Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, April 11
    Breaking:
    • സൗദിയില്‍ ഒരാഴ്ചക്കിടെ 15,000 ലേറെ നിയമ ലംഘകര്‍ പിടിയില്‍
    • ഇറാന്റെ ശേഷികള്‍ അമേരിക്ക ഇല്ലാതാക്കിയെന്ന് ട്രംപ്
    • ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    • സംയുക്ത പ്രതിരോധ കരാര്‍ പ്രകാരം പാകിസ്ഥാന്‍ സേന സൗദിയിലെത്തി
    • സായുധ കൊള്ളയും കൊലപാതകവും; രണ്ടു പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഹജ് പെര്‍മിറ്റ് ഇല്ലാത്തവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ തുടങ്ങി

    ബഷീർ ചുള്ളിയോട്By ബഷീർ ചുള്ളിയോട്02/06/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഹജ് പെര്‍മിറ്റില്ലാത്തവരെ കണ്ടെത്താന്‍ മക്കക്കു സമീപം വാഹന പരിശോധന നടത്തുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍.
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക – ഹജ് പെര്‍മിറ്റില്ലാതെ പിടിയിലാകുന്നവര്‍ക്കെതിരെ ഇന്നു മുതല്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു. ഇന്നു മുതല്‍ ജൂണ്‍ 20 വരെയുള്ള കാലത്ത് ഹജ് പെര്‍മിറ്റില്ലാതെ മക്കയിലും ഹറമിനടുത്ത പ്രദേശങ്ങളിലും പുണ്യസ്ഥലങ്ങളിലും റുസൈഫ ഹറമൈന്‍ റെയില്‍വെ സ്റ്റേഷനിലും മക്കക്കു സമീപമുള്ള ചെക്ക് പോസ്റ്റുകളിലും സോര്‍ട്ടിംഗ് കേന്ദ്രങ്ങളിലും താല്‍ക്കാലിക ചെക്ക് പോസ്റ്റുകളിലും വെച്ച് പിടിയിലാകുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും വിസിറ്റ് വിസക്കാര്‍ക്കുമെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കും.

    ഹജ് പെര്‍മിറ്റില്ലാതെ കുടുങ്ങുന്നവര്‍ക്ക് 10,000 റിയാല്‍ പിഴ ചുമത്തും. നിയമ ലംഘകരായ വിദേശികളെ സൗദിയില്‍ നിന്ന് നാടുകടത്തുകയും പുതിയ വിസയില്‍ വീണ്ടും സൗദിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും. നിയമ ലംഘനം ആവര്‍ത്തിച്ച് കുടുങ്ങുന്നവര്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഹജ് പെര്‍മിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച് കുടുങ്ങുന്ന ഡ്രൈവര്‍മാര്‍ക്ക് ആറു മാസം വരെ തടവും 50,000 റിയാല്‍ വരെ പിഴയും ചുമത്തും. നിയമ ലംഘകരെ കടത്താന്‍ ഉപയോഗിക്കുന്ന വാഹനം നിയമനടപടികളിലൂടെ കണ്ടുകെട്ടും. ഹജ് പെര്‍മിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച് കുടുങ്ങുന്ന വിദേശികളായ ഡ്രൈവര്‍മാരെ ശിക്ഷാ നടപടികള്‍ക്കു ശേഷം സൗദിയില്‍ നിന്ന് നാടുകടത്തുമെന്നും പുതിയ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്നും ഹജ് പെര്‍മിറ്റില്ലാത്തവരുടെ എണ്ണത്തിനനുസരിച്ച് നിയമ ലംഘകരെ കടത്തുന്ന ഡ്രൈവര്‍മാര്‍ക്ക് ഇരട്ടി തുക പിഴ ചുമത്തുമെന്നും പൊതുസുരക്ഷാ വകുപ്പ് പറഞ്ഞു. ഹജ് പെര്‍മിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താന്‍ ശ്രമിക്കുന്ന ഡ്രൈവര്‍മാരെ കുറിച്ച് മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് എല്ലാവരും അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj
    Latest News
    സൗദിയില്‍ ഒരാഴ്ചക്കിടെ 15,000 ലേറെ നിയമ ലംഘകര്‍ പിടിയില്‍
    11/04/2026
    ഇറാന്റെ ശേഷികള്‍ അമേരിക്ക ഇല്ലാതാക്കിയെന്ന് ട്രംപ്
    11/04/2026
    ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    11/04/2026
    സംയുക്ത പ്രതിരോധ കരാര്‍ പ്രകാരം പാകിസ്ഥാന്‍ സേന സൗദിയിലെത്തി
    11/04/2026
    സായുധ കൊള്ളയും കൊലപാതകവും; രണ്ടു പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കി
    11/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.