അബഹ – തിഹാമ ഖഹ്താന്‍ പ്രദേശത്ത് വ്യത്യസ്ത നിറങ്ങളിലുള്ള റോസാപൂക്കളും സംസ്‌കരിച്ച തുകലുകളും കൊണ്ട് കമനീയമായി അലങ്കരിച്ച വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെയുള്ള പുതുമണവാളന്റെ ഘോഷയാത്ര കൗതുകുമായി. ഇന്നലെ സൗദി യുവാവ് മുഹമ്മദ് ഉമൈശ് അല്‍ഹയാനിയുടെ വിവാഹ ചടങ്ങിനിടെയായിരുന്നു ഈ മനോഹര കാഴ്ച.
പുതുമണവാളന്റെ ഘോഷയാത്രയില്‍ ഫര്‍ണിച്ചര്‍ അടങ്ങിയ കാറുകള്‍ ഉള്‍പ്പെട്ടു. വരന്റെ വീട്ടില്‍ നിന്ന് മണവാട്ടിയുടെ വീട്ടിലേക്കാണ് പ്രത്യേകം അലങ്കരിച്ച വാഹനങ്ങളില്‍ നിരനിരയായി പുതുമണവാളനും ബന്ധുക്കളും സുഹൃത്തുക്കളും സാവകാശം നീങ്ങിയത്. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.
