Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, April 6
    Breaking:
    • കേരളം @ 2026; പ്രവാസലോകത്തിന്റെ പ്രതീക്ഷകൾ പങ്കുവെച്ച് ജിദ്ദ കെ.എം.സി.സി മീഡിയ വിം​ഗ് പാനൽ ഡിബേറ്റ്
    • റിയാദില്‍ തിരുവനന്തപുരം സ്വദേശി നിര്യാതനായി
    • അമേരിക്ക അന്ത്യശാസന ശൈലി ഉപേക്ഷിക്കണമെന്ന് റഷ്യ
    • ഹുര്‍മുസ് വഴിയുള്ള എണ്ണ ടാങ്കര്‍ ഗതാഗതം 90 ശതമാനത്തിലധികം കുറഞ്ഞതായി ബഹ്റൈന്‍
    • ആഗോള ഇന്റർനെറ്റ് വിച്ഛേദിക്കുമെന്ന് ഇറാന്റെ ഭീഷണി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയില്‍ പരിശോധന ഊര്‍ജിതം; 19,000 ലേറെ നിയമലംഘകര്‍ പിടിയില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/12/2025 Saudi Arabia Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – സൗദി അറേബ്യയിൽ നിയമലംഘകർക്കായുള്ള പരിശോധനകൾ കർശനമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 19,000-ത്തിലധികം നിയമലംഘകരാണ് പിടിയിലായത്. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇതിൽ 12,506 പേർ ഇഖാമ നിയമലംഘകരും 4,154 പേർ അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവരും 2,916 പേർ തൊഴിൽ നിയമലംഘകരുമാണ്. അതിർത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 1,418 പേരും അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 24 പേരും അറസ്റ്റിലായിട്ടുണ്ട്.

    നുഴഞ്ഞുകയറ്റക്കാർക്ക് താമസവും ജോലിയും നൽകി സഹായിച്ച 16 പേരെയും പിടികൂടി. നിലവിൽ നാടുകടത്തൽ കേന്ദ്രങ്ങളിൽ 30,427 പേർ കഴിയുന്നുണ്ട്. ഇതിൽ 28,718 പുരുഷന്മാരും 1,709 സ്ത്രീകളുമാണുള്ളത്. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു വരുന്നു. യാത്രാരേഖകളില്ലാത്ത 21,803 പേർക്ക് എംബസികളുമായി സഹകരിച്ച് രേഖകൾ തയ്യാറാക്കുന്നുണ്ട്. കൂടാതെ 5,202 പേർക്ക് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള നടപടികളും നടക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം 12,365 പേരെ സൗദിയിൽ നിന്ന് നാടുകടത്തി. നിയമലംഘകരെ സഹായിക്കുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും അധികൃതർ കർശന മുന്നറിയിപ്പ് നൽകി. നിയമലംഘകരെക്കുറിച്ച് വിവരം ലഭിക്കുന്നവർ മക്ക, റിയാദ് തുടങ്ങിയ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും മറ്റിടങ്ങളിൽ 999, 996 എന്നീ നമ്പറുകളിലും അറിയിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Arrest Gulf news Law Violation Saudi arabia
    Latest News
    കേരളം @ 2026; പ്രവാസലോകത്തിന്റെ പ്രതീക്ഷകൾ പങ്കുവെച്ച് ജിദ്ദ കെ.എം.സി.സി മീഡിയ വിം​ഗ് പാനൽ ഡിബേറ്റ്
    06/04/2026
    റിയാദില്‍ തിരുവനന്തപുരം സ്വദേശി നിര്യാതനായി
    06/04/2026
    അമേരിക്ക അന്ത്യശാസന ശൈലി ഉപേക്ഷിക്കണമെന്ന് റഷ്യ
    06/04/2026
    ഹുര്‍മുസ് വഴിയുള്ള എണ്ണ ടാങ്കര്‍ ഗതാഗതം 90 ശതമാനത്തിലധികം കുറഞ്ഞതായി ബഹ്റൈന്‍
    06/04/2026
    ആഗോള ഇന്റർനെറ്റ് വിച്ഛേദിക്കുമെന്ന് ഇറാന്റെ ഭീഷണി
    06/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.