Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, June 18
    Breaking:
    • ഫിഫ ലോകകപ്പ്; രണ്ടാം റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കം, പ്രതീക്ഷകളോടെ ഖത്തർ
    • ഇറാന്‍ ഹോര്‍മുസ് വീണ്ടും തുറക്കുമെന്നും യു.എസ് ഉപരോധം ഉടന്‍ പിന്‍വലിക്കുമെന്നും പാകിസ്ഥാന്‍
    • ഹോര്‍മുസ് കടലിടുക്ക് മാനേജ്‌മെന്റിന് പുതിയ ക്രമീകരണങ്ങളും സംവിധാനങ്ങളും അംഗീകരിക്കില്ലെന്ന് സൗദി അറേബ്യ
    • എണ്ണ തീരുമെന്ന ഭയം യുദ്ധം അവസാനിപ്പിക്കാന്‍ തന്നെ പ്രേരിപ്പിച്ചതായി ട്രംപ്
    • ഫിഫ ലോകകപ്പ്; പക തീർത്ത് ഇംഗ്ലണ്ട്, ഘാനക്കും കൊളംബിയക്കും ജയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഹോര്‍മുസ് കടലിടുക്ക് മാനേജ്‌മെന്റിന് പുതിയ ക്രമീകരണങ്ങളും സംവിധാനങ്ങളും അംഗീകരിക്കില്ലെന്ന് സൗദി അറേബ്യ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/06/2026 Saudi Arabia Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വിയന്ന – ഹോര്‍മുസ് കടലിടുക്ക് മാനേജ്‌മെന്റിന് പുതിയ ക്രമീകരണങ്ങളും സംവിധാനങ്ങളും സൗദി അറേബ്യ നിരാകരിക്കുന്നതായി സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍. ഓസ്ട്രിയയിലെ വിയന്നയില്‍ യൂറോപ്യന്‍ കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സ് വാര്‍ഷിക യോഗത്തോടനുബന്ധിച്ച് നടന്ന ഡയലോഗ് സെഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിദേശ മന്ത്രി. നയതന്ത്ര പാതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അമേരിക്കയെയും ഇറാനെയും പ്രോത്സാഹിപ്പിക്കുന്നതില്‍ സൗദി അറേബ്യ തിരശ്ശീലക്ക് പിന്നില്‍ പങ്ക് വഹിച്ചിട്ടുണ്ട്. പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കര്‍ശനമായ പരിശോധനയും നിരീക്ഷണ സംവിധാനങ്ങളും ഉള്‍പ്പെടുന്ന ആണവ കരാറിനായി പ്രേരിപ്പിക്കാനും സൗദി അറേബ്യ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു.

    നിലവിലുള്ള പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ ഏതൊരു ആണവ കരാറും ദുര്‍ബലമായി തുടരും. പുരോഗതിക്ക് രണ്ട് സമാന്തര പാതകള്‍ ആവശ്യമാണ്. ഇതില്‍ ഒന്ന് ആണവ വിഷയത്തില്‍ യു.എസ്-ഇറാന്‍ ചര്‍ച്ചകള്‍ക്കുള്ള പാതയും മറ്റൊന്ന് പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പാതയുമാണ്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഏര്‍പ്പെടാതെ യഥാര്‍ഥ പുരോഗതി കൈവരിക്കാന്‍ കഴിയില്ല. സമീപ വര്‍ഷങ്ങളില്‍ സൗദി-ഇറാന്‍ ബന്ധങ്ങള്‍ വഷളായിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മില്‍ വിശാലമായ സാമ്പത്തിക സഹകരണത്തിലേക്ക് നീങ്ങുന്നതിനുമുമ്പ് ഉഭയകക്ഷി ബന്ധങ്ങള്‍ നന്നാക്കാനും പരസ്പര വിശ്വാസം പുനഃസ്ഥാപിക്കാനും മുന്‍ഗണന നല്‍കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യുദ്ധത്തിന് മുമ്പ് ഹോര്‍മുസ് കടലിടുക്കിന്റെ മാനേജ്‌മെന്റ് നല്ല രീതിയില്‍ നടക്കുകയായിരുന്നു. അതിന്റെ മാനേജ്‌മെന്റിനായി പുതിയ ക്രമീകരണങ്ങളോ സംവിധാനങ്ങളോ ഏര്‍പ്പെടുത്തുന്നതിനെ സൗദി അറേബ്യ നിരാകരിക്കുന്നു. ഹോര്‍മുസ് മാനേജ്‌മെന്റിന് നിലവിലുള്ള സംവിധാനം മാറ്റുന്നതിന് ഒരു ന്യായീകരണവും താന്‍ കാണുന്നില്ല. രാഷ്ട്രീയ ചക്രവാളത്തിന്റെ അഭാവമാണ് ഗാസ മുനമ്പിലും വെസ്റ്റ് ബാങ്കിലും ഫലസ്തീനികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ലെബനോനിലും ഇതേ സാഹചര്യമാണ്. രാഷ്ട്രീയ പ്രക്രിയയുടെ അഭാവം ആയുധങ്ങള്‍ മുറുകെ പിടിക്കാനുള്ള കാരണം മറുവശത്തിന് നല്‍കുന്നു. എല്ലാ കക്ഷികളും അവരുടെ കടമകള്‍ നിറവേറ്റാന്‍ ബാധ്യസ്ഥരാണെന്നും ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ കൂട്ടിച്ചേര്‍ത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    hormus sea route Prince Faisal bin Farhan
    Latest News
    ഫിഫ ലോകകപ്പ്; രണ്ടാം റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കം, പ്രതീക്ഷകളോടെ ഖത്തർ
    18/06/2026
    ഇറാന്‍ ഹോര്‍മുസ് വീണ്ടും തുറക്കുമെന്നും യു.എസ് ഉപരോധം ഉടന്‍ പിന്‍വലിക്കുമെന്നും പാകിസ്ഥാന്‍
    18/06/2026
    ഹോര്‍മുസ് കടലിടുക്ക് മാനേജ്‌മെന്റിന് പുതിയ ക്രമീകരണങ്ങളും സംവിധാനങ്ങളും അംഗീകരിക്കില്ലെന്ന് സൗദി അറേബ്യ
    18/06/2026
    എണ്ണ തീരുമെന്ന ഭയം യുദ്ധം അവസാനിപ്പിക്കാന്‍ തന്നെ പ്രേരിപ്പിച്ചതായി ട്രംപ്
    18/06/2026
    ഫിഫ ലോകകപ്പ്; പക തീർത്ത് ഇംഗ്ലണ്ട്, ഘാനക്കും കൊളംബിയക്കും ജയം
    18/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version