റിയാദ്: മിഡിൽ ഈസ്റ്റിലെ നിലവിലെ സാഹചര്യങ്ങൾ വിമാന സർവീസുകളെ ബാധിച്ചിട്ടുള്ളതിനാൽ, വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപായി തങ്ങളുടെ വിമാനങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങൾ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്ന് റിയാദ് കിംഗ് ഖാലിദ് രാജ്യാന്തര വിമാനത്താവളം യാത്രക്കാരോട് ആവശ്യപ്പെട്ടു.
കൃത്യമായ വിവരങ്ങൾക്കും സംശയങ്ങൾക്കും വിമാനക്കമ്പനികളുടെയും വിമാനത്താവളത്തിന്റെയും ഔദ്യോഗിക ആശയവിനിമയ ചാനലുകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ വ്യക്തമാക്കി. വിമാനങ്ങളുടെ സമയക്രമത്തിലോ സർവീസുകളിലോ മാറ്റമുണ്ടോ എന്ന് നേരിട്ട് വിളിച്ച് ചോദിച്ചോ വെബ്സൈറ്റുകൾ പരിശോധിച്ചോ ബോധ്യപ്പെട്ട ശേഷം മാത്രം വിമാനത്താവളത്തിലേക്ക് പുറപ്പെടണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



