റിയാദ് – നഗരവാസികളുടെയും സന്ദര്‍ശകരുടെയും യാത്ര സുഗമമാക്കാനും അവധിക്കാലത്ത് ഗതാഗത സേവനങ്ങളുടെ വര്‍ധിച്ച ആവശ്യം നിറവേറ്റാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, ഈദുല്‍ഫിത്ര്‍ അവധിക്കാലത്ത് പൊതുഗതാഗത സേവനങ്ങളുടെ പ്രവര്‍ത്തന സമയം റിയാദ് സിറ്റി റോയല്‍ കമ്മീഷന്‍ അറിയിച്ചു. മാര്‍ച്ച് 20 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ റിയാദ് മെട്രോ രാവിലെ 11:00 മുതല്‍ അര്‍ധരാത്രി 12:00 വരെ പ്രവര്‍ത്തിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. റിയാദ് ബസുകള്‍ മാര്‍ച്ച് 20 ന് രാവിലെ 6:30 മുതല്‍ അര്‍ധരാത്രി 12:00 വരെ സര്‍വീസ് നടത്തും. മാര്‍ച്ച് 21 മുതല്‍ 23 വരെ രാവിലെ 5:00 മുതല്‍ അര്‍ധരാത്രി വരെ ബസ് സര്‍വീസുകളുണ്ടാകും. മാര്‍ച്ച് 20 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ രാവിലെ 10:30 മുതല്‍ അര്‍ധരാത്രി 12:30 വരെ ഓണ്‍-ഡിമാന്‍ഡ് ബസ് സര്‍വീസ് പ്രവര്‍ത്തിക്കുമെന്നും റിയാദ് സിറ്റി റോയല്‍ കമ്മീഷന്‍ അറിയിച്ചു. ഇത് ഗതാഗത വഴക്കം വര്‍ധിപ്പിക്കുകയും ഈദ് അവധിക്കാലത്ത് ഉപയോക്താക്കള്‍ക്ക് അധിക ഓപ്ഷനുകള്‍ നല്‍കുകയും ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



