റിയാദ്– തിരുവനന്തപുരം കന്യാകുമാരി തിരുവിതാംകോട് സ്വദേശി അബ്ബാസ് സക്കറിയ (64) റിയാദില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. റിയാദിലെ അല്‍ ഈമാന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇന്ന് രാവിലെ ജോലിസ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ മുപ്പത് വര്‍ഷത്തിലധികമായി റിയാദില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. പരേതനായ അബ്ബാസിന്റെയും ഹവ്വ ബീവിയുടെയും മകനാണ്. സൈനയാണ് ഭാര്യ. മക്കള്‍: ഫര്‍സാന, ഫെബിന്‍, അഫ്‌സാന. സനീര്‍ സലീം മരുമകനാണ്. മയ്യിത്ത് നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി വെല്‍ഫെയര്‍ വിങ്ങ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ജനറല്‍ കണ്‍വീനര്‍ റിയാസ് ചിങ്ങത്ത്, ജാഫര്‍ വീമ്പൂര്‍, നസീര്‍ കണ്ണീരി അന്‍സിഫ് അങ്ങാടിപുറം, മരുമകന്‍ സനീര്‍ സലീം എന്നിവര്‍ രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



