Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, June 17
    Breaking:
    • ഫിഫ ലോകകപ്പ്; ഓസ്ട്രിയയോട് പൊരുതി കീഴടങ്ങി ജോർദാൻ
    • പേഴ്സണൽ സ്റ്റാഫ് നിയമനം: മുസ്ലിം ലീഗിൽ കടുത്ത അമർഷം; ഉപസമിതിയെ നോക്കുകുത്തിയാക്കി ‘കൈക്കരുത്ത്’ കാട്ടി മന്ത്രിമാർ
    • സൗദിയില്‍ ഫാക്ടറികളില്‍ ജോലി ചെയ്യുന്ന സൗദി വനിതകളുടെ എണ്ണം 108,000 ലേറെയായി ഉയര്‍ന്നു
    • ഇസ്രായിലും ഹിസ്ബുല്ലയും തമ്മിലുള്ള യുദ്ധത്തില്‍ ലെബനോന് നേരിട്ട നഷ്ടങ്ങള്‍: അറിയാം വിശദമായി
    • ലെബനോനിൽ ഇസ്രായിൽ ഡ്രോൺ ആക്രമണം; നാല് മരണം​‌
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയില്‍ ഫാക്ടറികളില്‍ ജോലി ചെയ്യുന്ന സൗദി വനിതകളുടെ എണ്ണം 108,000 ലേറെയായി ഉയര്‍ന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/06/2026 Saudi Arabia Gulf Jobs 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുകള്‍ പ്രകാരം സൗദിയില്‍ വ്യവസായശാലകളില്‍ ജോലി ചെയ്യുന്ന സൗദി സൗദി വനിതകളുടെ എണ്ണം 108,672 ആയി ഉയര്‍ന്നു. ഇത് രാജ്യത്തിന്റെ വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി വ്യാവസായിക, ഉല്‍പ്പാദന മേഖലകളില്‍ വനിതാ ശാക്തീകരണത്തിലെ ഗണ്യമായ മാറ്റത്തെ കാണിക്കുന്നു. 2019 അവസാനത്തില്‍ വ്യവസായ മേഖലയില്‍ സൗദി വനിതാ ജീവനക്കാര്‍ 33,000 ആയിരുന്നു. ആറു വര്‍ഷത്തിനിടെ വനിതാ ജീവനക്കാരുടെ എണ്ണം 229.31 ശതമാനം തോതില്‍ വര്‍ധിച്ചു. 2022 ല്‍ വനിതാ ജീവനക്കാരുടെ എണ്ണം 63,892 ആയി ഉയര്‍ന്നിരുന്നു.

    വ്യാവസായിക മേഖലയിലെ തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്താനുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ മന്ത്രാലയം വ്യക്തമാക്കി. ഓട്ടോമേഷന്‍, ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം, കുറഞ്ഞ വൈദഗ്ധ്യമുള്ള ജോലികളെ ആശ്രയിക്കുന്നത് കുറക്കല്‍ എന്നിവ സൗദി പൗരന്മാര്‍ക്ക് ഗുണനിലവാരമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിച്ചു. വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായ ശാക്തീകരണത്തിന്റെയും പിന്തുണയുടെയും ഫലമായി വ്യാവസായിക മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി ജോലികള്‍ നിര്‍വഹിക്കാനുള്ള ശേഷിയും കാര്യക്ഷമതയും തെളിയിച്ചിട്ടുണ്ട്. ഈ മേഖലയില്‍ സ്ത്രീകളുടെ സജീവ പങ്ക് വര്‍ധിപ്പിക്കാന്‍ മന്ത്രാലയം പ്രവര്‍ത്തിക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വ്യാവസായിക മേഖലയില്‍ ഏറ്റവുമധികം സൗദി വനിതകള്‍ ജോലി ചെയ്യുന്നത് റിയാദ് പ്രവിശ്യയിലാണ്. ഇവിടെ 48,522 സ്വദേശി വനിതകള്‍ ഫാക്ടറികളില്‍ ജോലി ചെയ്യുന്നു. രണ്ടാം സ്ഥാനത്തുള്ള കിഴക്കന്‍ പ്രവിശ്യയില്‍ 22,948 ഉം മക്ക പ്രവിശ്യയില്‍ 22,185 ഉം അല്‍ഖസീമില്‍ 4,937 ഉം മദീനയില്‍ 3,586 ഉം അസീറില്‍ 2,033 ഉം ഹായില്‍ 1,278 ഉം ജിസാനില്‍ 832 ഉം തബൂക്കില്‍ 785 ഉം നജ്റാനില്‍ 710 ഉം അല്‍ജൗഫില്‍ 344 ഉം അല്‍ബാഹയില്‍ 306 ഉം ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ 206 ഉം സൗദി വനിതകള്‍ ഫാക്ടറികളില്‍ ജോലി ചെയ്യുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

    സാങ്കേതിക പരിശീലന, യോഗ്യതാ പരിപാടികള്‍ വികസിപ്പിച്ചും മൂല്യവര്‍ധിത വ്യവസായങ്ങളിലെ തൊഴിലവസരങ്ങള്‍ വികസിപ്പിച്ചും വ്യാവസായിക മേഖലയില്‍ വനിതാ ശക്തീകരണത്തിനായി വ്യവസായ, ധാതുവിഭവ മന്ത്രാലയം പ്രവര്‍ത്തിക്കുന്നുണ്ട്. നൂതന വ്യാവസായിക സ്‌പെഷ്യലൈസേഷനുകളില്‍ സ്ത്രീകളുടെ സാന്നിധ്യം വര്‍ധിപ്പിക്കാനും ഉല്‍പാദന പ്രക്രിയയുടെ വിവിധ ഘട്ടങ്ങളില്‍ റോളുകള്‍ നിറവേറ്റാന്‍ അവരെ പ്രാപ്തരാക്കാനുമുള്ള സംരംഭങ്ങളെ പിന്തുണക്കുന്നതിനൊപ്പം, സാങ്കേതിക, വ്യാവസായിക മേഖലകളില്‍ വനിതകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രത്യേക പരിശീലന, യോഗ്യതാ പരിപാടികളും മന്ത്രാലയം വികസിപ്പിച്ച് നടപ്പാക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Vision 2030 womens workers
    Latest News
    ഫിഫ ലോകകപ്പ്; ഓസ്ട്രിയയോട് പൊരുതി കീഴടങ്ങി ജോർദാൻ
    17/06/2026
    പേഴ്സണൽ സ്റ്റാഫ് നിയമനം: മുസ്ലിം ലീഗിൽ കടുത്ത അമർഷം; ഉപസമിതിയെ നോക്കുകുത്തിയാക്കി ‘കൈക്കരുത്ത്’ കാട്ടി മന്ത്രിമാർ
    17/06/2026
    സൗദിയില്‍ ഫാക്ടറികളില്‍ ജോലി ചെയ്യുന്ന സൗദി വനിതകളുടെ എണ്ണം 108,000 ലേറെയായി ഉയര്‍ന്നു
    17/06/2026
    ഇസ്രായിലും ഹിസ്ബുല്ലയും തമ്മിലുള്ള യുദ്ധത്തില്‍ ലെബനോന് നേരിട്ട നഷ്ടങ്ങള്‍: അറിയാം വിശദമായി
    17/06/2026
    ലെബനോനിൽ ഇസ്രായിൽ ഡ്രോൺ ആക്രമണം; നാല് മരണം​‌
    17/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version