Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, February 20
    Breaking:
    • ശമ്പള വർധന; സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നാളെ പണിമുടക്കും
    • ഗസ്സയിൽ 450 കോടിയുടെ ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കും, പ്രഖ്യാപനവുമായി ഫിഫ
    • 19 മൈൽ അകലെയുള്ള സ്കൂളിലേക്ക് മകനെ തനിച്ച് നടക്കാനയച്ച സംഭവത്തിൽ മാതാവ് അറസ്റ്റിൽ
    • ഇന്ത്യ എഐ ഉച്ചകോടി: ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ ഷർട്ട് ഊരി പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ
    • സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമായി സൗദി മലയാളി സമാജം ദമാം ചാപ്റ്റർ ഇഫ്താർ സംഗമം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    റിയാദ് നാളെ മുതല്‍ പ്രകാശപൂരിതം; റിയാദ് മെട്രോയും കണ്ണഞ്ചിപ്പിക്കും, നൂര്‍ റിയാദ് ഡിസംബര്‍ ആറു വരെ

    റിയാദിന്റെ ദ്രുതഗതിയിലുള്ള പരിവര്‍ത്തനത്തിന്റെ ആഘോഷമാണ് നൂര്‍ റിയാദ് 2025
    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം19/11/2025 Saudi Arabia Gulf Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– പ്രകാശ കല കൊണ്ട് ചിത്ര രചന വിസ്മയങ്ങള്‍ തീര്‍ത്ത് റിയാദ് നഗരം നാളെ മുതല്‍ പ്രകാശ പൂരിതമാകും. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ ഡിസംബര്‍ ആറ് വൈകുന്നേരം വരെ ഒരു കണ്ണിമവെട്ടല്‍ എന്ന ലേബലില്‍ നടക്കുന്ന അഞ്ചാമത് നൂര്‍ റിയാദ് ആഘോഷം തലസ്ഥാന നഗരത്തെ ബഹുവര്‍ണശോഭയണിയിക്കും.

    റിയാദിന്റെ ദ്രുതഗതിയിലുള്ള പരിവര്‍ത്തനത്തിന്റെ ആഘോഷമാണ് നൂര്‍ റിയാദ് 2025. പരസ്പരബന്ധിതമായ ആഖ്യാനങ്ങളിലൂടെ ശാസ്ത്രം, സാങ്കേതികവിദ്യ, വികസനം എന്നിവ തലസ്ഥാന നഗരം സ്വീകരിച്ചതിനെ പ്രതിഫലിപ്പിക്കുന്ന ഒരു ദൃശ്യ മേളക്കൊഴുപ്പാണിത്. ബത്ഹയിലെ കിംഗ് അബ്ദുല്‍ അസീസ് ഹിസ്‌റ്റോറിക്കല്‍ സെന്ററില്‍ പ്രകാശ ശില്പങ്ങള്‍ പുരാതന വാസ്തുവിദ്യയുമായി സംവദിക്കുകയും സമ്പന്നമായ ഭൂതകാലത്തെ ഊര്‍ജ്ജസ്വലമായ വര്‍ത്തമാനകാലവുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന പ്രദര്‍ശനങ്ങള്‍ അരങ്ങേറും. ഇതിന്നായി ഇവിടെ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
    ആധുനിക ജീവിതത്തിന്റെ താളവും വേഗതയും പ്രതിഫലിപ്പിക്കുന്ന ലൈറ്റിംഗ് ഇന്‍സ്റ്റാളേഷനുകളുടെ ചൈതന്യത്തില്‍ റിയാദ് മെട്രോ നാളെ മുതല്‍ തിളങ്ങും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യാത്രക്കാരുടെ സഞ്ചാരത്തോട് പ്രതികരിക്കുന്ന കലാസൃഷ്ടികള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ രൂപാന്തരം പ്രാപിച്ച് നഗരത്തിന്റെ ത്വരിതഗതിയിലുള്ള സ്പന്ദനം പ്രകടിപ്പിക്കുന്നതാവും ഇത്. ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും സമന്വയിപ്പിക്കുന്ന യാത്രയായ നൂര്‍ റിയാദ് ലോകത്തെ ഏറ്റവും വലിയ പ്രകാശ കല ആഘോഷമാണെന്ന് ആഘോഷ സമിതി മേധാവി നൗഫ് അല്‍മുനീഫ് പറഞ്ഞു. നഗരത്തിലെ വിവിധ പാര്‍ക്കുകളും കെട്ടിടങ്ങളും ഇതിന്റെ ഭാഗമായി വൈകുന്നേരം ആറു മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ പ്രകാശിക്കും. 60 പ്രകാശകലാ വിദഗ്ധരാണ് ആഘോഷം നിയന്ത്രിക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Noor Riyadh Riyadh saudi malayalam news themalayalamnews
    Latest News
    ശമ്പള വർധന; സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നാളെ പണിമുടക്കും
    20/02/2026
    ഗസ്സയിൽ 450 കോടിയുടെ ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കും, പ്രഖ്യാപനവുമായി ഫിഫ
    20/02/2026
    19 മൈൽ അകലെയുള്ള സ്കൂളിലേക്ക് മകനെ തനിച്ച് നടക്കാനയച്ച സംഭവത്തിൽ മാതാവ് അറസ്റ്റിൽ
    20/02/2026
    ഇന്ത്യ എഐ ഉച്ചകോടി: ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ ഷർട്ട് ഊരി പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ
    20/02/2026
    സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമായി സൗദി മലയാളി സമാജം ദമാം ചാപ്റ്റർ ഇഫ്താർ സംഗമം
    20/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.