Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Wednesday, June 25
    Breaking:
    • എടപ്പാൾ സ്വദേശി റിയാദിൽ നിര്യാതയായി
    • ഞാന്‍ വിദ്യാഭ്യാസം കൊണ്ട് ഇംഗ്ലീഷുകാരനും സാംസ്കാരികമായി മുസ്ലിമും യാദൃച്ഛികത കൊണ്ടുമാത്രം ഹിന്ദുവുമാണ്-നെഹ്റുവിന്റെ പേരിൽ പ്രചരിപ്പിക്കുന്ന പച്ചക്കള്ളം
    • ഓപ്പറേഷന്‍ സിന്ധു; ഇസ്രായിലില്‍ നിന്നെത്തിയ 36 മലയാളികള്‍ കേരളത്തിലേക്ക് പുറപ്പെട്ടു, ഇറാനില്‍ നിന്ന് 282 പേര് കൂടി; ഇരു രാജ്യങ്ങളില്‍ നിന്നും ഇതേവരെയെത്തിയത് 2,894
    • ഹൃദയാഘാതം: ജിസാനിൽ കോട്ടയം സ്വദേശിനിയായ നഴ്സ് നിര്യാതയായി
    • വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: ആരോപണ വിധേയരായ അധ്യാപകരെ പുറത്താക്കിയെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Gulf»Saudi Arabia»Saudi Laws

    സൗദിയില്‍ അടുത്ത ആഴ്ച മുതല്‍ ഡെലിവറി സേവനങ്ങൾക്ക് പെര്‍മിറ്റ് നിര്‍ബന്ധം; വ്യവസ്ഥകൾ ഇങ്ങനെ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/06/2025 Saudi Laws Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    baldy platform home delivery permit
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ– സൗദി അറേബ്യയില്‍ ഹോം ഡെലിവറി സേവനങ്ങൾ നൽകുന്നതിന് ഭക്ഷ്യ, ഭക്ഷ്യേതര ഉൽപ്പന്ന വിപണന സ്ഥാപനങ്ങൾക്ക് ഡെലിവറി പെർമിറ്റ് നിർബന്ധമാക്കിയ പുതിയ നിയമം അടുത്ത ചൊവ്വാഴ്ച (ജൂലൈ 1) മുതൽ പ്രാബല്യത്തിൽ വരും. മുനിസിപ്പാലിറ്റി, പാര്‍പ്പിടകാര്യ മന്ത്രാലയത്തിന്റെ ബലദി പ്ലാറ്റ്ഫോം വഴിയാണ് ഹോം ഡെലിവറി പെർമിറ്റ് അനുവദിക്കുന്നത്. ബലദി വെബ്സൈറ്റ് മുഖേന ഓൺലൈനായി  ഈ പെർമിറ്റിന് അപേക്ഷിക്കാം. നിയമപരമായ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന സ്ഥാപനങ്ങൾക്ക് ഉടൻ പെർമിറ്റ് അനുവദിക്കപ്പെടും.

    അടുത്ത മാസം മുതൽ  പെർമിറ്റ് ഇല്ലാതെ ഡെലിവറി സേവനം നൽകുന്നവരെ കണ്ടെത്താൻ നേരിട്ട് സ്ഥാപനങ്ങളിൽ പരിശോധന നടത്തും. നിയമം ലംഘിച്ചതായി കണ്ടെത്തിയാൽ കർശന നടപടികളുണ്ടാകുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നഗരങ്ങളിൽ ഡെലിവറി സേവനം കൂടുതൽ സുരക്ഷിതവും വ്യവസ്ഥാപിതവും ആക്കുന്നതിനാണ് പുതിയ പെർമിറ്റ് നടപ്പിലാക്കിയിരിക്കുന്നത്. ഇതുവഴി ഉപഭോക്താക്കളുടെ ആത്മവിശ്വാസവും സുരക്ഷിതത്വവും വർധിപ്പിക്കുകയും, ജീവിത നിലവാരം മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഡെലിവറി പെർമിറ്റ് ലഭിക്കാനുള്ള വ്യവസ്ഥകൾ ഇവയാണ്

    ഹോം ഡെലിവറി പെർമിറ്റ് അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങളും മുനിസിപ്പാലിറ്റി മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്. ഡെലിവറി സേവനത്തിന് നിയോഗിക്കപ്പെടുന്ന തൊഴിലാളികൾക്ക് ഹെൽത്ത് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. വാണിജ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് ഹോം ഡെലിവറി സേവന മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നേടിയിരിക്കണം.

    ഡെലിവറി സേവനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളിൽ സ്ഥാപനത്തിന്റെ പേരോ വ്യാപാര മുദ്രയോ വ്യക്തമായി പ്രദർശിപ്പിച്ചിരിക്കണം. ഈ വാഹനങ്ങളിൽ ഭക്ഷ്യ, ഭക്ഷ്യേതര ഉൽപ്പന്നങ്ങൾ കൊണ്ടു പോകുന്നതിനായി പ്രത്യേക സജ്ജീകരിച്ച സംവിധാനങ്ങൾ ഉണ്ടായിരിക്കണം. സാങ്കേതിക, ആരോഗ്യ സുരക്ഷ ആവശ്യകതകൾ അനുസരിച്ചായിരിക്കണം ഈ സജ്ജീകരണങ്ങൾ. ഈ വ്യവസ്ഥകൾ പാലിക്കുന്ന സ്ഥാപനങ്ങൾക്കാണ് ബലദീ പ്ലാറ്റ്ഫോം (Balady Platform) വഴി ഹോം ഡെലിവറി പെർമിറ്റ് അനുവദിക്കുക.

    സൗദിയുടെ അഭിമാന പദ്ധതിയായ വിഷൻ 2030 ലക്ഷ്യങ്ങളുടെ ഭാഗമായി  ഉപഭോക്തൃ വിശ്വാസ്യതയും സുരക്ഷിതത്വവും വർധിപ്പിച്ച് സേവന മേഖലയെ കൂടുതൽ കാര്യക്ഷമവും ആകർഷകവുമാക്കി വികസിപ്പിക്കുന്നതിനുള്ള ചുവടുവയ്പ്പാണ് ഡെലിവറി സേവന രംഗത്തെ ഈ പുതിയ പരിഷ്കരണം.

    ഹോം ഡെലിവറി പെർമിറ്റിന് ഓൺലൈനായി അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    home delivery permit Ministry of Municipalities and Housing Saudi law
    Latest News
    എടപ്പാൾ സ്വദേശി റിയാദിൽ നിര്യാതയായി
    25/06/2025
    ഞാന്‍ വിദ്യാഭ്യാസം കൊണ്ട് ഇംഗ്ലീഷുകാരനും സാംസ്കാരികമായി മുസ്ലിമും യാദൃച്ഛികത കൊണ്ടുമാത്രം ഹിന്ദുവുമാണ്-നെഹ്റുവിന്റെ പേരിൽ പ്രചരിപ്പിക്കുന്ന പച്ചക്കള്ളം
    25/06/2025
    ഓപ്പറേഷന്‍ സിന്ധു; ഇസ്രായിലില്‍ നിന്നെത്തിയ 36 മലയാളികള്‍ കേരളത്തിലേക്ക് പുറപ്പെട്ടു, ഇറാനില്‍ നിന്ന് 282 പേര് കൂടി; ഇരു രാജ്യങ്ങളില്‍ നിന്നും ഇതേവരെയെത്തിയത് 2,894
    25/06/2025
    ഹൃദയാഘാതം: ജിസാനിൽ കോട്ടയം സ്വദേശിനിയായ നഴ്സ് നിര്യാതയായി
    25/06/2025
    വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: ആരോപണ വിധേയരായ അധ്യാപകരെ പുറത്താക്കിയെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ്
    25/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.