Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, August 26
    Breaking:
    • ഏഷ്യ കപ്പ് : ഒമാൻ ടീമിനെ പ്രഖ്യാപിച്ചു, ജതീന്ദർ സിങ്‌ നയിക്കും
    • അമേരിക്കയിൽ മനുഷ്യരിൽ ആദ്യമായി ‘സ്ക്രൂവേം’ അണുബാധ സ്ഥിരീകരിച്ചു
    • പ്രീമിയർ ലീ​ഗ്: ആവേശകരമായ പോരാട്ടത്തിൽ ജയിച്ചു കയറി ലിവർപൂൾ
    • വിജിൽ തിരോധാനക്കേസ്; ആറു വർഷം മുൻപ് കാണാതായ യുവാവിനെ കുഴിച്ചിട്ടതെന്ന് കണ്ടെത്തൽ, സുഹൃത്തുക്കൾ പിടിയിൽ
    • അമീബിക്ക് മസ്തിഷ്‌ക ജ്വരം; 18 പേര്‍ ചികിത്സയില്‍, ഈ വര്‍ഷം റിപ്പോർട്ട് ചെയ്തത് 41 കേസുകൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    സൗദി കെഎംസിസി സുരക്ഷാ പദ്ധതി മൂന്നേമുക്കാല്‍ കോടിയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/10/2024 Saudi Arabia 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: പ്രവാസലോകത്ത് സൗദി കെഎംസിസിയുടെ വ്യവസ്ഥാപിതമായ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് സംസ്ഥാന മുസ്ലിംയൂത്ത് ലീഗ് അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സുരക്ഷ പദ്ധതി പോലെ സൗദിയിലെ മൊത്തം പ്രവാസി സമൂഹത്തിന് ആശ്വാസം പകരുന്ന കര്‍മ്മ പദ്ധതികള്‍ കെട്ടുറപ്പോടെയും ജനകീയമായും സുതാര്യമായും നടത്താന്‍ സാധിക്കുന്നത് ഏറെ ശഌഘനീയമാണ്. കുടുംബനാഥന്‍ അപ്രതീക്ഷിതമായി വിടപറയുമ്പോള്‍ ഭയാനകമായ സ്ഥിതിയിലാകുന്ന കുടുംബത്തിന് തണലാവുകയാണ് ഈ പദ്ധതി. ഓരോ പ്രവാസിയും ഈ പദ്ധതിയില്‍ അംഗങ്ങളാകണമെന്ന് തങ്ങള്‍ ആഹ്വാനം ചെയ്തു.

    കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതിയില്‍ ഇക്കൊല്ലം അംഗങ്ങളായി മരണപ്പെട്ട അമ്പത്തി രണ്ട് പേരുടെ കുടുംബങ്ങള്‍ക്കുള്ള മൂന്നേമുക്കാല്‍ കോടി രൂപയുടെ ആനുകൂല്യങ്ങള്‍ കാസര്‍ഗോഡ് നടന്ന ചടങ്ങില്‍ വെച്ച് മുനവ്വറലി ശിഹാബ് തങ്ങള്‍ വിതരണം ചെയ്തു.
    മുനിസിപ്പല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സഊദി കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞിമോന്‍ കാക്കിയ അധ്യക്ഷത വഹിച്ചു. അല്‍ കൊറിയാത് സെന്‍ട്രല്‍ കമ്മിറ്റി വഴി സുരക്ഷാ പദ്ധതി അംഗമായിരിക്കെ മരണപ്പെട്ട ജോര്‍ജ് കുട്ടി അലക്‌സാണ്ടറുടെ കുടുംബം, വാദി ദവാസിര്‍ കമ്മിറ്റി വഴി അംഗമായിരിക്കെ മരണപ്പെട്ട സജി കൊട്ടപ്പുറത്തിന്റെ കുടുംബം , അല്‍ഖോബാര്‍ കമ്മിറ്റി വഴി അംഗമായിരിക്കെ മരണപ്പെട്ട വി കെ മുരളീധരന്റെ കുടുംബം, ലൈല അഫലാജ് കമ്മിറ്റി വഴി അംഗമായിരിക്കെ മരണപ്പെട്ട ശിവദാസന്റെ കുടുംബം എന്നിവര്‍ തങ്ങളില്‍ നിന്ന് ചെക്കുകള്‍ ഏറ്റുവാങ്ങി.
    കൂടാതെ വിവിധ സെന്‍ട്രല്‍ കമ്മിറ്റികളുടെ ഭാരവാഹികളും തങ്ങളുടെ കമ്മിറ്റിക്ക് കീഴിലുണ്ടായിരുന്ന മരണപ്പെട്ട അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് വേണ്ടി ചെക്കുകള്‍ ഏറ്റുവാങ്ങി. ചികിത്സാ സഹായങ്ങളും വിതരണം ചെയ്തു. കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലുള്ള കെഎംസിസി കേരള ട്രസ്റ്റിന്റെ കീഴിലുള്ള സുരക്ഷാ പദ്ധതി പന്ത്രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പദ്ധതി ചെയര്‍മാന്‍ അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി സുരക്ഷാപദ്ധതി വിശദീകരണം നടത്തി. കെ. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി, സംസ്ഥാന മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം, ട്രഷറര്‍ സി ടി അഹമ്മദലി, വൈസ് പ്രസിഡണ്ട് അബ്ദുറഹ്!മാന്‍ കല്ലായി, നാഷണല്‍ കമ്മിറ്റി മുഖ്യ രക്ഷാധികാരി കെ പി മുഹമ്മദ്കുട്ടി, മുന്‍ എം എല്‍ എ എം സി ഖമറുദീന്‍, കാസര്‍ഗോഡ് ജില്ലാ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി എ അബ്ദുല്‍റഹമാന്‍, നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ ഖാദര്‍ ചെങ്കള, ട്രഷറര്‍ അഹമ്മദ് പാളയാട്ട്, പദ്ധതി കോ ഓര്‍ഡിനേറ്റര്‍ റഫീഖ് പാറക്കല്‍ അക്കര ഫൗണ്ടേഷന്‍ ഡയറക്ടര്‍ യാസിര്‍ ഹുദവി എന്നിവര്‍ പ്രസംഗിച്ചു. അക്കര ഫൗണ്ടേഷനിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരിപാടികള്‍ നടന്നു.

    കാസര്‍ഗോഡ് മുസ്ലിംലീഗ് നേതാക്കളായ മുനിര്‍ ഹാജി, അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, എ എം കടവത്ത്, ബഷീര്‍ വെള്ളിക്കോത്ത്, മായിന്‍ കേളോട്ട് , ഇഖ്ബാല്‍ കാസര്‍ഗോഡ്, ഹാരിസ് ചുരി, എം എ എച്ച് മഹമൂദ്, നാസര്‍ ചെര്‍ക്കളം, ഹമീദ് ഹാജി, കുഞ്ഞബ്ദുള്ള കൊളവയല്‍, ബീവി മുഹമ്മദ്, ബഷീര്‍ തൊട്ടന്‍, എം എം മുഹമ്മദ്കുഞ്ഞി, ഹമീദ് ഹാജി, ജലീല്‍ ബെവിഞ്ച, യൂത്ത് ലീഗ് നേതാക്കളായ അബ്ദുല്‍ അസീസ്, സാഹിര്‍ ആസിഫ്, അബ്ദുല്‍ ജലീല്‍ തുടങ്ങിയവരും മുന്‍സിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം, സഊദി കെഎംസിസിയുടെ വിവിധ ഘടകങ്ങളുടെ നേതാക്കളായ നിസാം മമ്പാട്, സൈദ് മൂന്നിയൂര്‍, അബൂബക്കര്‍ അരിമ്ബ്ര, വി പി മുസ്തഫ, സി പി ശരീഫ്, മുഹമ്മദ് വേങ്ങര, ഒ പി. ഹബീബ്, മുഹമ്മദ് രാജ, മജീദ് പുകയൂര്‍, മുസ്തഫ മഞ്ഞക്കുളം , ഖാലിദ് പട്‌ല, നാസര്‍ പാറക്കടവ്, അബ്ദുല്‍ അസീസ് മോങ്ങം, എ ടി അബ്ദുല്‍ റസാഖ്, ഹംസ കപ്പൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എസ് എല്‍ പി മുഹമ്മദ്, റസാഖ് വളക്കൈ,ഹംസ പെരിമ്പലം, ഖാദി മുഹമ്മദ്, ഹമീദ് വടകര, ഷൌക്കത്ത് കടമ്പോട്ട്, സിറാജ് ആലുവ, അബ്ദുല്ല പടിക്കല്‍, അമീര്‍ പിലാക്കല്‍, അബ്ദുല്‍ ഖാദര്‍ കുമ്പള, കുഞ്ഞിമുഹമ്മദ് പെരിന്തല്‍മണ്ണ, അബ്ദുല്‍ റഹൂഫ് തഹത്, വി ദിലീഫ്, ടി പി റിയാസ്, ഷുഹൈബ് മട്ടന്നൂര്‍, ഹുസ്സൈന്‍ ദമാം, നാസര്‍ കൂട്ടിലങ്ങാടി, മൊയ്തുപ്പ മേല്‍മുറി, അബ്ദുല്‍ ഗഫൂര്‍ തബൂക്ക്, അസീസ് കോറം വയനാട്, ഷമീം റിയാദ്, മഹറൂഫ് കാസര്‍ഗോഡ് , അഷ്‌റഫ് താമരശ്ശേരി, ഹബീബ് മക്ക , അമീര്‍ കാക്കിയ, സലിം റാബിഗ് തുടങ്ങി കെഎംസിസി നേതാക്കള്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ അന്‍വര്‍ ചേരങ്കൈ നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഏഷ്യ കപ്പ് : ഒമാൻ ടീമിനെ പ്രഖ്യാപിച്ചു, ജതീന്ദർ സിങ്‌ നയിക്കും
    26/08/2025
    അമേരിക്കയിൽ മനുഷ്യരിൽ ആദ്യമായി ‘സ്ക്രൂവേം’ അണുബാധ സ്ഥിരീകരിച്ചു
    26/08/2025
    പ്രീമിയർ ലീ​ഗ്: ആവേശകരമായ പോരാട്ടത്തിൽ ജയിച്ചു കയറി ലിവർപൂൾ
    26/08/2025
    വിജിൽ തിരോധാനക്കേസ്; ആറു വർഷം മുൻപ് കാണാതായ യുവാവിനെ കുഴിച്ചിട്ടതെന്ന് കണ്ടെത്തൽ, സുഹൃത്തുക്കൾ പിടിയിൽ
    26/08/2025
    അമീബിക്ക് മസ്തിഷ്‌ക ജ്വരം; 18 പേര്‍ ചികിത്സയില്‍, ഈ വര്‍ഷം റിപ്പോർട്ട് ചെയ്തത് 41 കേസുകൾ
    26/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.