ജിദ്ദ:ഹൃസ്വ സന്ദർശനാർത്ഥം ജിദ്ദയിൽ എത്തിയ കൊണ്ടോട്ടി മണ്ഡലം മുസ്ലീം ലീഗ് പ്രസിഡന്റും കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലീസിസ് സെന്റർ ചെയർമാനുമായ പി.എ ജബ്ബാർ ഹാജിയെ ജിദ്ദ എയർപോർട്ടിൽ ജിദ്ദ കൊണ്ടോട്ടി മണ്ഡലം ഭാരവാഹികൾ സ്വീകരിച്ചു.
പ്രസിഡൻറ് എം.കെ നൗഷാദ്, ജനറൽ സെക്രട്ടറി അൻവർ വെട്ടുപ്പാറ,അബ്ബാസ് മുസ്ലാരങ്ങാടി, ലത്തീഫ് പൊന്നാട്,റഹ്‌മത്ത്അലി എരഞ്ഞിക്കൽ,സൈനു കാരി ,സി.സി റസാഖ് ,ഫഹീം അലി,അക്കു അക്ബർ,ഇസ്ഹാഖ് കൊട്ടപ്പുറം എന്നിവർ സംബന്ധിച്ചു.
