Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, February 15
    Breaking:
    • സൃഷ്ടിവൈഭവത്തിന്റെ വർണ്ണക്കാഴ്ചകളുമായി ജിദ്ദ ഇബ്നു തൈമിയ സെന്റർ ആർട്ട്സ് ഫെസ്റ്റ്; കിരീടമണിഞ്ഞ് ബ്ലൂ, യെല്ലോ ഹൗസുകൾ
    • ഈസക്ക അനുകരണീയ വ്യക്തിത്വം; ഫൈസൽ എളേറ്റിൽ
    • ട്വന്റി 20 ലോകകപ്പിലെ തീപാറും പോരാട്ടം; ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും
    • സൗദി മലയാളി സമാജം ഒ.എൻ.വി അനുസ്മരണം സംഘടിപ്പിച്ചു
    • ചൊവ്വാഴ്ച മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി കോടതിയുടെ ആഹ്വാനം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദി മലയാളി സമാജം ഒ.എൻ.വി അനുസ്മരണം സംഘടിപ്പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/02/2026 Saudi Arabia Events Gulf literature 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമ്മാം– മലയാളത്തിലെ പ്രിയകവിയും, ഗാനരചയിതാവുമായിരുന്ന ഒ.എൻ.വി കുറുപ്പിന്റെ ഓർമ്മയിൽ സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു. മലയാളി സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമം മുതിർന്ന മാധ്യമപ്രവർത്തകൻ പി.ടി അലവി ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ സ്കൂൾ അധ്യാപികയും, സാംസ്കാരികപ്രവർത്തകയുമായ ഡോക്ടർ സിന്ധു ബിനു അനുസ്മരണ പ്രഭാഷണം നടത്തി.

    അനിതര സാധാരണമായ തന്റെ രചനാ വൈഭവം കൊണ്ട് മലയാളത്തെ ഭാവസാന്ദ്രമാക്കിയ കവിതകൾ സമ്മാനിച്ച, അവിസ്മരണീയ ഗാനങ്ങളുടെ കുളിർമഴ പൊഴിയിച്ച അതുല്യപ്രതിഭയായിരുന്നു ഒ.എൻ.വി എന്ന് അവർ അഭിപ്രായപ്പെട്ടു. ഗാനരചയിതാവ് എന്ന നിലയില്‍ ചലച്ചിത്രരംഗത്തും കവി എന്ന നിലയില്‍ സാഹിത്യ രംഗത്തും ഒരേസമയം ജ്വലിച്ചു നിന്ന അപൂർവ്വതയായിരുന്നു ഒ.എൻ.വി കുറുപ്പിനെ വ്യത്യസ്തനാക്കിയത്. മലയാളിയുടെ മനം കവർന്ന പ്രിയ കവിയുടെ കവിതകൾ ചൊല്ലിയും, ഹൃദ്യമായ ഗാനങ്ങൾ ഓർമ്മയിൽ തിരികെയെത്തിച്ചുമാണ് ഡോക്ടർ സിന്ധു ബിനു അനുസ്മരണം നിർവഹിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഉപ്പ്, ഉജ്ജയിനി, ദാഹിക്കുന്ന പാനപാത്രം, ഭൂമിക്കൊരു ചരമഗീതം, നാലുമണിപ്പൂക്കൾ തുടങ്ങി നാല്‍പതിലേറെ കവിതാ സമാഹാരങ്ങളും, ഭാവതീവ്രമായ ഇരുന്നൂറിലധികം ചലച്ചിത്രഗാനങ്ങളും, ഒട്ടനവധി നാടകഗാനങ്ങളും മലയാളത്തിന് സമർപ്പിച്ചാണ് ഒ.എൻ.വി മടങ്ങിയത്. കവിതയേയും, സിനിമാഗാനശാഖയേയും ഇത്രയുമധികം ജനകീയമാക്കിയ മറ്റൊരു കവിയും നമുക്കില്ലെന്ന് ചടങ്ങിൽ പങ്കെടുത്തവർ അനുസ്മരിച്ചു.

    എഴുത്തുകാരനും, പത്രപ്രവർത്തകനുമായ ആബിദ് അടിവാരം പ്രവിശ്യയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ഷാജി മതിലകം, ഷബീർ ചാത്തമംഗലം, മാലിക് മഖ്ബൂൽ, ഷബ്‌ന നജീബ്, അനിൽ റഹീമ, മുസ്തഫ കണ്ണൂർ, ലുഖ്മാൻ വിളത്തൂർ, നജ്മുസ്‍മാൻ നിലമ്പൂർ എന്നിവർ സംസാരിച്ചു. മലയാളി സമാജം ഭാരവാഹികളായ മുരളീധരൻ, ഫെബിനാ നജ്മുസമാൻ, ഹുസൈൻ ചമ്പോളിൽ, ബിനു പുരുഷോത്തമൻ, ഷാജു അഞ്ചേരി, ബിനു കുഞ്ഞ്, ഉണ്ണികൃഷ്ണൻ, വിനോദ് കുഞ്ഞ്, സഹീർ മജ്ദാൽ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. റൗഫ് ചാവക്കാട് അവതാരകനായിരുന്നു. ചടങ്ങിൽ ലീനാ ഉണ്ണികൃഷ്ണൻ സ്വാഗതവും നജ്മുസ്‍മാൻ കുളങ്ങരതൊടി നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    events ONV Kurupp Saudi Saudi Malayali Samajam
    Latest News
    സൃഷ്ടിവൈഭവത്തിന്റെ വർണ്ണക്കാഴ്ചകളുമായി ജിദ്ദ ഇബ്നു തൈമിയ സെന്റർ ആർട്ട്സ് ഫെസ്റ്റ്; കിരീടമണിഞ്ഞ് ബ്ലൂ, യെല്ലോ ഹൗസുകൾ
    15/02/2026
    ഈസക്ക അനുകരണീയ വ്യക്തിത്വം; ഫൈസൽ എളേറ്റിൽ
    15/02/2026
    ട്വന്റി 20 ലോകകപ്പിലെ തീപാറും പോരാട്ടം; ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും
    15/02/2026
    സൗദി മലയാളി സമാജം ഒ.എൻ.വി അനുസ്മരണം സംഘടിപ്പിച്ചു
    15/02/2026
    ചൊവ്വാഴ്ച മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി കോടതിയുടെ ആഹ്വാനം
    15/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.