റിയാദ് – റിയാദിലെ ഷോപ്പിംഗ് മാളില്‍ സിറിയന്‍ പ്രസിഡന്റ് അഹ്മദ് അല്‍ശറഅ് ചുറ്റിനടക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സിറിയന്‍ പ്രസിഡന്റും സംഘവും ഷോപ്പിംഗ് മാളില്‍ ചുറ്റിക്കറങ്ങുന്നതാണ് വീഡിയോയിലുള്ളത്. സൗദി പൗരന്മാര്‍ സിറിയന്‍ പ്രസിഡന്റിനെ അഭിവാദ്യം ചെയ്യുന്നതും അദ്ദേഹത്തോടൊപ്പം ഫോട്ടോയെടുക്കുന്നതുമെല്ലാം വീഡിയോയിലുണ്ട് .
റിയാദില്‍ നടന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് ഫോറത്തില്‍ പങ്കെടുക്കാനാണ് സിറിയന്‍ പ്രസിഡന്റ് സൗദിയിലെത്തിയത്. സിറിയ പ്രാദേശിക സ്ഥിരതയുടെ ആണിക്കല്ലാണെന്നും രാജ്യത്തിന്റെ സ്ഥിരത സാമ്പത്തിക വികസനവുമായി ബന്ധപ്പെട്ടിരിക്കുന്നതായും അഹ്മദ് അല്‍ശറഅ് ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് ഫോറത്തോടനുബന്ധിച്ച പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



