Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, April 22
    Breaking:
    • കേരളത്തിലെ അറബിക് റെസ്റ്റോറന്റുകളുടെ സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണമെന്ന് ബിജെപി; എൻഐഎക്ക് കത്ത് നൽകി
    • ബാലിസ്റ്റിക് മിസൈലുകൾ പ്രദർശിപ്പിച്ച് ഇറാന്റെ ശക്തിപ്രകടനം
    • വിസിറ്റ് വിസക്കാരനെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച പ്രവാസി അറസ്റ്റില്‍
    • അമേരിക്ക ആക്രമിച്ചാൽ എണ്ണ കേന്ദ്രങ്ങൾ തകർക്കുമെന്ന് ഇറാൻ
    • മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    80 ലക്ഷം കവിഞ്ഞ് റിയാദ് സീസണ്‍ സന്ദര്‍ശകര്‍

    റിയാദ് സീസൺ നടക്കുന്ന വിവിധ സോണുകളിലേക്ക് സന്ദർശകരുടെ ശ്രദ്ധേയമായ ഒഴുക്കാണ് അനുഭവപ്പെട്ടത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/12/2025 Saudi Arabia Gulf Latest Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ച ശേഷം റിയാദ് സീസണ്‍ 2025 സന്ദര്‍ശകര്‍ 80 ലക്ഷം കവിഞ്ഞതായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ തുര്‍ക്കി അല്‍ശൈഖ് അറിയിച്ചു. അന്താരാഷ്ട്ര ഷോകളും അതുല്യമായ പ്രാദേശിക അനുഭവങ്ങളും സമ്മാനിച്ച് റിയാദ് സീസണ്‍ സൗദി അറേബ്യക്കകത്തു നിന്നും വിദേശങ്ങളില്‍ നിന്നും എല്ലാ വിഭാഗങ്ങളിലും പെട്ട സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.

    റിയാദ് സീസൺ നടക്കുന്ന വിവിധ സോണുകളിലേക്ക് സന്ദർശകരുടെ ശ്രദ്ധേയമായ ഒഴുക്കാണ് അനുഭവപ്പെട്ടത്. ഇതിൽ പ്രധാനമാണ് സുവൈദി പാർക്ക്. ഇവിടെ വിവിധ രാജ്യങ്ങളുടെ സംസ്കാരങ്ങളെയും പൈതൃകത്തെയും എടുത്തു കാണിക്കുന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. പ്രത്യേകിച്ച്, അവിടുത്തെ പാചകരീതി, കല, ഫാഷൻ, കരകൗശല വസ്തുക്കൾ എന്നിവ സന്ദർശകരെ ആകർഷിക്കുന്നു. അതുപോലെ, വൻ ജനക്കൂട്ടം ഒഴുകിയെത്തുന്ന മറ്റ് പ്രധാന വേദികളാണ് ബുളിവാർഡ് സിറ്റിയും ബുളിവാർഡ് വേൾഡും.തിയേറ്ററുകൾ, കച്ചേരികൾ, വിനോദ ഷോകള്‍ എന്നിവ ഉൾക്കൊള്ളുന്ന വിനോദ കേന്ദ്രമാണ് ബുളിവാർഡ് സിറ്റി. അതേസമയം, ബുളിവാർഡ് വേൾഡ് ആകട്ടെ, ഒന്നിലധികം രാജ്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട അനുഭവങ്ങൾ സന്ദർശകർക്ക് വാഗ്ദാനം ചെയ്യുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    റിയാദ് കാര്‍ ഷോയില്‍ വലിയ ജനപങ്കാളിത്തം ഉണ്ടായി. ഏറ്റവും പുതിയ ആഗോള മോഡലുകളും നൂതനാശയങ്ങളും പ്രദര്‍ശിപ്പിച്ച് കാര്‍ പ്രേമികളെയും ആധുനിക സാങ്കേതികവിദ്യയില്‍ താല്‍പ്പര്യമുള്ളവരെയും ആകര്‍ഷിച്ച കാര്‍ ഷോ, ഇത്തവണത്തെ സീസണിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നായി മാറി. സീസണിലെ ഏറ്റവും ജനപ്രിയമായ പരിപാടികകളില്‍ ഒന്നായ ലോകോത്തര ബോക്‌സിംഗ് ഇവന്റായ ദി റിംഗ്-4 അടക്കമുള്ള പ്രധാന കായിക പരിപാടികളും പൊതുജനങ്ങളുടെ താല്‍പര്യം വര്‍ധിപ്പിക്കാന്‍ കാരണമായി. ലോകപ്രശസ്ത ഉള്ളടക്ക സ്രഷ്ടാവായ മിസ്റ്റര്‍ബീസ്റ്റ് അവതരിപ്പിക്കുന്ന ബീസ്റ്റ് ലാന്റ് ഏരിയ സന്ദര്‍ശകരുടെ ഒഴുക്ക് വര്‍ധിപ്പിച്ചു. എല്ലാ പ്രായക്കാരെയും ആകര്‍ഷിക്കാനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന വിശാലമായ പ്രദേശത്ത് ഗെയിമുകള്‍, സാഹസികതകള്‍, തത്സമയ ഷോകള്‍ എന്നിവ സംയോജിപ്പിച്ച് സംവേദനാത്മക വിനോദ അനുഭവം ബീസ്റ്റ് ലാന്റ് ഏരിയ വാഗ്ദാനം ചെയ്യുന്നു.

    റിയാദ് സീസണില്‍ സന്ദര്‍ശക അനുഭവത്തിന് വ്യത്യസ്തമായ മാനം നല്‍കിക്കൊണ്ട്, വിനോദം, ഭക്ഷണം, ഉയര്‍ന്ന നിലവാരമുള്ള അന്തരീക്ഷം എന്നിവയുടെ സവിശേഷമായ മിശ്രിതം വാഗ്ദാനം ചെയ്ത് ശ്രദ്ധ നേടിയ പുതിയ ലക്ഷ്യസ്ഥാനമായി ദി ഗ്രോവ്‌സ് ഉയര്‍ന്നുവന്നു. കുടുംബങ്ങള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും വേണ്ടിയുള്ള മറ്റൊരു ജനപ്രിയ സ്ഥലമാണ് മൃഗശാല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Riyad Season visitors
    Latest News
    കേരളത്തിലെ അറബിക് റെസ്റ്റോറന്റുകളുടെ സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണമെന്ന് ബിജെപി; എൻഐഎക്ക് കത്ത് നൽകി
    22/04/2026
    ബാലിസ്റ്റിക് മിസൈലുകൾ പ്രദർശിപ്പിച്ച് ഇറാന്റെ ശക്തിപ്രകടനം
    22/04/2026
    വിസിറ്റ് വിസക്കാരനെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച പ്രവാസി അറസ്റ്റില്‍
    22/04/2026
    അമേരിക്ക ആക്രമിച്ചാൽ എണ്ണ കേന്ദ്രങ്ങൾ തകർക്കുമെന്ന് ഇറാൻ
    22/04/2026
    മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
    22/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version