിരിക്കേണ്ടിവരുന്നതെന്നും മസ്ജിദുന്നബവി കാര്യ വകുപ്പ് അറിയിച്ചു.
    റൗദ ശരീഫ് സന്ദര്‍ശനത്തിന് തവക്കല്‍നാ, നുസുക് ആപ്പുകള്‍ വഴി മുന്‍കൂട്ടി ബുക്ക് ചെയ്ത് പെര്‍മിറ്റ് നേടല്‍ നിര്‍ബന്ധമാണ്. തിരക്ക് നിയന്ത്രിക്കാന്‍ ശ്രമിച്ച് ഒരാള്‍ക്ക് ഒരു വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് റൗദ ശരീഫ് സന്ദര്‍ശനത്തിന് പെര്‍മിറ്റ് അനുവദിക്കുന്നത്. ഒരു തവണ പെര്‍മിറ്റ് ലഭിച്ച ശേഷം വീണ്ടും പെര്‍മിറ്റ് ലഭിക്കാന്‍ ഒരു വര്‍ഷം പിന്നിടണം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മസ്ജിദുന്നബവിയില്‍ പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത് നടത്തി സലാം ചൊല്ലാനും പ്രവാചക പള്ളിയില്‍ നമസ്‌കാരം നിര്‍വഹിക്കാനും മുന്‍കൂട്ടി ബുക്ക് ചെയ്ത് പെര്‍മിറ്റ് നേടേണ്ടതില്ല. മക്കയില്‍ വിശുദ്ധ ഹറമില്‍ നമസ്‌കരിക്കാനും പെര്‍മിറ്റ് ആവശ്യമില്ല. ഉംറ നിര്‍വഹിക്കാന്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് പെര്‍മിറ്റ് നേടല്‍ നിര്‍ബന്ധമാണ്. പെര്‍മിറ്റ് നേടി ഒരാള്‍ക്ക് എത്ര തവണ വേണമെങ്കിലും ഉംറ കര്‍മം നിര്‍വഹിക്കാവുന്നതാണ്. പെര്‍മിറ്റ് നേടണമെന്നത് ഒഴികെ മറ്റു നിയന്ത്രണങ്ങളൊന്നും ഉംറക്ക് ബാധകമല്ല. പെര്‍മിറ്റില്‍ നിര്‍ണയിച്ച സമയത്തായിരിക്കണം ഉംറ കര്‍മം നിര്‍വഹിക്കാന്‍ തീര്‍ഥാടകര്‍ ഹറമില്‍ എത്തേണ്ടത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ആണവ വിഷയത്തില്‍ തങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം ഇറാന്‍ അംഗീകരിച്ചതായി ട്രംപ്
    03/07/2026
    ഇറാനെതിരെ രൂക്ഷവിമർശനവുമായി അമേരിക്ക; ഹോർമുസ് കടലിടുക്കിലെ നടപടികൾക്കെതിരെ യു.എന്നിൽ വാക്പോര്​
    03/07/2026
    ഓസ്ട്രിയ കടന്ന് സ്പെയിൻ അവസാന 16ൽ; പ്രീ ക്വാർട്ടറിൽ പോർച്ചുഗലുമായി മഹാപോരാട്ടം​
    03/07/2026
    ബഹ്‌റൈനെതിരായ ഇറാന്‍ ആക്രമണത്തില്‍ രക്ഷാ സമിതി നടപടിയെടുക്കണമെന്ന് അല്‍സയ്യാനി
    03/07/2026
    നാടകീയതയുടെ കൊടുമുടി; ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിൽ
    03/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.