ദമാം– നാലര പതിറ്റാണ്ടു പ്രവാസിയായിരുന്ന തൃശൂർ കൈപ്പമംഗലം സ്വദേശി ചൂലൂക്കാരൻ മുഹ്‌യുദ്ദീൻ ബാവ (75 വയസ്സ്) അന്തരിച്ചു. ഇന്നലെ വൈകുന്നേരത്തോടെ ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ജീവകാരുണ്യ സാമൂഹ്യ രംഗത്ത് സജീവമായിരുന്നു. കിഴക്കൻ പ്രവിശ്യയിൽ ദമാം കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ബാവക്ക എന്നറിയപ്പെടുന്ന ഇദ്ദേഹം നൂറു കണക്കിന് നിരാലംബരായ പ്രവാസികൾക്ക് താങ്ങും തണലുമായി നിലകൊണ്ടിരുന്നു. മയ്യിത്ത് നമസ്ക്കാരം ഇന്ന് മഗ്‌രിബ് നമസ്ക്കാരത്തോടൊപ്പം അൽ കോബാർ ഇസ്ക്കാൻ ജുമാ മസ്ജിദിൽ നിർവഹിക്കുമെന്ന് ലോകകേരള സഭ അംഗവും സാമൂഹ്യ പ്രവർത്തകനുമായ നാസ് വക്കം അറിയിച്ചു. മയ്യിത്ത് തുഖ്‌ബ ഖബർസ്ഥാനിൽ ഖബറടക്കും.
ഭാര്യ – നബീസ മക്കൾ – സക്കീന, ഇസ്മായിൽ, സലിം, ജാസ്മിൻ, സഗീർ (ദമാം)
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



