തബൂക്ക് – മേഖലാ സംഘര്‍ഷങ്ങളുടെ ഫലമായി സിറിയന്‍ എയറിന്റെ ഷാര്‍ജ-ദമാസ്കസ് വിമാനം തബൂക്ക് എയര്‍പോര്‍ട്ടില്‍ ഇറക്കി. യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷ മുന്‍നിര്‍ത്തി മാര്‍ഗമധ്യേ വിമാനം തബൂക്കിലേക്ക് തിരിച്ചുവിടുകയായിരുന്നു. യാത്രക്കാരെ തബൂക്ക് എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങാനും ഹോട്ടലില്‍ താമസിക്കാനും അനുവദിച്ചു. ഇക്കാര്യത്തില്‍ സഹകരിച്ചതിന് സൗദി അറേബ്യക്ക് സിറിയന്‍ എയര്‍ നന്ദി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group