ജിദ്ദ: ഹാജിമാര്‍ക്ക് സേവനം ചെയ്യുന്ന ഐ.സി.എഫ്, ആര്‍.എസ്.സി ഹജ് വളണ്ടിയര്‍ കോര്‍ ടീമിന്റെ പ്രഥമ പരിശീലനം ജിദ്ദയില്‍ നടന്നു. ഹജ് സീസണിനായി തയ്യാറെടുക്കുന്നതിനും തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനം നല്‍കുന്നതിനും വേണ്ടിയാണ് ഈ പരിശീലനം സംഘടിപ്പിച്ചത്.
ഹജ് നടപടിക്രമങ്ങള്‍, തീര്‍ത്ഥാടകര്‍ക്ക് നല്‍കേണ്ട സേവനങ്ങള്‍, അടിയന്തിര സാഹചര്യങ്ങളില്‍ വളണ്ടിയര്‍ സ്വീകരിക്കേണ്ട നടപടി ക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പെടുത്തിയായിരുന്നു പരിശീലനം. രജിസ്റ്റര്‍ ചെയ്ത വളണ്ടിയര്‍മാര്‍ക്ക് വേണ്ടിയായിരുന്നു പ്രഥമ ട്രെയിനിംഗ്. മാപ്പ് പഠനമുള്‍പ്പെടെയുള്ള മറ്റു രണ്ട് ട്രൈനിഗ് സെഷനുകള്‍ പിന്നീട് നടക്കും. സയ്യിദ് ഹബീബ് അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.
മുഹ്‌സിന്‍ സഖാഫി, യഹിയ ഖലീല്‍ നൂറാനി എന്നിവര്‍ ട്രെയിനിംഗ് സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു സംഗമത്തില്‍ ജാബിര്‍ നഈമി സ്വാഗതവും സാദിഖ് ചാലിയാര്‍ ആമുഖ ഭാഷണവും, റഷീദ് പന്തല്ലൂര്‍ വളണ്ടിയര്‍ സേവന ഷെഡ്യൂളും ബഷീര്‍ മാസ്റ്റര്‍ പറവൂര്‍ പ്രീ ടാസ്‌ക് അവതരണവും നടത്തി. മന്‍സൂര്‍ ചുണ്ടംബറ്റ, മുജീബ് എ ആര്‍ നഗര്‍, ഹസ്സന്‍ സഖാഫി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു ഡോ. നൗഫല്‍ അഹ്‌സനി നന്ദി പറഞ്ഞു.